login
'വിരിഞ്ഞ നെഞ്ചുമായ് മോദി ഇവിടെയുണ്ട്; ഈ യുദ്ധവും പടവെട്ടി വിജയിക്കും, സൗജന്യ വാക്സീനേഷന്‍ തുടരും'; മാധ്യമക്കഴുകന്മാര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി

കോവിഡ് രണ്ടാം തരംഗത്തിലെ പ്രതിസന്ധിയുടെ ഉത്തരവാദിത്വം മോദിയുടെയും അമിത്ഷായുടെയും തലയില്‍ കെട്ടിവെച്ച് ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന മാധ്യമചാണക്യന്മാരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ഗൂഡാലോചനകള്‍ തള്ളി മോദി വീണ്ടും വെള്ളിയാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്തു. പടവെട്ടുന്നവനാണ്, ഒളിച്ചോടുന്നവനല്ല എന്ന സൂചന മാധ്യമങ്ങള്‍ക്ക് നല്‍കുന്നതായിരുന്നു മോദിയുടെ പ്രസംഗം.

 കോവിഡ് രണ്ടാം തരംഗത്തിലെ  പ്രതിസന്ധിയുടെ ഉത്തരവാദിത്വം മോദിയുടെയും  അമിത്ഷായുടെയും തലയില്‍ കെട്ടിവെച്ച് ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന മാധ്യമചാണക്യന്മാരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ഗൂഡാലോചനകള്‍ തള്ളി മോദി വീണ്ടും വെള്ളിയാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്തു.  പടവെട്ടുന്നവനാണ്, ഒളിച്ചോടുന്നവനല്ല എന്ന സൂചന മാധ്യമങ്ങള്‍ക്ക് നല്‍കുന്നതായിരുന്നു മോദിയുടെ പ്രസംഗം.  

കഴിഞ്ഞ ദിവസം ഔട്ട് ലുക്ക് മാഗസിന്‍ 'മിസ്സിംഗ്' എന്ന തലക്കെട്ടോടെയാണ് ഇറങ്ങിയത്. കോവിഡ് രണ്ടാം തരംഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് സ്ഥാപിക്കാനായിരുന്നു മാഗസിന്‍റെ ശ്രമം. ഇത്തരം കുത്സിത ശ്രമങ്ങളെ തകര്‍ത്തുതരിപ്പണമാക്കുന്നതായിരുന്നു മോദിയുടെ വെള്ളിയാഴ്ചത്തെ പ്രസംഗം.  കിസാന്‍ സമ്മാന്‍ നിധിയുടെ ഗഡു വിതരണത്തില്‍ പങ്കെടുത്തശേഷമായിരുന്നു  മോദി ഈ മാധ്യമക്കഴുകന്മാര്‍ക്ക് പരോക്ഷമായി മറുപടി നല്‍കിയത്-"  കോവിഡ് രണ്ടാം തരംഗത്തെ തടയുന്നതിനായി കേന്ദ്ര സര്‍ക്കാരിന് സാധ്യമായതൊക്കെ ചെയ്യുന്നുണ്ട്. രാജ്യത്ത് കോവിഡ് പ്രതിരോധിക്കുന്നതിനായി കടുത്ത നടപടികള്‍ തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. സൗജന്യ കോവിഡ് വാക്‌സിനില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടില്ല. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യ വാക്‌സീനേഷന്‍ തുടരും".

ഔട്ട് ലുക്ക് എഡിറ്റര്‍ റൂബന്‍ ബാനര്‍ജി കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ട്വിറ്റര്‍ സന്ദേശത്തില്‍ മോദിയെയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്: "യഥാര്‍ത്ഥ പ്രതിസന്ധി ഉണ്ടാകുമ്പോള്‍,  സംരക്ഷണം നല്‍കുന്ന വിരിഞ്ഞ നെഞ്ചും ആയി നില്‍ക്കുന്നതിന് പകരം അവര്‍ ചെറുതും ദുര്‍ബലരും ആയി മാറും," ഇതായിരുന്നു റൂബര്‍ ബാനര്‍ജിയുടെ പോസ്റ്റ്. അതായത് ഇന്ത്യയിലെ നേതൃത്വം രണ്ടാം തരംഗത്തിലെ പ്രതിസന്ധിയില്‍ ചെറുതായി, ദുര്‍ബലരായി എന്ന് വരുത്തിതീര്‍ക്കാനാണ് മറ്റെല്ലാം മാധ്യമക്കഴുകന്മാരെയും പോലെ ഔട്ട് ലുക്ക് എഡിറ്ററും ശ്രമിച്ചത്.  

