×
login
സംസ്ഥാന‍ങ്ങള്‍ക്കെല്ലാം സൗജന്യ കോവിഡ് വാക്‌സിന്‍കേന്ദ്ര സര്‍ക്കാര്‍‍ അയച്ചിട്ടുണ്ട്, ഇനിയും തുടരും; ജനങ്ങള്‍ അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് പ്രധാനമന്ത്രി

വിശ്വസനീയമായ ഉറവിടങ്ങളിലൂടെ മാത്രം കോവിഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടണം. അഭ്യൂഹങ്ങള്‍ പരത്തരുത്. നിലവിലെ സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ന്യൂദല്‍ഹി : എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യ കോവിഡ് വാക്‌സിന്‍ അയച്ചിട്ടുണ്ട്. അത് തുടര്‍ന്നും ഉണ്ടാകും. കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ ജനങ്ങള്‍ വീഴരുതെന്ന് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റെഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കവേയാണ് മോദി ഇക്കാര്യം അറിയിച്ചത്.  

കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യ വാക്‌സിന്‍ അയച്ചിട്ടുണ്ടെന്ന് നിങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കണം. സംസ്ഥാനങ്ങള്‍ക്കുള്ള സൗജന്യ വാക്‌സിനേഷന്‍ പദ്ധതി ഭാവിയിലും തുടരും. ഇതുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളില്‍ ജനങ്ങള്‍ വീഴരുത്. 45 വയസ്സിന് മുകളിലുള്ള എല്ലാ ആളുകള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ള ഓരോ വ്യക്തിക്കും വാക്‌സിന്‍ ലഭ്യമായി തുടങ്ങും. സൗജന്യവാക്സിനേഷന്‍ പദ്ധതിയുടെ പ്രയോജനം കഴിയുന്നത്ര ആളുകളില്‍ എത്തിക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ തന്നെ പിടിച്ചു കുലുക്കി. പീയപ്പെട്ട പലരും ഇക്കാലയളവില്‍ നമ്മെ വിട്ടകന്നു. രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് എല്ലാവരും ഒത്തൊരുമിച്ചുള്ള പോരാട്ടമാണ് രാജ്യത്തിന് വേണ്ടത്. നമ്മള്‍ ഒന്നാം തരംഗത്തെ വിജയകരമായി നേരിട്ടതിനുശേഷം രാജ്യത്തിന്റെ മനോവീര്യം ഉയര്‍ന്നതായിരുന്നു, ആത്മവിശ്വാസമുണ്ടായിരുന്നു. അത് തന്നെയാണ് ഇത്തവണയും വേണ്ടത്.  വിശ്വസനീയമായ ഉറവിടങ്ങളിലൂടെ മാത്രം കോവിഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടണം. അഭ്യൂഹങ്ങള്‍ പരത്തരുത്. നിലവിലെ സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.  അത് നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. 

നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും നിലവില്‍ കോവിഡിനെതിരെ ഒരു വലിയ പോരാട്ടത്തിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മഹാമാരിയെ കുറിച്ച് അവര്‍ക്ക് നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രണ്ടാം തരംഗത്തെ നേരിടാന്‍, മരുന്ന് കമ്പനികള്‍, ഓക്സിജന്‍ നിര്‍മാതാക്കള്‍ തുടങ്ങിയ നിരവധി മേഖലകളിലെ വിദഗ്ധരുമായി താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു.

 

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.