×
login
നീ നരകത്തിലെ തീക്കൊള്ളിയാകും; ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ പ്രശംസിച്ച ഇസ്ലാം മതപണ്ഡിതന് വധഭീഷണി

ഇംഗ്ലണ്ടില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് അദ്ദേഹത്തിന്റെ പരാതി.

ന്യൂദല്‍ഹി: ആര്‍എസ്എസ് സര്‍സംഘചാലക്  മോഹന്‍ ഭാഗവത് രാഷ്ട്രഋഷിയാണെന്നടക്കം പ്രശംസ നടത്തിയ ആള്‍ ഇന്ത്യ ഇമാം ഓര്‍ഗനേസേഷന്‍ തലവന്‍ ഉമര്‍ അഹമ്മദ് ഇല്ല്യാസിക്ക് വധഭീഷണി. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ പ്രശംസിച്ചതിനാണ് അഹമ്മദ് ഇല്യാസിക്ക് നേരെ വധ ഭീഷണി ഉണ്ടായത്. അദ്ദേഹത്തിന്റെ പരാതിയില്‍ തിലക് മാര്‍ഗ് പോലീസ് കേസ് എടുത്തു.

ഇംഗ്ലണ്ടില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് അദ്ദേഹത്തിന്റെ പരാതി. നീ നരകത്തിലെ തീക്കൊള്ളിയാകുമെന്നും ഇതില്‍ നിന്നും ഒരിക്കലും അതിജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നുമായിരുന്നു വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.


ഈ മാസം 22ന് കസ്തൂര്‍ബ ഗാന്ധി മാര്‍ഗിലെ മസ്ജിദില്‍ എത്തി മോഹന്‍ ഭാഗവത് ഉമര്‍ അഹമ്മദ് ഇല്യാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ അദ്ദേഹം മോഹന്‍ ഭാഗവതിനെ രാഷ്ട്ര ഋഷിയെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെ ചില മതമൗലിക വാദികളുടെ ഭാഗത്ത് നിന്നും ഇല്യാസിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നതായി പറയുന്നു. ദല്‍ഹിയിലെ പള്ളിയില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദേഹം മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. ഇന്ന് എന്റെ ക്ഷണപ്രകാരം മോഹന്‍ ഭഗവത് ജി സന്ദര്‍ശിച്ചു. അദ്ദേഹം രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ നിന്ന് ഒരു നല്ല സന്ദേശം ലഭിച്ചു. നമ്മുടെ ദൈവത്തെ ആരാധിക്കുന്ന രീതികള്‍ വ്യത്യസ്തമാണ്. ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യം ഒന്നാമതെത്തുന്നുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കുന്നുവെന്നും ഉമര്‍ അഹമ്മദ് ഇല്യാസി പറഞ്ഞിരുന്നു.

 

  comment

  LATEST NEWS


  ഗുജറാത്തും ബിജെപിയും മോദിയുടെ ജൈത്രയാത്രയും


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.