ഇതിനും പരോക്ഷമായി മറുപടി നല്‍കുന്നതുപോലെയായി മോദിജിയുടെ വാക്കുകള്‍: "രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ രാജ്യത്തെ മരുന്ന് ഉത്പ്പാദനവും വര്‍ധിപ്പിച്ചിട്ടുണ്ട്. മരുന്നുകളുടെ ലഭ്യത കൂട്ടാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൂഴ്ത്തിവയ്പ് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി എടുക്കണം. രാജ്യത്തിന്‍റെ ഗ്രാമീണ മേഖലയിലേക്കും കോവിഡ് വ്യാപിക്കുന്നുണ്ട്. പക്ഷേ ഇന്ത്യ ധൈര്യം കൈവിടില്ല. കൊവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളത്,"മോദി കൂട്ടിച്ചേര്‍ത്തു.  

റൂബന്‍ ബാന‍ര്‍ജി, താങ്കള്‍ ഒരു കാര്യം മനസ്സിലാക്കണം..ഇന്ത്യ പതിയെ പ്രതിസന്ധിയില്‍ നിന്നുണരുകയാണ്. ദില്ലിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനമായി താഴ്ന്നിരിക്കുന്നു. ദിവസേനയുടെ രോഗികളുടെ എണ്ണവും ഇവിടെ കുറഞ്ഞു. ദില്ലിയിലെ ഓക്സിജന്‍ ക്ഷാമത്തിനും പരിഹാരമായി. ദല്‍ഹിയില്‍ പ്രത്യേക അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പകരം അവിടെ ലഫ്.ഗവര്‍ണറുടെ നേതൃത്വത്തില്‍ കേന്ദ്രം തന്നെ പ്രവര്‍ത്തനത്തിന്‍റെ ചുക്കാന്‍ പിടിച്ചതോടെ കാര്യങ്ങള്‍ നീയന്ത്രണാധീനമായി. അങ്ങിനെ ഇന്ത്യ അതിവേഗം പഴയ സ്ഥിതിയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. മാധ്യമക്കഴുകന്മാര്‍ക്കോ എന്‍ജിഒമാര്‍ക്കോ സമൂഹമാധ്യമങ്ങള്‍ക്കോ തകര്‍ക്കാന്‍ കഴിയുന്നതല്ല ബിജെപി സര്‍ക്കാര്‍.  

ശശി തരൂര്‍, മെഹുവ് മോയ്ത്ര, ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ പ്രതാപ് ഭാനു മെഹ്ത്ത എന്നിവരാണ്  ഈ ഔട്ട്ലുക്ക് ലക്കത്തിലെ പ്രധാന എഴുത്തുകാര്‍ എന്ന് വരുമ്പോള്‍ ലക്ഷ്യം വ്യക്തമാണല്ലോ. ഒരു രാജ്യത്തെ ആരോഗ്യ രക്ഷാ സംവിധാനങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തെ നേരിടുകയും, മഹാമാരിയുടെ പിടിയില്‍ നിന്ന് രോഗികളെ രക്ഷിച്ചെടുക്കാന്‍ ഡോക്ടര്‍മാര്‍ അതികഠിനമായ പ്രയത്നത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുകയും ചെയ്യുമ്പോഴും എത്ര വൈദഗ്ധ്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷവും മാധ്യമചാണക്യന്‍മാരും ചേര്‍ന്ന് ഒന്നൊന്നായി നിറംപിടിപ്പിച്ച കഥകള്‍ ഉണ്ടാക്കുന്നത്. സിഎന്‍എന്‍, ബിബിസി മാധ്യമങ്ങളിലും ഇന്ത്യയ്ക്കെതിരെയും മോദിയ്ക്കെതിരെയുമായിരുന്നു ദിവസവും ആറും ഏഴും ലേഖന‍ങ്ങള്‍. അമേരിക്കയും ബ്രിട്ടനും കോവിഡിനോട് പൊരുതിത്തളരുമ്പോള്‍ പോലും ഇത്രയ്ക്കധികം ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ലെന്ന് ചില മാധ്യമ നിരീക്ഷകര്‍ പറയുന്നു. അപ്പോള്‍ അവരുടെ ലക്ഷ്യം വ്യക്തമാണ്.  

