×
login
മുത്തലാഖ് ‍നിരോധിച്ച ആഗസ്ത് ഒന്ന്; ഭാരതമൊട്ടുക്ക് മുസ്ലിം വനിതാ അവകാശ ദിനം‍ ആചരിച്ചു

മുത്തലാഖ് എന്ന അനീതിയില്‍ നിന്നും മുസ്ലിം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് മോദി സര്‍ക്കാര്‍ നിയമം കൊണ്ടുവന്ന ആഗസ്ത് ഒന്നിന് മുസ്ലിം വനിതാ അവകാശദിനമായി ഭാരതമെങ്ങും ആചരിച്ചു. ഇതിന്‍റെ ഭാഗമായി മുസ്ലീം സ്ത്രീകള്‍ പ്രധാനമന്ത്രി മോദിയ്ക്ക് നിയമം കൊണ്ടുവന്നതിന് നന്ദി അറയിച്ചു.

ന്യൂദല്‍ഹി: മുത്തലാഖ് എന്ന അനീതിയില്‍ നിന്നും മുസ്ലിം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് മോദി സര്‍ക്കാര്‍ നിയമം കൊണ്ടുവന്ന ആഗസ്ത് ഒന്നിന് മുസ്ലിം വനിതാ അവകാശദിനമായി ഭാരതമെങ്ങും ആചരിച്ചു. ഇതിന്‍റെ ഭാഗമായി മുസ്ലീം സ്ത്രീകള്‍ പ്രധാനമന്ത്രി മോദിയ്ക്ക് നിയമം കൊണ്ടുവന്നതിന് നന്ദി അറയിച്ചു.

ദിനാചരണത്തിന്‍റെ ഭാഗമായി ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച യോഗത്തില്‍ വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി, ന്യൂനപക്ഷ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി, പരിസ്ഥിതി വനം കാലാവസ്ഥാവ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവ് എന്നിവര്‍ പങ്കെടുത്തു. മുത്തലാഖിന് ഇരയായ നിരവധി മുസ്ലിം സ്ത്രീകളുമായി മന്ത്രി അബ്ബാസ് നഖ് വി ആശയവിനിമയം നടത്തി.

2019 ആഗസ്ത് ഒന്നിന് മുത്തലാഖ് അനാചാരത്തിനെതിരെ നിയമം കൊണ്ടുവന്ന പ്രധാനമന്ത്രി മോദിക്ക് ചടങ്ങില്‍ സംബന്ധിച്ച മുസ്ലിം സ്ത്രീകള്‍ നന്ദി അറിയിച്ചു. ഈ നിയമത്തോടെ മുത്തലാഖ് എന്ന ആചാരം ക്രിമിനല്‍ കുറ്റമായി മാറി. കേന്ദ്രസര്‍ക്കാര്‍ മുസ്ലിം സ്ത്രീകളുടെ സ്വാഭിമാനം, ആത്മവിശ്വാസം, സ്വാശ്രയത്വം എന്നിവ വര്‍ധിപ്പിച്ചുവെന്നും മുസ്ലിം സ്ത്രീകള്‍ പറഞ്ഞു.

തുല്യാവകാശം സംരക്ഷിക്കുകയെന്ന പ്രതിബദ്ധതയോടെ, ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് ആഘോഷിക്കപ്പെടുകയാണ് മുസ്ലിം വനിതാ അവകാശ ദിനത്തിലൂടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റില്‍ പറഞ്ഞു.

  comment

  LATEST NEWS


  പാകിസ്ഥാൻ പതാക കീറുമ്പോള്‍ 'അല്ലാഹു അക്ബര്‍' വിളിച്ച് താലിബാൻ; ഇതാണോ സാഹോദര്യമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.