login
'കെട്ടുകഥകളും അഭ്യുഹങ്ങളും അവസാനിപ്പിക്കൂ; ബിജെപിയുടെ പടയാളിയായി പോരാട്ടം തുടരും', കിംവദന്തികള്‍ തള്ളി മുകുള്‍ റോയ്

തൃണമൂല്‍ ക്യാംപ് വിട്ട് ബിജെപിയുടെ ഭാഗമായ മുതിര്‍ന്ന നേതാവ് മുകള്‍ റോയ് നിലവില്‍ പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനാണ്.

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുമെന്ന കിംവദന്തികള്‍ തള്ളി ബംഗാളിലെ ബിജെപി നേതാവ് മുകുള്‍ റോയ്. മമതയുടെ പാളയത്തില്‍നിന്ന് ബിജെപിയിലെത്തിയ ചില നേതാക്കള്‍ മടങ്ങിയേക്കുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ മാധ്യമങ്ങളടക്കം നടത്തിയ പ്രചാരണം. തൃണമൂല്‍ ക്യാംപ് വിട്ട് ബിജെപിയുടെ ഭാഗമായ മുതിര്‍ന്ന നേതാവ് മുകുള്‍ റോയ് നിലവില്‍ പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനാണ്. തെരഞ്ഞെടുപ്പ് ആസുത്രണ സമിതിയിലും അദ്ദേഹം അഗമായിരുന്നു. 

ഇത്തവണ കൃഷ്ണാനഗര്‍ സൗത്ത് മണ്ഡലത്തില്‍നിന്ന് മത്സരിച്ച് മുകുള്‍ റോയ് വിജയിച്ചിരുന്നു. വെള്ളിയാഴ്ച നേരത്തേ നിയമസഭയില്‍നിന്ന് അൽപം നേരത്തേ ഇറങ്ങിയ മുകുള്‍ റോയ്ക്ക് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് ഭരണപക്ഷവും മാധ്യമങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഈ അഭ്യൂഹങ്ങളെല്ലാം തള്ളി മുകുള്‍ റോയ് തന്നെ ശനിയാഴ്ച രംഗത്തെത്തി.

 'സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ബിജെപിയുടെ പടയാളിയായി പോരാട്ടം തുടരും. കെട്ടുകഥകളും അഭ്യൂഹങ്ങളും അവസാനിപ്പിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. എന്റെ രാഷ്ട്രീയ വഴിയില്‍ ഉറച്ചവിശ്വാസമുണ്ട്'-അദ്ദേഹം ട്വീറ്റ് ചെയ്തു. നിയമസഭാ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് എത്താന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന പേരുകളില്‍ ഒന്നാണ് മുകുള്‍ റോയ്‌യുടേത്.  

 

    comment

    LATEST NEWS


    സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


    48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


    36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


    ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


    അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


    വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


    കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


    മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.