തങ്ങളുടെ അജണ്ടയ്ക്കനുസരിച്ച് ഈ ദേശീയ ദുരന്തത്തെ പോലും സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ് റൂബന്‍ ബാന‍ര്‍ജി. എല്ലാ പരിധികളും ലംഘിച്ച് വസ്തുതകളെ പോലും സത്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റി മറ്റു പലതുമാക്കി ജനങ്ങളെ വിശ്വസിപ്പിക്കുന്നു.  

മറ്റ് രാജ്യങ്ങളില്‍ നിന്നും സഹായം വാങ്ങിയതിന് നമ്മള്‍ തലകുനിക്കേണ്ട കാര്യമില്ല. അപ്രതീക്ഷിതമായത്രയും വലിയ തിരിച്ചടി വരുമ്പോള്‍ ലോകത്തിന്‍റെ സഹായം തേടുന്നതില്‍ എന്താണ് തെറ്റ്? ലോകത്തിലെ തന്നെ ഏറ്റവും ഫലപ്രദമെന്ന് കരുതുന്ന അമേരിക്കക്കാരുടെ ആരോഗ്യസംരക്ഷണച്ചുമതലയുള്ള സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ (സിഡിസി) പോലും കോവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ പിഴവ് വരുത്തി. അന്നേരം ഇന്ത്യയുടെ റെംഡെസിവിറിനെയും ഹൈഡ്രോക്സി ക്ലോറോക്വിനെയും വരെ യുഎസ് ആശ്രയിച്ചു.  കോവിഡിനെ മാരകശേഷി വിലയിരുത്തുന്നതില്‍ സിഡിസി പോലും അമേരിക്കയില്‍ പരാജയപ്പെട്ടു. ബ്രിട്ടനിലെ ആരോഗ്യവിദഗ്ധര്‍ക്കും കൊറോണയുടെ വീര്യം  തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതാണല്ലോ ആദ്യതരംഗത്തില്‍ അവിടെ പിടഞ്ഞുമരിച്ച ആയിരങ്ങള്‍. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ കാര്യം പറയേണ്ടതുമില്ല.  ബ്രസീല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പിഴവുകള്‍ മാത്രം വരുത്തി മുന്നേറുകയാണ്. 

കോവിഡിന്‍റെ ഇന്ത്യയിലെ രണ്ടാം തരംഗം അതിന്‍റെ പ്രാദേശികമായ ജനിതക വ്യതിയാനം കൊണ്ട് ആദ്യ തരംഗത്തേക്കാള്‍ മാരകവും വിനാശകാരിയുമായിരുന്നു എന്നത് ശരിയാണ്. എന്നാല്‍ അത് ആഗോള തലത്തില്‍ ഇന്ത്യയെ രാജ്യത്തെ നാണം കെടുത്താനും അപമാനിയ്ക്കാനും ഉള്ള അവസരമാണോ?  ഇടത് ചായ്വുള്ള മാധ്യമ പ്രവര്‍ത്തകരാണ് ഇതില്‍ മുന്‍പന്തിയില്‍.  

കേന്ദ്രസര്‍ക്കാരിനെ കുറ്റം ചാര്‍ത്താനുള്ള ആവേശത്തിനിടയില്‍ മാധ്യമങ്ങള്‍ തെറ്റായ ചിത്രങ്ങളും വിവരങ്ങളും വിളമ്പുന്നുമുണ്ട് എന്നതാണ് വേദനാകരം. ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യയുടെ കോവിഡ് ദുരന്തം തുറന്നുകാട്ടാന്‍ പ്രചരിപ്പിച്ച ചിത്രത്തെക്കുറിച്ചാണ് പറയുന്നത്.  തെരുവില്‍ ബോധരഹിതയായി കിടക്കുന്ന ഒരു സ്ത്രീയുടെയും അവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിയ്ക്കുന്ന മറ്റൊരു സ്ത്രീയുടെയും ചിത്രമാണ് അവര്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍  ഇത് 2020 മേയ് 7 ന് വിശാഖപട്ടണത്തിനടുത്തുള്ള ഒരു ഗ്രാമത്തിലെ എല്‍‌ജി പോളിമര്‍ കെമിക്കല്‍ പ്ലാന്‍റില്‍ നടന്ന വാതക ചോര്‍ച്ചയുടെ ചിത്രമായിരുന്നു. തെറ്റ് അറിഞ്ഞപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസ് അത് പിന്‍വലിച്ചു.  

കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു മന്ത്രി കോവിഡ് ദുരന്തം കാണിക്കാന്‍ ഗംഗയില്‍ ഒഴുകിനടക്കുന്ന ജഡത്തെ നക്കുന്ന പട്ടികളുടെ ചിത്രം കാണിച്ചിരുന്നു. ഈ  ചിത്രം ഇപ്പോഴത്തേതല്ല, വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് എന്നാണ് പറയപ്പെടുന്നത്..  അതായത് ഇന്ത്യയിലെ കോവിഡ് ദുരന്തത്തെ പര്‍വ്വതീകരിച്ചുകാട്ടാന്‍ വ്യാജചിത്രങ്ങള്‍ വരെ ഉപയോഗിക്കുകയാണ് മാധ്യമങ്ങളും പ്രതിപക്ഷരാഷ്ട്രീയക്കാരും  എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകളും.  

കഴിഞ്ഞ ദിവസം ഇന്ത്യയിലെ കോവിഡ് ദുരന്തം പര്‍വ്വതീകരിച്ചുകാട്ടാന്‍ ഒരു ശ്മശാനത്തില്‍ കടന്നുകയറി അവിടെയിരുന്ന് ലൈവ് ടെലികാസ്റ്റിന് മുതിര്‍ന്ന ബര്‍ഖാ ദത്ത് എന്ന ലേഖികയുടെ ഉദ്ദേശശുദ്ധിയും മനസ്സിലാക്കാവുന്നതേയുള്ളൂ. 

ഈ രണ്ടാം തരംഗം ഇന്ത്യയില്‍ മാത്രമല്ല, ഏഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും കൊടിയ ദുരന്തങ്ങളാണ് വിതച്ചുകൊണ്ടിരിക്കുന്നത്. അവിടെയെല്ലാം ആകസ്മികമായ ദുരന്തത്തില്‍ ഭരണസംവിധാനവും ആരോഗ്യസംവിധാനവും തകര്‍ന്നിരിക്കുകയാണ്. 

ഇന്ത്യയോടൊപ്പം നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, മാലിദ്വീപ്, തായ്‌ലാന്‍റ്, കമ്പോഡിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ കോവിഡ് മഹാമാരി അതിരൂക്ഷമായി പടരുകയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. തെക്കന്‍ ഏഷ്യയില്‍ നേപ്പാള്‍, പാകിസ്ഥാന്‍ മുതല്‍ ശ്രീലങ്ക, മാലിദ്വീപ് വരെയും രോഗം ശക്തമാണ്. തെക്ക് കഴിക്കന്‍ ഏഷ്യയില്‍ തായ്‌ലാന്‍റ്, കമ്പോഡിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും രോഗം അതിവേഗം വ്യാപിക്കുന്നു.

'തെക്ക് കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ 27 ലക്ഷം പുതിയ കേസുകളും 25,000 ല്‍പരം മരണങ്ങളും ഈയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇത് കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ 19 ശതമാനവും 48 ശതമാനവും അധികമാണ്,' ലോകാരോഗ്യസംഘടന അറിയിക്കുന്നു.

ഇനി ഒരു കാര്യം നിസ്സംശയം പറയാം. ഇൻഡ്യയുടെ വാക്സിനേഷൻ നയം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് താഴെപ്പറയുന്ന ഡേറ്റ വ്യക്തമാക്കിത്തരും: കോവിഡ്‌ ഡാഷ്ബോർഡിൽ ഏപ്രില്‍ 25ന്‍റെ  വിവരങ്ങൾ അനുസരിച്ച്‌ ഏറ്റവും കൂടുതൽ വാക്സിനേഷൻ നടത്തിക്കഴിഞ്ഞ രാജ്യമാണ്‌ നമ്മുടേത്‌.  

ഇന്ത്യ 10% : 13.5 കോടി

ഇസ്രയേല്‍: 60% : 54 ലക്ഷം

യുഎസ്എ: 40% : 13.12 കോടി

യുകെ: 50%: 3.3 കോടി

ജര്‍മ്മനി: 21%: 1.74 കോടി

ഫ്രാന്‍സ്: 20%: 1.40 കോടി

ബ്രസീല്‍: 12%: 2.53 കോടി

2000 കോടി രൂപയാണ് വാക്സിന്‌ മാത്രം കേന്ദ്ര സർക്കാർ ചിലവാക്കിക്കഴിഞ്ഞത്. ശീതീകരണികൾ തൊട്ട്‌ റ്റ്രാൻസ്പോർട്ട്‌ വരെയുള്ള തുക വേറയും. ഈ മുഴുവൻ കോസ്റ്റും കേന്ദ്രസർക്കാർ തന്നെയാണ്‌ വഹിച്ചതും. അതായത്‌ ലോകത്തിൽ ഏറ്റവും കൂടുതൽ വാക്സിൻ സൗജന്യമായി നൽകിയ രാജ്യം ഇൻഡ്യയാണ്‌.

