×
login
മോദിയുടെ ബാല്യകാല ഓര്‍മ്മകളില്‍ പൂത്തുലഞ്ഞ് സുഹൃത്ത് അബ്ബാസ്‍; ഞങ്ങളുടെ വീട്ടില്‍ താമസിച്ചാണ് അബ്ബാസ് പഠനം പൂര്‍ത്തിയാക്കിയതെന്ന് മോദി

നൂറു വയസ്സിലേക്ക് കടക്കുന്ന അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവെച്ചത് തന്‍റെ ബാല്യകാലസുഹൃത്തായ അബ്ബാസിന്‍റെ ഊഷ്മളമായ ഓര്‍മ്മകള്‍. ഇതോടെ അബ്ബാസ് എന്ന വാക്ക് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്.

ന്യൂദല്‍ഹി: നൂറു വയസ്സിലേക്ക് കടക്കുന്ന അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവെച്ചത് തന്‍റെ ബാല്യകാലസുഹൃത്തായ അബ്ബാസിന്‍റെ ഊഷ്മളമായ ഓര്‍മ്മകള്‍. ഇതോടെ അബ്ബാസ് എന്ന വാക്ക് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്.  

മോദിയുടെ കുറിപ്പ് ഇങ്ങിനെ പോകുന്നു: "മറ്റുള്ളവരുടെ ആഹ്ളാദങ്ങളില്‍ അമ്മ സന്തോഷം കണ്ടെത്തിയിരുന്നു. ഞങ്ങളുടെ വീട് ചെറുതായിരുന്നെങ്കിലും അവരുടെ ഹൃദയം വിശാലമായിരുന്നു. ഞങ്ങളുടെ ഗ്രാമിത്തനടുത്ത് അച്ഛന്‍റെ സുഹൃത്ത് താമസിച്ചിരുന്നു. അദ്ദേഹം അപ്രതീക്ഷിതമായി മരണപ്പെട്ടതോടെ അച്ഛന്‍ സുഹൃത്തിന്‍റെ മകനായ അബ്ബാസിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഞങ്ങള്‍ക്കൊപ്പം താമസിച്ചാണ് അവന്‍ 8-9 ക്ലാസുകളിലെ പഠനം പൂര്‍ത്തിയാക്കിയത്.  

ഞങ്ങള്‍ സഹോദരങ്ങളോടെന്ന പോലെ അമ്മയ്ക്ക് അവനോട് വാത്സല്യവും കരുതലുമുണ്ടായിരുന്നു. എല്ലാ വര്‍ഷവും പെരുന്നാളിന് അമ്മ അവന് ഇഷ്ടപ്പെട്ട ഭക്ഷണം പാചകം ചെയ്തു കൊടുത്തു. ആഘോഷങ്ങളില്‍ അടുത്തുള്ള വീട്ടിലെ കുട്ടികളെല്ലാം ഞങ്ങളുടെ വീട്ടിലെത്തി അമ്മയുടെ പ്രത്യേക വിഭവങ്ങല്‍ ആസ്വദിക്കുമായിരുന്നു. - മോദി കുറിപ്പില്‍ പറയുന്നു. 

    comment

    LATEST NEWS


    തമിഴ് നാടിനെ പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിച്ച ഡിഎംകെ എംപി എ.രാജ ചെയ്തത് രാജ്യദ്രോഹക്കുറ്റമെന്ന് അണ്ണാമലൈ


    വാജ്‌പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്‍കാന്‍ ഉമാഭാരതിയും ക്ഷണിച്ചു


    ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


    ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


    പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


    മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.