നിങ്ങളുടെ ത്യാഗം രാജ്യത്തെ രക്ഷിക്കുകയാണ്. നിങ്ങള്‍ക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് എനിക്ക് മനസിലാകന്നുണ്ട്, പലരും വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
ന്യൂദല്‍ഹി: കൊറോണ(കൊവിഡ് 19) വൈറസ് മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാനായെന്നും ഇതിന് കാരണം എല്ലാ ജനങ്ങളുടെയും ത്യാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ ത്യാഗം രാജ്യത്തെ രക്ഷിക്കുകയാണ്. നിങ്ങള്‍ക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് എനിക്ക് മനസിലാകന്നുണ്ട്, പലരും വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്, ഭക്ഷണം, വെള്ളം എന്നിവക്ക് പോലും ബുദ്ധിമുട്ടിയാണ് രാജ്യത്തിനു വേണ്ടി ജനങ്ങള്‍ പോരാടിയത്. ബാബ സാഹേബ് അംബേദ്കര്‍ നമുക്ക് നല്കിയ ഊര്‍ജവും പ്രചോദനവും ആണ് ഭാരതീയര്‍ ഈ കാലത്തു കാട്ടിയത്. അതിനാല്‍ എല്ലാ ഭാരതീയര്‍ക്കും വേണ്ടി അംബേദ്ക്കറെ ഞാന്‍ നമിക്കുന്നു.
വിഷു അടക്കം എല്ലാ ആഘോഷങ്ങളും നിയന്ത്രണങ്ങള്‍ പാലിച്ചു ആഘോഷിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നു. ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിര്‍വഹിക്കുന്ന നിങ്ങളെയെല്ലാവരെയും അദരപൂര്‍വ്വം നമിക്കുന്നുവെന്നും മോദിജി വ്യക്തമാക്കി.
150 കൊവിഡ് കേസ് ഉള്ളപ്പോഴാണ് രാജ്യത്ത് 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരി അല്ലെങ്കിലും ചില സത്യങ്ങള്‍ പറഞ്ഞെ പറ്റൂ. ലോകത്തെ വലിയ രാജ്യങ്ങളെക്കാള്‍ കൊവിഡ് പിടിച്ചു കെട്ടുന്നതില്‍ ഇന്ത്യ വളരെ മുന്നിലാണ്. ഉചിതമായ സമയത്ത് തീരുമാനം എടുത്തത് കൊണ്ടാണ് മരണ സംഖ്യ വലിയ രീതിയില്‍ ഉയരാതെ പിടിച്ചു നിര്‍ത്തിയത്. സാമൂഹിക അകലം എന്നത് തന്നെ ആണ് വിജയകരമായത്. അതുകൊണ്ടാണ് ലോക രാഷ്ട്രങ്ങള്‍ ഇന്ത്യ എന്ന പേര് ഇപ്പോഴും പറയുന്നത്. അതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായി സഹകരിച്ചു. ഇന്ത്യയുടെ അച്ചടക്കം ആഗോള മാതൃക ആയി മാറി.
എന്നാല്‍, കൊവിഡ് എന്ന മഹാമാരി പിടിച്ചു നിര്‍ത്താന്‍ ഇനിയും ലോക്ക് ഡൗണ്‍ നീട്ടണം. മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടിയെ മതിയാകൂ. കൊവിഡ് ഇനി പുതിയ സ്ഥലങ്ങളിലേക്ക് പകരാന്‍ അനുവദിക്കരുത്. ഹോട് സ്പോട് ആയി കണ്ടെത്തിയ സ്ഥലങ്ങളില്‍ നിയന്ത്രണം വര്‍ധിപ്പിക്കണം. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണമേര്പ്പെടുത്തമെന്നും ഈ കാലയളവില്‍ ഹോട് സ്പോട് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ രോഗം വര്‍ധിക്കാതെ വന്നാല്‍ അത്തരം സ്ഥലങ്ങളില്‍ ഇളവ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റചര്‍ച്ചയ്ക്കിടയില്‍ ഒളിപ്പിച്ച് വെച്ച രണ്ട് ലക്ഷത്തിന്റെ ആഡംബര ബാഗ് മഹുവ മൊയ്ത്ര ഒഴിവാക്കി; പകരം കയ്യില്‍ ചെറിയ പഴ്സ്
പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി
ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്
വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്സ്ഓഫീസ് ഹിറ്റ്'
മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്
10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്മാന് അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്