×
login
ഇന്ത്യയുടെ ശബ്ദം കേള്‍പ്പിച്ചും സാന്നിധ്യമറിയിച്ചും ജി20‍യില്‍ മോദി; ബൈഡന്‍, സുനക്, ഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തി

ഇന്തോനേഷ്യയില്‍ നടക്കുന്ന ജി20 സമ്മേളനത്തില്‍ ഇന്ത്യയുടെ സാന്നിധ്യവും വേറിട്ട ശബ്ദവും കേള്‍പ്പിച്ച് നിറഞ്ഞ് നിന്ന് മോദി. ഉക്രൈന്‍-റഷ്യ യുദ്ധത്തെ തള്ളിപ്പറഞ്ഞ്, സമാധാനചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്ന് മോദിയുടെ ആഹ്വാനത്തിന് വലിയ കയ്യടി കിട്ടി.

ബാലി: ഇന്തോനേഷ്യയില്‍ നടക്കുന്ന ജി20 സമ്മേളനത്തില്‍ ഇന്ത്യയുടെ സാന്നിധ്യവും വേറിട്ട ശബ്ദവും കേള്‍പ്പിച്ച് നിറഞ്ഞ് നിന്ന് മോദി. ഉക്രൈന്‍-റഷ്യ യുദ്ധത്തെ തള്ളിപ്പറഞ്ഞ്, സമാധാനചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്ന് മോദിയുടെ ആഹ്വാനത്തിന് വലിയ കയ്യടി കിട്ടി.  

സമ്മേളനത്തില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ചയും മോദി നടത്തി. ഇന്ത്യ-യുഎസ് തന്ത്രപരമായ ബന്ധങ്ങള്‍ ഇരുനേതാക്കളും പുനപരിശോധിച്ചു. ക്വാണ്ടം കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലകളില്‍ സഹകരണത്തിന് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു.  


അത്താഴവിരുന്നിനിടയില്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി ഹസ്താദാനം നടത്തി കുശലങ്ങള്‍ കൈമാറി. ബുധനാഴ്ച ഫ്രാന്‍സ്, ഇന്തോനേഷ്യ, സ്പെയിന്‍, സിംഗപ്പൂര്‍, ജര്‍മ്മനി, യുകെ, ആസ്ത്രേല്യ, ഇറ്റലി എന്നീ എട്ട് രാജ്യങ്ങളുമായി പ്രത്യേകം ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.  

ഉക്രൈനിലെ ലിവിവ് നഗരത്തില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയെന്ന വാര‍്ത്ത പരക്കുന്നതിനിടയില്‍ റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ഗി ലാവ് റോവ് വേദിയില്‍ നിന്നും വിടവാങ്ങിയത് സമ്മേളനത്തിന്‍റെ ശോഭ കെടുത്തി. 

അതിനിടെ ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ജോജ്ജീവയും സഹമാനേജിംഗ് ഡയറക്ടര്‍ ഗീത ഗോപിനാഥും മോദിയെ പ്രത്യേകം കണ്ട് ആശയവിനിമയം നടത്തി. 

  comment

  LATEST NEWS


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്


  കാന്താര: വരാഹരൂപം ഗാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല; തൈക്കൂടത്തിന് അനുകൂലമായി ഹൈക്കോടതി വിധി; ജില്ലാ കോടതിയുടെ വിധിക്ക് സ്റ്റേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.