×
login
പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ‍അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു; നിമിഷങ്ങള്‍ക്കകം അക്കൗണ്ട് അധികൃതര്‍ വീണ്ടെടുത്തു

ട്വിറ്റര്‍ അക്കൗണ്ട് ശരിയായെന്നും ഹാക്ക് ചെയ്യപ്പെട്ട സമയത്ത് പ്രചരിപ്പിക്കപ്പെട്ട ട്വീറ്റ് സാധുവല്ലെന്നും അത് അവഗണിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. നരേന്ദ്ര മോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് അജ്ഞാതര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. തുടര്‍ന്ന് ട്വിറ്ററിനെ വിവരം അറിയിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. അക്കൗണ്ട് നിയന്ത്രണ വിധേയമായതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.  

അതേസമയം ഹാക്ക് ചെയ്യപ്പെട്ട സമയത്ത് ട്വിറ്ററില്‍ വ്യാജ വാര്‍ത്തയും പ്രചരിപ്പിച്ചിരുന്നു. ബിറ്റ് കോയിന്‍ ഇന്ത്യയുടെ നിയമ പരമായ കോയിന്‍ ആക്കിമാറ്റി.  പൗരന്മാര്‍ക്ക് വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ ഡിജിറ്റല്‍ ധനം ശേഖരിക്കുകയാണെന്നതുള്‍പ്പെടെയുള്ള ചില ട്വീറ്റുകളാണ് ഹാക്ക് ചെയ്ത അക്കൗണ്ടില്‍ നിന്നും വന്നത്. ഒരു മണിക്കൂറിലധികം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് അധികൃതര്‍ അറിയിച്ചത്.  തുടര്‍ന്ന് ഇത് സംബന്ധിച്ച് ട്വിറ്ററിനോട് വിശദീകരണം തേടുകയായിരുന്നു.  

ട്വിറ്റര്‍ അക്കൗണ്ട് ശരിയായെന്നും ഹാക്ക് ചെയ്യപ്പെട്ട സമയത്ത് പ്രചരിപ്പിക്കപ്പെട്ട ട്വീറ്റ് സാധുവല്ലെന്നും അത് അവഗണിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവില്‍ അക്കൗണ്ട് വീണ്ടെടുത്തിട്ടുണ്ട്. 73.4 ദശലക്ഷം ഫോളോവേഴ്‌സാണ് പ്രധാനമന്ത്രിക്ക് ട്വിറ്ററില്‍ ഉള്ളത്.

ആരാണ് ഇതിന് പിന്നില്‍ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. 11 മണിക്കൂര്‍ മുമ്പാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ടില്‍ നിന്നും അവസാനമായി ഔദ്യോഗികമായ ട്വീറ്റ് പുറത്ത് വന്നത്. 


എന്നാല്‍ അതിന് ശേഷം നരേന്ദ്ര മോദി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പല ട്വീറ്റുകളും വന്നു. ഈ സമയത്ത് വന്ന ട്വീറ്റുകള്‍ എല്ലാം നീക്കം ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.2020 സെപ്റ്റംബര്‍ മാസത്തില്‍ പ്രധാനമന്ത്രിയുടെ സ്വകാര്യ വെബ്‌സൈറ്റും മൊബൈല്‍ ആപ്പും അജ്ഞാതര്‍ ഹാക്ക് ചെയ്തിരുന്നു.

 

 

 

 

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.