×
login
ജന്മദിനാഘോഷത്തിന് ഭാര്യയുടെ ബുർഖയില്ലാത്ത ചിത്രം പോസ്റ്റ് ചെയ്തു; ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണിയും വിമര്‍ശനവും

:ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ചെയ്ത തെറ്റ് ഇതാണ്- ജന്മദിനാഘോഷത്തിന് ഭാര്യയുടെ ബുർഖയില്ലാത്ത ചിത്രം പോസ്റ്റ് ചെയ്തു. ഉടനെ കിട്ടേണ്ടത് കിട്ടി. ജന്മദിനാഘോഷത്തിന്‍റെ ഫോട്ടോ പങ്കുവെയ്ക്കുന്ന സമൂഹമാധ്യമത്തിലെ പോസ്റ്റിനു താഴെ ഇസ്ലാം വാദികള്‍ ഭീഷണിയും വിമര്‍ശനവും.

ന്യൂദൽഹി :ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ചെയ്ത തെറ്റ് ഇതാണ്- ജന്മദിനാഘോഷത്തിന് ഭാര്യയുടെ ബുർഖയില്ലാത്ത ചിത്രം പോസ്റ്റ് ചെയ്തു. ഉടനെ കിട്ടേണ്ടത് കിട്ടി. ജന്മദിനാഘോഷത്തിന്‍റെ ഫോട്ടോ പങ്കുവെയ്ക്കുന്ന സമൂഹമാധ്യമത്തിലെ പോസ്റ്റിനു താഴെ ഇസ്ലാം വാദികള്‍ ഭീഷണിയും വിമര്‍ശനവും.  

കൈഫ് ഭാര്യ പൂജ യാദവിന്‍റെ നെറ്റിയിൽ ചുംബിക്കുന്ന ഫോട്ടോയാണ് ട്വിറ്ററില്‍ പങ്കുവെച്ചത് . പ്രണയം നിറഞ്ഞതാണ് ഫോട്ടോയ്ക്കൊപ്പമുള്ള അടിക്കുറിപ്പ്: “നീ ആയിരക്കണക്കിന് വർഷങ്ങൾ ജീവിക്കണം , .എന്‍റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ.”  

പോസ്റ്റ് വൈറലാകുന്നതിനിടയിലാണ് ഇസ്ലാം വാദികള്‍ ബുര്‍ഖയുടെ പേര് പറഞ്ഞ് ചാടി വീണത്.  


‘ ഭാര്യയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതില്ല. ഇത് പങ്കിടുന്നതിന് മുമ്പ് നിങ്ങൾ ചിന്തിക്കണം. പൊതുജനം അത് കാണുമെന്ന് ‘ മുഹമ്മദ് തബ്രെസ് എന്ന ഉപയോക്താവ് കുറിച്ചു .  

മോശമായ ചിത്രങ്ങൾ മാത്രമേ കൈഫ് പോസ്റ്റ് ചെയ്യൂവെന്ന് അമൻ സയീദ് വിമര്‍ശിക്കുന്നു. ” ഇതിൽ ബുർഖ എവിടെയാണ്? നിങ്ങൾ മുസ്ലീമാണെന്ന് നിങ്ങൾ അറിയണം. നിങ്ങളുടെ മതപരമായ ആചാരങ്ങൾ പിന്തുടരുക റമദാനിൽ ബീഗത്തിന് മൂടുപടം ഇടുന്നതിന് പകരം നിങ്ങൾ ഇത്തരമൊരു ഫോട്ടോ ഇട്ടു. നാണക്കേട്. അവിശ്വാസികൾ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യരുത്.‘ -എന്നും ചിലർ പറയുന്നു.

യോഗാ ദിനത്തിൽ പോസ്റ്റിട്ടതിനും രാമക്ഷേത്രത്തെ പിന്തുണച്ചതിനുമൊക്കെ നേരത്തെയും മുഹമ്മദ് കൈഫ് മതമൗലികവാദികളെ ചൊടിപ്പിച്ചിട്ടുണ്ട്. പക്ഷെ മുഹമ്മദ് കൈഫിന്‍റെ ഇന്ത്യയിലെ ആരാധകരുടെ ആശംസാ ട്വീറ്റുകള്‍ക്കിടയില്‍ ഇസ്ലാം വാദികളുടെ ഭീഷണി സന്ദേശങ്ങള്‍ മുങ്ങിപ്പോവുകയായിരുന്നു. 

  comment

  LATEST NEWS


  സ്‌കൂട്ടറില്‍ അഞ്ചു പേരുടെ അപകടകരമായ അഭ്യാസം; ലൈസന്‍സ് റദ്ദാക്കി; മെഡിക്കല്‍ കോളജില്‍ സാമൂഹ്യ സേവനം ചെയ്യാനും നിര്‍ദേശം; ശിക്ഷ മാറ്റിപിടിച്ച് ആര്‍ടിഒ


  'ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍' ആഗസ്റ്റ് 15ന് ഒടിടി റിലീസിന്


  അള്‍ട്ടിമേറ്റ് ഖൊ ഖൊ; മുംബൈ ടീമുമായി വ്യവസായി പുനിത് ബാലനും റാപ്പര്‍ ബാദ്ഷായും


  വീണ്ടും പവാറിന്‍റെ ബുദ്ധി ജയിച്ചു; ശിവസേനയെ പിളര്‍ത്താനുള്ള അവസാന ആണിയും അടിച്ചു; ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്ന് മാറ്റി


  'കേരളത്തിലെ സാംസ്‌കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍


  വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്‍റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.