login
'മോദി രാജ്യത്തിന്റെ മുതിര്‍ന്ന നേതാവ്' എന്ന് സഞ്ജയ് റാവത്ത്‍, പ്രതികരണം ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി തനിച്ച് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി ദല്‍ഹിയില്‍ തനിച്ച് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് സേനാ നേതാവ് രംഗത്തെത്തിയത്.

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുതിര്‍ന്ന നേതാവെന്നും ബിജെപി അവരുടെ വിജയത്തിന് പ്രധാനമന്ത്രിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി ദല്‍ഹിയില്‍ തനിച്ച് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് സേനാ നേതാവ് രംഗത്തെത്തിയത്. മോദിയുമായുള്ള താക്കറെയുടെ കൂടിക്കാഴ്ച മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. 'ഇതേക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല... ഞാന്‍ മാധ്യമറിപ്പോര്‍ട്ടുകളിലേക്ക് കടക്കുന്നില്ല. ഇതേക്കുറിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നുമില്ല. ബിജെപി അതിന്റെ വിജയത്തിന് കഴിഞ്ഞ ഏഴുവര്‍ഷമായി നരേന്ദ്രമോദിയോട് കടപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും മുതിര്‍ന്ന നേതാവ് അദ്ദേഹമാണ്'- സഞ്ജയ് റാവത്ത് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാജ്യത്തിന്റെ പ്രധാനമന്ത്രി രാഷ്ട്രത്തിന്റെ ആകെയാണെന്നും ഏതെങ്കിലും പാര്‍ട്ടിയുടേതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴയപോലെ ബിജെപിയും ശിവസേനയും തമ്മില്‍ ഒന്നിക്കുമോ എന്ന ചോദ്യത്തിന് 'കടുവയോട് ചങ്ങാത്തം കൂടാന്‍ ആര്‍ക്കും കഴിയില്ല. ആരെ സുഹൃത്തുക്കളാക്കണമെന്ന് കടുവ തീരുമാനിക്കും' എന്നായിരുന്നു പ്രതികരണം. തിങ്കളാഴ്ചയാണ് ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ അജിത് പവാര്‍, കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ എന്നിവര്‍ പ്രധാനമന്ത്രിയെ കണ്ട് സംസ്ഥാനത്തെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. 

90 മിനിറ്റ് നീണ്ട ആശയവിനിമയത്തിനിടെ പ്രധാനമന്ത്രിയും താക്കറെയും തമ്മില്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പിന്നാലെ അത്തരം കൂടിക്കാഴ്ചകളില്‍ ഒരു തെറ്റുമില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. പാക്കിസ്ഥാന്‍ നേതാവ് നവാസ് ഷെറീഫിനെ കാണാന്‍ പോയിട്ടില്ല. തന്റെ പാര്‍ട്ടിയും ബിജെപിയും തമ്മില്‍ വേര്‍പിരിഞ്ഞുവെങ്കിലും ബന്ധം അവസാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  

 

  comment

  LATEST NEWS


  ഒടുവില്‍ ട്വിറ്റര്‍ വഴങ്ങുന്നു; മുസ്ലിം വൃദ്ധന്‍റെ വ്യാജവീഡിയോ കേസില്‍ യുപി പൊലീസിന്‍റെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റര്‍ ഇന്ത്യ എംഡി


  ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


  കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.