150 രൂപ വച്ച്‌ കേന്ദ്രസർക്കാറിന്‌ സെറം ഇൻസ്റ്റിറ്റിയുട്ടും ഭാരത്‌ ബയോടെക്കും വാക്സിൻ നൽകുന്നത്‌ മുൻകൂട്ടി തയ്യാറാക്കിയ കരാർ പ്രകാരമാണ്‌. ആകെ ഉദ്പാദനത്തിന്‍റെ 50% ഇൻഡ്യക്കും ബാക്കി കയറ്റുമതിക്കും എന്നതായിരുന്നു കരാർ. ഇൻഡ്യക്ക്‌ നാമമാത്രമായ തുകക്ക്‌ നൽകിയിരുന്ന വാക്സിനിൽ നിന്നും ലാഭം കാര്യമായി ലഭിക്കില്ല എങ്കിലും വിദേശ കയറ്റുമതി വഴി വാക്സിൻ കമ്പനികൾ ആ നഷ്ടം നികത്തിയിരുന്നു. എന്നാൽ ഇൻഡ്യൻ ഗവൺമന്റ്‌ ഈ കയറ്റുമതി കോവിഡിന്‍റെ രണ്ടാം വരവ്‌ കാരണം നിർത്തിവക്കുകയാണ്‌. ആ വാക്സിൻ ഇൻഡ്യൻ വിപണിയിൽ ലഭ്യമാകുന്നത്‌ സംസ്ഥാന സർക്കാറുകൾക്ക്‌ വാങ്ങി വിതരണം ചെയ്യാം. 

വൈറസിന്‍റെ അതിവേഗവ്യാപനം ഈ രാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങളിലും മെഡിക്കല്‍ വിതരണ ശൃംഖലകളിലും അമിതമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പല രാഷ്ട്രങ്ങളും ലോകരാഷ്ട്രങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ്. ഇതില്‍ ഏറ്റവും സമര്‍ത്ഥമായി രണ്ടാം തരംഗത്തെ നേരിടുന്നത് ഇന്ത്യയാണ്.  സൗജന്യ വാക്സിന്‍ നല്‍കാനുള്ള  ചുമതല കേന്ദ്രം തന്നെ ഏറ്റെടുത്തിരിക്കുന്നു. റഷ്യയില്‍ നിന്നും  വാക്സിന്‍ ഇറക്കുമതി ചെയ്തുതുടങ്ങി. കോവാക്സിന്‍ വാക്സിന്‍ സംസ്ഥാനങ്ങളില്‍ കൂടി ഉല്‍പാദിപ്പിക്കുക വഴി വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ അതിന്‍റെ ഫോര്‍മുല പ്രാദേശിക മരുന്ന് നിര്‍മ്മാണക്കമ്പനികള്‍ക്ക് ലഭ്യമാക്കാന്‍ ഭാരത് ബയോടെകും കേന്ദ്രവും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ പിഎസ്എ പ്ലാന്‍റും വിദേശത്ത് നിന്നുള്ള ഇറക്കുമതിയും വഴി നടത്തുന്ന ശ്രമം ഏതാണ്ട് വിജയത്തിലെത്തുകയാണ്. സംസ്ഥാനങ്ങള്‍ക്ക് 9000 കോടിയും രണ്ട് മാസങ്ങളില്‍ മുഴുവന്‍ പേര്‍ക്കും അഞ്ച് കിലോവീതം റേഷന്‍ നല്‍കാനും നടപടിയെടുത്തുകഴിഞ്ഞു. 20000 കോടി രൂപയാണ് കര്‍ഷകര്‍ക്ക് കഴിഞ്ഞ ദിവസം മോദി വിതരണം ചെയ്തത്. വാക്സിനുകള്‍ 18മുതല്‍ 45 വരെയുള്ളവര്‍ക്ക് നല്‍കാനുള്ള ചുമതല സംസ്ഥാനങ്ങളെ ഏല്‍പിക്കുക വഴി കാര്യക്ഷമായി ആ പ്രവര്‍ത്തനവും മുന്നേറുന്നു. അതെ, മോദി പറഞ്ഞതാണ് ശരി- ഈ യുദ്ധവും ഇന്ത്യ ജയിക്കുക തന്നെ ചെയ്യും. 

 

  comment

  LATEST NEWS


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.