×
login
മോദിയെ കാണാന്‍ ഒഴുകിയെത്തിയ ജനക്കൂട്ടത്തെ കണ്ട് വിസ്മയിച്ച ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ‍ആന്‍റണി ആല്‍ബനീസ് പറഞ്ഞു: "മോദിയാണ് ബോസ്"

ആസ്ത്രേല്യയില്‍ ഇന്ത്യക്കാര്‍ നല്‍കിയ ചടങ്ങിലെത്തിയ ആസ്ത്രേല്യയുടെ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് മോദിയുടെ ജനപ്രീതി കണ്ട് പറഞ്ഞത് ഇതാണ്:"മോദിയാണ് ബോസ്". കാരണം ആന്‍റണി ആല്‍ബനീസ് സിഡ്‌നിയിലെ ഖുദോസ് ബാങ്ക് അരീനയില്‍ മോദിയ്ക്ക് സ്വീകരണം നല്‍കുന്ന വേദിയിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ .'ഭാരത് മാതാ കീ ജയ്, വന്ദേഭാരതം, മോദി-മോദി എന്നിങ്ങനെയുള്ല മുദ്രാവാക്യം ഉച്ചത്തില്‍ മുഴങ്ങുകയായിരുന്നു.

സിഡ്‌നി: ആസ്ത്രേല്യയില്‍ ഇന്ത്യക്കാര്‍ നല്‍കിയ ചടങ്ങിലെത്തിയ ആസ്ത്രേല്യയുടെ  പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് മോദിയുടെ ജനപ്രീതി കണ്ട് പറഞ്ഞത് ഇതാണ്:"മോദിയാണ് ബോസ്". കാരണം ആന്‍റണി ആല്‍ബനീസ് സിഡ്‌നിയിലെ ഖുദോസ് ബാങ്ക് അരീനയില്‍ മോദിയ്ക്ക് സ്വീകരണം നല്‍കുന്ന വേദിയിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ .'ഭാരത് മാതാ കീ ജയ്, വന്ദേഭാരതം, മോദി-മോദി എന്നിങ്ങനെയുള്ല മുദ്രാവാക്യം ഉച്ചത്തില്‍ മുഴങ്ങുകയായിരുന്നു. വലിയ ജനക്കൂട്ടവും സ്റ്റേഡിയത്തില്‍ മോദിയെ കാണാന്‍ എത്തിയിരുന്നു.  

അതിവൈകാരികമായ ഈ അന്തരീക്ഷം കണ്ടപ്പോഴാണ് ആസ്ത്രേല്യയുടെ പ്രധാനമന്ത്രി മോദിയാണ് ഇവിടെ ബോസ് എന്ന് അഭിപ്രായപ്പെട്ടത്. ലോകപ്രശസ്തനായ റോക്ക്‌സ്റ്റാർ ബ്രൂസ് സ്പ്രിങ്സ്റ്റീൻ ആസ്ത്രേല്യയിൽ എത്തിയപ്പോൾ ലഭിച്ചതിനേക്കാൾ സ്വീകരണമാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് കിട്ടുന്നതെന്നും പിഎം മോദി ഈസ് ദി ബോസ് എന്നും ആന്‍റണി ആൽബനീസ് പറഞ്ഞു. ഇതോടെ കയ്യടിയും ആര്‍പ്പുവിളിയും ഇരട്ടിയായി. അമേരിക്കയിലെ വിഖ്യാത റോക്ക്‌ ഗായകന്‍ ബ്രൂസ് സ്പ്രിങ്സ്റ്റീൻ അദ്ദേഹത്തിന്‍റെ ആരാധകർക്കിടയിൽ ദി ബോസ് എന്നാണ് അറിയപ്പെടുന്നത്. അതിനാലാണ് ആൽബനീസ് മോദിയെ 'ദി ബോസ്' എന്ന് വിശേഷിപ്പിച്ചത്.  

മോദിയെ കാണാൻ എത്തിയ ജനക്കൂട്ടത്തെ കണ്ട് വിസ്മയിച്ചായിരുന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ഈ പരാമർശം. അമേരിക്കൻ ഗായകനും സംഗീത രചയിതാവുമായ ബ്രൂസ് സ്പ്രിങ്സ്റ്റീനേക്കാൾ ജനപ്രിയനാണ് മോദിയെന്നും ആൽബനീസ് അഭിപ്രായപ്പെട്ടു.


ഒമ്പത് വർത്തിന് ശേഷം ഇടവേളയ്ക്ക് ശേഷമാണ് നരേന്ദ്രമോദി ആസ്ത്രേല്യയിലെത്തുന്നത്.വിദ്യാര്‍ത്ഥികളും ഗവേഷകരും പ്രൊഫഷണലുകളും ബിസിനസുകാരും അടങ്ങുന്ന പ്രവാസിഇന്ത്യക്കാര്‍ വളരെ ആവേശത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള നിരവധി മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
വലിയൊരു ഇന്ത്യന്‍ സമൂഹം വസിക്കുന്ന വെസേ്റ്റണ്‍ സിഡ്‌നിയിലെ പരമട്ടയിലെ ഹാരിസ് പാര്‍ക്കില്‍ നിര്‍മ്മിക്കുന്ന 'ലിറ്റില്‍ ഇന്ത്യ' ഗേറ്റ്‌വേയ്ക്ക് വേണ്ടിയുള്ള ശിലാസ്ഥാപനം ഇരു പ്രധാനമന്ത്രിമാരും സംയുക്തമായി അനാച്ഛാദനം ചെയ്തു.
''പരസ്പര വിശ്വാസവും പരസ്പര ബഹുമാനവു''മാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ചരിത്രപരമായ അടുത്ത ബന്ധത്തിന്റെ അടിത്തറയെന്ന് പ്രധാനമന്ത്രി ശ്രീ. മോദി തന്റെ പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടുകയും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ക്ക് അടിവരയിടുകയും ചെയ്തു. ഓസ്‌ട്രേലിയല്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനയേയും വിജയത്തേയും പ്രശംസിച്ച അദ്ദേഹം അവരെ ഇന്ത്യയുടെ സാംസ്‌കാരിക, ബ്രാന്‍ഡ് അംബാസഡര്‍മാര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ആഗോളതലത്തില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന നേട്ടങ്ങളെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി ഇന്ത്യയുടെ വിജയഗാഥകളില്‍ ലോകം കൂടുതല്‍ താല്‍പര്യം കാണിക്കുന്നതായി ചൂണ്ടിക്കാട്ടി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഴത്തിലുള്ള ഇടപഴകല്‍ എടുത്തുപറഞ്ഞ അദ്ദേഹം, ബ്രിസ്‌ബേനില്‍ ഒരു ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.