×
login
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്‍: പദ്ധതിയില്‍ രേഖപ്പെടുത്തിയത് 77 കോടിയിലധികം പോര്‍ട്ടബിള്‍ ഇടപാടുകള്‍; ഉപഭോക്താകള്‍ക്കായി 'മേരാ റേഷന്‍' ആപ്പും സജ്ജം

ഈ സംവിധാനം എല്ലാ എന്‍എഫ്എസ്എ ഗുണഭോക്താക്കള്‍ക്കും, പ്രത്യേകിച്ച് കുടിയേറ്റ ഗുണഭോക്താക്കള്‍ക്ക്, ബയോമെട്രിക്/ആധാര്‍ പ്രാമാണീകരണം ഉപയോഗിച്ച് നിലവിലുള്ള റേഷന്‍ കാര്‍ഡ് മുഖേന, രാജ്യത്തെ ഏത് ന്യായവില കടയില്‍ നിന്നും അവര്‍ക്ക് അവകാശപ്പെട്ട ഭക്ഷ്യധാന്യത്തിന്റെ അളവിന്റെ പൂര്‍ണ്ണമായോ ഭാഗികമായോ വാങ്ങാന്‍ കഴിയും. നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങള്‍ക്ക്, അതേ റേഷന്‍ കാര്‍ഡില്‍ അവശേഷിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനും ഈ സംവിധാനം അനുവദിക്കുന്നു

ന്യൂദല്‍ഹി: 2019 ഓഗസ്റ്റ് ഒമ്പതിന്, നാല് സംസ്ഥാനങ്ങളില്‍ പൈലറ്റ് പദ്ധതിയായി ആരംഭിച്ച 'ration-card/' class='tag_highlight_color_detail'>ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്' (ഒഎന്‍ഒഅര്‍സി) പദ്ധതിയുടെ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യപൊതുവിതരണ വകുപ്പ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് (എന്‍എഫ്എസ്എ) കീഴില്‍ രാജ്യവ്യാപകമായി റേഷന്‍ കാര്‍ഡുകളുടെ പോര്‍ട്ടബിലിറ്റിക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത പദ്ധതിയാണ് 'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്'.

ഈ സംവിധാനം എല്ലാ എന്‍എഫ്എസ്എ ഗുണഭോക്താക്കള്‍ക്കും, പ്രത്യേകിച്ച് കുടിയേറ്റ ഗുണഭോക്താക്കള്‍ക്ക്, ബയോമെട്രിക്/ആധാര്‍ പ്രാമാണീകരണം ഉപയോഗിച്ച് നിലവിലുള്ള റേഷന്‍ കാര്‍ഡ് മുഖേന, രാജ്യത്തെ ഏത് ന്യായവില കടയില്‍ നിന്നും അവര്‍ക്ക് അവകാശപ്പെട്ട ഭക്ഷ്യധാന്യത്തിന്റെ അളവിന്റെ പൂര്‍ണ്ണമായോ ഭാഗികമായോ വാങ്ങാന്‍ കഴിയും. നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങള്‍ക്ക്, അതേ റേഷന്‍ കാര്‍ഡില്‍ അവശേഷിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനും ഈ സംവിധാനം അനുവദിക്കുന്നു.


2019 ഓഗസ്റ്റ് 9ന് ആരംഭിച്ചതുമുതല്‍, വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍, ഇപ്പോള്‍ രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് നടപ്പിലാക്കിയിട്ടുണ്ട്. നിലവില്‍, ഈ സംവിധാനത്തിന് കീഴില്‍ ഏകദേശം 80 കോടി എന്‍എഫ്എസ്എ ഗുണഭോക്താക്കളുണ്ട്. കൂടാതെ, പ്രതിമാസം ശരാശരി മൂന്നു കോടി പോര്‍ട്ടബിലിറ്റി ഇടപാടുകള്‍ ഈ പദ്ധതിക്ക് കീഴില്‍ രേഖപ്പെടുത്തുന്നു.

തുടക്കം മുതല്‍ (2019 ഓഗസ്റ്റ്), ഏകദേശം 77.88 കോടി പോര്‍ട്ടബിള്‍ ഇടപാടുകള്‍ ഒഎന്‍ഒഅര്‍സിക്ക് കീഴില്‍ നടന്നിട്ടുണ്ട്. എല്ലാ എന്‍എഫ്എസ്എ ഗുണഭോക്താക്കള്‍ക്കും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്പ് 'മേരാ റേഷന്‍' പുറത്തിറക്കിയിട്ടുണ്ട്.  ഇത് ഇപ്പോള്‍ 13 ഭാഷകളില്‍ ലഭ്യമാണ്. കൂടാതെ, ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയ്ക്ക് കീഴില്‍ മിക്ക സംസ്ഥാനങ്ങളിലും / കേന്ദ്രഭരണ പ്രദേശങ്ങളിലും 5 അക്ക '14445' ടോള്‍ ഫ്രീ നമ്പറും ലഭ്യമാണ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.