34 മിനിറ്റോളം നീണ്ടു നിന്ന ചര്‍ച്ചയായിരുന്നു ഇത്. ഈ ചര്‍ച്ചയുടെ ഒടുവിലാണ് നൂപുര്‍ ശര്‍മ്മ നബിയുടെ വിവാഹക്കാര്യത്തെക്കുറിച്ച് പറയുന്നത്. അതുവരെയുള്ള ചര്‍ച്ചയില്‍ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗമല്ല, അത് ജലധാരയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് വക്താവും മുസ്ലിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംപസി ഐ) അധ്യക്ഷന്‍ ഡോ. തസ്ലിം അഹമ്മദ് റഹ്മാനിയും കോണ്‍ഗ്രസ് വക്താവും വാദിച്ചത് നൂപുര്‍ ശര്‍മ്മയെ ചൊടിപ്പിച്ചിരുന്നു.
ആള്‍ട് ന്യൂസ് എഡിറ്റര്‍ മുഹമ്മദ് സുബൈര്‍(ഇടത്ത്) ഹിന്ദുത്വ വിരുദ്ധ ജേണലിസ്റ്റ് റാണ അയൂബ് (വലത്ത്)
ന്യൂദല്‍ഹി: ടൈംസ് നൗ ചാനലില്‍ നാവികകുമാര്‍ ഷോയില്‍ ഗ്യാന്‍ വാപി മസ്ജിദ് പ്രശ്നത്തിലെ ചര്‍ച്ചയില്‍ ബിജെപിയ്ക്ക് വേണ്ടി സംസാരിക്കാന്‍ എത്തിയതാണ് പാര്‍ട്ടി വക്താവായ നൂപുര്‍ ശര്‍മ്മ. ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയതിനെക്കുറിച്ചായിരുന്നു സംവാദം.
ടൈംസ് നൗ ചാനലില്‍ വന്ന ചര്‍ച്ച മുഴുവനായി കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:
ഗ്യാന്‍വാപി മസ്ജിദില്‍ വീഡിയോ ചിത്രീകരണത്തിനിടയില്‍ ശിവലിംഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒട്ടേറെ പരിഹാസങ്ങള്‍ ശിവലിംഗത്തിനും ഹിന്ദു ദൈവങ്ങള്‍ക്കും എതിരെ ഉയര്‍ന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ മീമുകളും ധാരാളമായി വന്നിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് ചര്‍ച്ചയുടെ തുടക്കത്തിലേ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മ പൊട്ടിത്തെറിച്ചിരുന്നു. വസ്തുതകള്‍ നിരത്തിവച്ച് സംസാരിക്കുന്ന നല്ല ഡിബേറ്റര്‍മാരില്‍ ഒരാളാണ് നൂപുര്‍ ശര്‍മ്മ. ശക്തമായ ഭാഷയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കാനുള്ള ഇവരുടെ കഴിവ് ശത്രുക്കളെ പലപ്പോഴും പ്രകോപിപ്പിച്ചിരുന്നു. ഇവരുടെ വായടപ്പിക്കാന്‍ ശത്രുക്കള്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് ഈ ചര്‍ച്ചയ്ക്ക് ഒടുവില്‍ മുഹമ്മദ് നബിയെക്കുറിച്ച് നൂപുര്‍ ശര്‍മ്മ പറഞ്ഞ ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
Twitter tweet: https://twitter.com/ANI/status/1530224040790863872
34 മിനിറ്റോളം നീണ്ടു നിന്ന ചര്‍ച്ചയായിരുന്നു ഇത്. ഈ ചര്‍ച്ചയുടെ ഒടുവിലാണ് നൂപുര്‍ ശര്‍മ്മ നബിയുടെ വിവാഹക്കാര്യത്തെക്കുറിച്ച് പറയുന്നത്. അതുവരെയുള്ള ചര്‍ച്ചയില്‍ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗമല്ല, അത് ജലധാരയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് വക്താവും മുസ്ലിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംപസി ഐ) അധ്യക്ഷന്‍ ഡോ. തസ്ലിം അഹമ്മദ് റഹ്മാനിയും കോണ്‍ഗ്രസ് വക്താവും വാദിച്ചത് നൂപുര്‍ ശര്‍മ്മയെ ചൊടിപ്പിച്ചിരുന്നു. ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് വന്ന കംറുസ്സമ്മാന്‍ ചൗധരി ശിവലിംഗത്തെ ജലധാരയെന്ന് വിശേഷിപ്പിച്ചപ്പോഴും നൂപുര്‍ ശര്‍മ്മ പ്രകോപിതയായി. സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തന്നെ മറ്റു മതങ്ങളെയും ദൈവങ്ങളെയും കുറിച്ചുള്ള നിന്ദ അവസാനിപ്പിക്കണമെന്ന് കോടതിവിധിക്കിടയില്‍ ചൂണ്ടിക്കാട്ടിയതായി ഈ വേളയില്‍ നൂപുര്‍ ശര്‍മ്മ ഓര്‍മ്മിപ്പിച്ചു. "അത് ജലധാരയല്ല, ശിവലിംഗമാണ്. അതിനെ ജലധാര എന്ന് വിളിക്കുന്നത് സുപ്രീംകോടതിയോടുള്ള അവഹേളനമാണ്. 1965ല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന സുചിത്ര കൃപലാനി തന്നെ ഗ്യാന്‍വാപി മസ്ജിദിനകത്തേത് ശിവലിംഗമാണെന്ന് ഗസറ്റ് നോട്ടിഫിക്കേഷന്‍ ഇറക്കിയിട്ടുണ്ട്"നടത്തിയിട്ടുണ്ട്."- വസ്തുതകള്‍ ചൂണ്ടിക്കാട്ടി നൂപുര്‍ ശര്‍മ്മ പറയുമ്പോള്‍ എതിരാളികള്‍ക്ക് പോലും മിണ്ടാനാവുന്നില്ല.
