അഖിലേഷ് യാദവിന് കുടുംബത്തിന്റെ ഉള്ളില്‍ നിന്നും തിരിച്ചടി കിട്ടുന്നത് ബുധനാഴ്ച. മുലായം സിംഗിന്റെ ഇളയ മരുമകള്‍ അപര്‍ണ്ണ യാദവ് സമാജ് വാദി പാര്‍ട്ടി വിട്ട് ബുധനാഴ്ച ബിജെപിയില്‍ ചേരുമെന്ന് ഉറപ്പായി.
ലഖ്നോ: അഖിലേഷ് യാദവിന് കുടുംബത്തിന്റെ ഉള്ളില്‍ നിന്നും തിരിച്ചടി കിട്ടുന്നത് ബുധനാഴ്ച. മുലായം സിംഗിന്റെ ഇളയ മരുമകള്‍ അപര്‍ണ്ണ യാദവ് സമാജ് വാദി പാര്‍ട്ടി വിട്ട് ബുധനാഴ്ച ബിജെപിയില്‍ ചേരുമെന്ന് ഉറപ്പായി.
മുലായം സിംഗ് രണ്ടാമത് വിവാഹം കഴിച്ച ഭാര്യയിലുള്ള മകന് പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ്ണ യാദവ്. പല കുറി രാഷ്ട്രീയത്തിലിറങ്ങാനുള്ള അപര്‍ണ്ണയുടെ ശ്രമത്തെ തടസ്സപ്പെടുത്തിയത് അഖിലേഷ് യാദവ് തന്നെ. 2017ല്‍ കണ്ണോജ് സീറ്റില്‍ നിന്നും മത്സരിക്കാനുള്ള അപര്‍ണ്ണയുടെ ശ്രമത്തെയും ഇല്ലാതാക്കിയത് അഖിലേഷ് യാദവ് തന്നെ. അന്ന് ആ സീറ്റ് അഖിലേഷ് നല്‍കിയത് സ്വന്തം ഭാര്യയായ ഡിംപിളിനാണ്. അതിനുമുന്‍പ് ബിജെപിക്ക് ജയം ഉറപ്പായ ലഖ്നോ കാന്റില്‍ മത്സരിപ്പിച്ചു. അന്ന് ബിജെപിയുടെ ഡോ. റീത ബഹുഗുണയോട് അപര്‍ണ്ണ തോറ്റു. ഇക്കുറി ലഖ്നോ കാന്റില്‍ തന്നെ ബിജെപിയുടെ ടിക്കറ്റ് അപര്‍ണ്ണ യാദവിന് നല്‍കാനാണ് ബിജെപി ആലോചിക്കുന്നത്.
നേരത്തെയും മോദി സര്‍ക്കാരിന്റെ നിലപാടുകളെ പിന്തുണച്ചിരുന്ന അപര്‍ണ്ണ യാദവ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെയും ബിജെപി നേതാവ് സ്വതന്ത്ര ദേവിന്റെയും സാന്നിധ്യത്തിലായിരിക്കും ബിജെപിയില്‍ പ്രവേശിക്കുക. ഇതോടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ കുടുംബത്തിനുള്ളില്‍ നിന്നു തന്നെ അഖിലേഷ് യാദവിനെതിരായ വിമര്‍ശനസ്വരം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ബിജെപി നീക്കം.
മുലായം സിങ്ങ് യാദവിന്റെ ഇളയ മകന് പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ്ണ യാദവ്. ഇതോടെ ബിജെപിക്കുള്ളില്‍ നിന്നും പല നേതാക്കളെയും തങ്ങളുടെ ക്യാമ്പിലേക്ക് കൊണ്ടുവന്ന അഖിലേഷ് യാദവിന് വലിയ പ്രത്യാഘാതമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞേക്കും.
കഴിഞ്ഞ വര്‍ഷം പല പ്രശ്നങ്ങളിലും കുടുംബാംഗങ്ങളുമായി അപര്‍ണ ഇടഞ്ഞിട്ടുണ്ട്. രാം മ്ന്ദിര് പ്രശ്നത്തിലും എന്‍ആര്‍സി പ്രശ്നത്തിലും നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന നേതാവാണ് അപര്‍ണ്ണ യാദവ്. രാമക്ഷേത്രത്തിന് 11 ലക്ഷം സംഭാവന ചെയ്ത അപര്‍ണ്ണ യാദവ് മുലായം സിങ്ങിനെതിരെ തന്നെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.
കോവിഡ് വാക്സിന്റെ കാര്യത്തില്‍ യോഗി സര്‍ക്കാരിനെതിരെ അഖിലേഷ് യാദവ് വിമര്‍ശനം കടുപ്പിച്ചപ്പോള്‍ ഭയാശങ്കകള്‍ കൂടാതെ വാക്സിന് എടുക്കാന്‍ ജനങ്ങളെ ട്വിറ്ററിലൂടെ അപര്‍ണ്ണ ഉദ്ബോധിപ്പിച്ചിരുന്നു.
Twitter tweet: https://twitter.com/aparnabisht7/status/1390386616242360325
തന്റെ കുടുംബം മുന്‍കാലങ്ങളില്‍ ചെയ്ത കര്‍മ്മങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തനിക്ക് കഴിയില്ലെന്നും അപര്‍ണ്ണയാദവ് മുന്‍പ് തുറന്നടിച്ചിട്ടുണ്ട്. 1990ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ മുലായംസിങ്ങ് യാദവിന്റെ പ്രവര്‍ത്തികളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അപര്‍ണ്ണ യാദവിന്റെ ഈ വിമര്‍ശനം. അന്ന് മുലായം സിങ്ങ് യാദവ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ബാബറി മസ്ജിദിനടുത്തുള്ള കര്‍സേവകര്‍ക്കെതിരെ നിറയൊഴിക്കാന്‍ യുപി പൊലീസിന് ഉത്തരവ് നല്‍കിയതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ വന്‍ രാഷ്ട്രീയ കോളിളക്കം ഉണ്ടായി.
ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) ഉണ്ടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ അഖിലേഷ് യാദവ് എതിര്‍ത്തപ്പോള്‍ അതിനെതിരെ തുറന്ന നിലപാട് സ്വീകരിച്ച നേതാവാണ് അപര്‍ണ്ണ യാദവ്.
ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)
നടന് ധര്‍മ്മജന്റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്
തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്
കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്