login
ഹമാസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ത്യയില്‍; ദല്‍ഹിയില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഏറ്റുവാങ്ങി

അപകടം അറിഞ്ഞ ഉടന്‍ ഇന്ത്യന്‍ വിദേശകാര്യവകുപ്പ് ഇടപെടുകയും മൃതദേഹം ഇന്ത്യയില്‍ എത്തിക്കുക്കുന്നതിനായി ഇസ്രയേല്‍ എംബസ്സിയുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

ന്യൂദല്‍ഹി : ഇസ്രയേലില്‍ ഹമാസ് ഭീകരരുടെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് സൗമ്യയുടെ മൃതദേഹം ഇന്ത്യയിലെത്തി. ദല്‍ഹി അന്താരാഷ്ട്ര വിമാനത്തിലെത്തിച്ച മൃതദേഹം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധനരനും ഇസ്രയേല്‍ ഡെപ്യൂട്ടി അംബാസഡര്‍ റോണി യദീദയും ഏറ്റുവാങ്ങി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.  

ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്ന സൗമ്യ ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വീടിനു മുകളില്‍ റോക്കറ്റ് പതിച്ചത്. സൗമ്യ പരിചരിച്ചിരുന്ന സ്ത്രീയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അപകടം അറിഞ്ഞ ഉടന്‍ ഇന്ത്യന്‍ വിദേശകാര്യവകുപ്പ് ഇടപെടുകയും മൃതദേഹം ഇന്ത്യയില്‍ എത്തിക്കുക്കുന്നതിനായി ഇസ്രയേല്‍ എംബസ്സിയുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച രാത്രി പാലസ്തീന്‍ ഭീകരര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് അടിമാലി സ്വദേശിനിയായ സൗമ്യ കൊല്ലപ്പെട്ടത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സൗമ്യയുടെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങിയിരുന്നു. ഇസ്രായേലിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരന്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.  

 

 

 

 

 

  comment

  LATEST NEWS


  നാസയുടെ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മിയെ അഭിനന്ദിച്ച് സുരേഷ് ഗോപി; മകളുടെ ഓര്‍മ്മയില്‍ സ്‌നേഹസമ്മാനം; നേരിട്ട് എത്തുമെന്ന് ഉറപ്പും


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.