×
login
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്‍റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്‍റില്‍ നടന്ന മുസ്ലിം സംഘടനകളുടെ സമ്മേളനം ആവശ്യപ്പെട്ടു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് ജമിയത്ത് ഉലമ ഇ ഹിന്ദ് മീഡിയ ഇന്‍ ചാര്‍ജ് മൗലാന നിയാസ് അഹമ്മദ് ഫറൂഖി പറഞ്ഞു.

ലഖ്നോ : രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്‍റില്‍ നടന്ന മുസ്ലിം സംഘടനകളുടെ സമ്മേളനം ആവശ്യപ്പെട്ടു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് ജമിയത്ത് ഉലമ ഇ ഹിന്ദ് മീഡിയ ഇന്‍ ചാര്‍ജ് മൗലാന നിയാസ് അഹമ്മദ് ഫറൂഖി പറഞ്ഞു.  

"ഒരോ വ്യക്തിയ്ക്കും അവനവന്‍റെ മതം പിന്തുടരാന്‍ അവകാശമുണ്ട്. എന്നാല്‍ ഏകീകൃത സിവില്‍ കോഡ് ഒരു സമുദായത്തിന് മാത്രം പിന്തുണ നല്‍കുന്ന ഒന്നാണ്. സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും ഉണ്ടാക്കുന്ന തീരുമാനങ്ങള്‍ ഒഴിവാക്കണം. സ്വന്തം മതം പിന്തുടരാന്‍ അനുവദിച്ചില്ലെങ്കില്‍ ഞങ്ങള്‍ അതിനെ എതിര്‍ക്കും"- മൗലാന ഫറൂഖി പറഞ്ഞു.  

മതമോ ലിംഗമോ നോക്കാതെ എല്ലാ പൗരന്മാരും പിന്തുടരേണ്ട വ്യക്തി നിയമങ്ങള്‍ ആണ് ഏകീകൃത സിവില്‍ കോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് നടപ്പാക്കിയാല്‍ എല്ലാ സമുദായങ്ങളും അവരുടെ വിവാഹം, വിവാഹമോചനം, പൈതൃകം, ദത്തെടുക്കല്‍ തുടങ്ങിയ വ്യക്തിഗത വിഷയങ്ങളില്‍ എല്ലാ സമുദായത്തിനും ഒരേ നിയമമായിരിക്കും.ഇപ്പോള്‍ വിവിധ മതങ്ങള്‍ക്ക് വിവിധ നിയമങ്ങളാണ് നിലനില്‍ക്കുന്നത്. ഉദാഹരണത്തിന് വിവാഹത്തിന്‍റെ കാര്യത്തില്‍ തന്നെ ഹിന്ദു വിവാഹനിയമം, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം, പാര്‍സി വിവാഹ, വിവാഹമോചന നിയമം, ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം....എന്നിങ്ങനെ വിവിധ നിയമങ്ങള്‍ നിലനില്‍ക്കുന്നു.  


ഗ്യാന്‍വാപി, മഥുര, കുത്തബ് മീനാര്‍ തുടങ്ങിയ ആരാധനലായങ്ങളിലും സ്മാരകങ്ങളിലും നിലനില്‍ക്കുന്ന സംഘര്‍ഷസാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഉത്തര്‍പ്രദേശിലെ ഡിയോബാന്‍റില്‍  വിവിധ മുസ്ലിം സംഘടനകളുടെ രണ്ട് ദിവസത്തെ യോഗം ചേര്‍ന്നത്.  ഏകദേശം 2,000 പേര്‍ യോഗത്തില്‍ പങ്കെടുത്തു. ജാമിയത്ത് ഉലമ ഇ ഹിന്ദ് അധ്യക്ഷന്‍ മൗലാന മഹ്മോദ് ആസാദ് മദനിയും പങ്കെടുത്തു.  

ഇസ്ലാമിനോടുള്ള വിരോധം ഇല്ലാതാക്കല്‍, രാജ്യത്ത് മുസ്ലിങ്ങള്‍ക്കെതിരെ വളരുന്ന വിരോധവും ശത്രുതയും കുറയ്ക്കല്‍, സദ്ഭാവന മഞ്ചിനെ ശക്തിപ്പെടുത്തല്‍ എന്നീ മൂന്ന് വിഷയങ്ങളില്‍ യോഗം പ്രമേയം പാസാക്കി.  

ഡപ്യൂട്ടി അമിര്‍-ഉല്‍-ഹിന്ദ് സയ്ദ് മുഹമ്മദ് സല്‍മാന്‍ മന്‍സൂര്‍പുരി, ബംഗാള്‍ ജാമിയത്ത് ഉലെമ അധ്യക്ഷന്‍ മൗലാന സിദ്ദിഖുള്ള ചൗധരി, മൗലാന സല്‍മാന്‍ ബിജ്നൂരി, മൗലാന ഹബീബ് ഉര്‍ റഹ്മാന്‍ അലഹബാദ്, ജാമിയത് ഉലമ ഇ ഹിന്ദ് മൗലാന ഹക്കീമുദ്ദീന്‍, കവി നവാസ് ഡിയോബാന്‍റി എന്നിവര്‍ പങ്കെടുത്തു. 

  comment

  LATEST NEWS


  വീണ്ടും പവാറിന്‍റെ ബുദ്ധി ജയിച്ചു; ശിവസേനയെ പിളര്‍ത്താനുള്ള അവസാന ആണിയും അടിച്ചു; ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്ന് മാറ്റി


  'കേരളത്തിലെ സാംസ്‌കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍


  വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്‍റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി


  ഐടി നിയമങ്ങള്‍ പാലിക്കാന്‍ 'അവസാന അവസരം'; ജൂലൈ നാലിനുള്ളില്‍ എല്ലാം കൃത്യമായിരിക്കണം; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.