മുസ്ലിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംപസി ഐ) അധ്യക്ഷന്‍ ഡോ. തസ്ലിം അഹമ്മദ് റഹ്മാനി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സംവാദമായിരുന്നു ഇത്. ചര്‍ച്ചയുടെ ഒടുവില്‍ ഡോ. തസ്ലിം അഹമ്മദ് റഹ്മാനി ഒരു കവിത ഉദ്ധരിച്ച് വീണ്ടും ഹിന്ദു ദൈവങ്ങളെ കളിയാക്കാന്‍ ശ്രമിച്ചപ്പോഴാണ് നൂപുര്‍ ശര്‍മ്മ വീണ്ടും പ്രകോപിതയായത്. അപ്പോഴാണ് നബി അയിഷയെ ആറ് വയസ്സില്‍ വിവാഹം കഴിച്ചതിനെക്കുറിച്ച് സൂചന നല്‍കുന്നത്. മുഹമ്മദ് നബി ആറു വയസ്സുകാരി അയിഷയെ വിവാഹം ചെയ്തുവെന്നും അയിഷയ്ക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ വിവാഹബന്ധത്തിലേര്‍പ്പെട്ടുവെന്നും നൂപുര്‍ ശര്‍മ്മ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
എന്നാല്‍ ചര്‍ച്ചയിലെ ഈ ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് മഹുമ്മദ് സുബൈര്‍ വിവാദ ട്വീറ്റ് സൃഷ്ടിച്ചത്. തീര്‍ച്ചയായും നൂപുര്‍ ശര്‍മ്മയ്ക്കെതിരെ രാജ്യത്തെ മുസ്ലിം മതമൗലിക വാദികളെ അണി നിരത്തുക എന്ന ലക്ഷ്യം തന്നെയാണ് മുഹമ്മദ് സുബൈറിന് ഉണ്ടായിരുന്നത്. അതിന് പിന്നാലെ റാണാ അയൂബ് എന്ന ഹിന്ദുവിരുദ്ധ ജേണലിസ്റ്റും ട്വീറ്റുമായതെത്തി. ഇതിന് പിന്നാലെ നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുക (#ArrestNupurSharma ) എന്ന കാമ്പയിനായി ഈ ട്വീറ്റുകള്‍ മാറുകയായിരുന്നു.
നബിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ മതനിന്ദയാണെന്ന് ആരോപിച്ച് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ വധ-ബലാത്സംഗ ഭീഷണികള്‍ മുഴക്കുകയാണ് ഇസ്ലാമിസ്റ്റുകള്‍. തനിക്കെതിരെ ഇസ്ലാം തീവ്രവാദികളെ തിരിച്ചുവിട്ടതിന് പിന്നില്‍ മുഹമ്മദ് സുബൈറിന്റെ കറുത്ത കരങ്ങളുണ്ടെന്ന് നൂപുര്‍ കുറ്റപ്പെടുത്തുന്നു.
മുഹമ്മദ് സുബൈറിന് പിന്നാലെ വിവാദ ജേണലിസ്റ്റ് റാണ അയൂബും നൂപുര്‍ ശര്‍മ്മയ്ക്കെതിരെ സമൂഹമാധ്യമത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശം വളച്ചൊടിച്ചുകൊണ്ട് അശ്ലീലച്ചുവയുള്ള ട്വീറ്റായിരുന്നു റാണ അയൂബ് നടത്തിയത്. ഇസ്ലാം തീവ്രവാദികളെ വിറളിപിടിപ്പിക്കുന്ന രീതിയിലായിരുന്നു ഈ ട്വീറ്റ്. ഇതും നൂപുറിനെതിരെ ഇസ്ലാമിക രോഷം ആളിക്കത്തിച്ചു. ഇടതു-ലിബറല്‍ സംഘങ്ങളും സമൂഹമാധ്യമങ്ങളില്‍ നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്.
ഇതോടെ മതനിന്ദ നടത്തിയെന്ന കുറ്റത്തിന്റെ പേരില്‍ നൂപൂര്‍ ശര്‍മ്മയെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നുമുള്ള ഭീഷണികളാണ് മത തീവ്രവാദികള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തുന്നത്. തന്റെ ജീവനോ ശരീരത്തിനോ ഏതെങ്കിലും തരത്തില്‍ ആപത്തുണ്ടായാല്‍ അതിന് ഉത്തരവാദി ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍ ആയിരിക്കുമെന്ന് നൂപുര്‍ ശര്‍മ്മ പറഞ്ഞു.
ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം
പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന് ഫിലിപ്പ്
1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)
സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന് വാരിയത് കോടികള്‍
സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്കി നിഖാത് സറീന്
ഷാജഹാന് കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്