×
login
മഹാരാഷ്ട്ര‍യില്‍ ഉദ്ദവ് സര്‍ക്കാര്‍ പതനത്തിലേക്ക്?; മന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അടക്കം 27 ശിവസേന‍ എംഎല്‍എമാര്‍ ഗുജറാത്തില്‍; ബിജെപി നേതൃത്വത്തെ കണ്ടു

അതേസമയം, മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ദല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യസര്‍ക്കാര്‍ പതനത്തിലേക്കെന്ന് റിപ്പോര്‍ട്ട്. നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി മുറുകിയത്. മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ അടക്കം 27 ശിവസേന എംഎല്‍എമാരുമായി ഗുജറാത്തിലെ സൂറത്തിലുള്ള ഒരു റിസോര്‍ട്ടിലേക്ക് മാറി. ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ മുംബൈയില്‍ നിന്ന് മാറി നില്‍ക്കുന്ന ഏക് നാഥ് ഷിന്‍ഡെയുമായി ശിവസേന നേതൃത്വത്തിന് ബന്ധപ്പെടാനായിട്ടില്ല.  ഷിന്‍ഡെയുടെ അടക്കം എംഎല്‍എമാരുടെ ഫോണ്‍ 'പരിധിക്ക് പുറത്താണ്'. സൂറത്തിലെ ലെ മെറിഡയന്‍ ഹോട്ടല്‍ ഇപ്പോള്‍ ഗുജറാത്ത് പോലീസിന്റെ സുരക്ഷയിലാണ്. ഷിന്‍ഡെ അടക്കം നേതാക്കളെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മൂന്ന് വീതം ശിവസേന  കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തിരുന്നു. കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റമാണ് നടത്തി. അതേസമയം, മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ദല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി ഉടന്‍ കൂടിക്കാഴ്ച  നടത്തുമെന്നാണ് റിപ്പോര്‍ട്ട്.  

ശിവസേന 56, എന്‍സിപി 53, കോണ്‍ഗ്രസ് 44 എന്നിങ്ങനെയും സ്വതന്ത്രരും ചെറുപാര്‍ട്ടികളുമടക്കം 169 എംഎല്‍എമാരുടെ പിന്തുണയാണ് മഹാവികാസ് അഘാഡിക്കുള്ളത്. ബിജെപിക്ക് 106 എംഎല്‍എമാരുണ്ട്. ശിവസേനയിലെ വിമത നീക്കങ്ങളും സ്വതന്ത്രരുടേയും പിന്തുണ ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. താനെയിലെ ശിവസേനയുടെ പ്രമുഖനേതാക്കളിലൊരാളാണ് ഏക് നാഥ് ഷിന്‍ഡെ. താനെ മേഖലയില്‍ ശിവസേനയെ കെട്ടിപ്പടുക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചയാള്‍ കൂടിയാണ് ഷിന്‍ഡെ. സേനയുടെ ജനപ്രിയനേതാക്കളിലൊരാളായ ഷിന്‍ഡെ, 2014ല്‍ മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷനേതാവായിരുന്നു.  

സൂറത്തില്‍ ഏകനാഥ് ഷിന്‍ഡെക്കൊപ്പമുള്ള 26 എംഎല്‍എമാരുടെ പട്ടിക ഇത്തരത്തിലാണ്.  

1 ഡോ. താനാജി ജയവന്ത് സാവന്ത്

2. ബാലാജി ദേവിദാസ കല്യകര്‍

3. പ്രകാശ് ആനന്ദറാവു അബിത്കര്‍

4. അബ്ദുള്‍ സത്താര്‍

5. ഏകനാഥ് സംഭാജി ഷിന്‍ഡെ

6. സഞ്ജയ് പാണ്ഡുരംഗ് ഷിര്‍സാത്

7. ശ്രീനിവാസ ചിന്താമന്‍ വനഗ

8. മഹേഷ് ഷിന്‍ഡെ

9. സഞ്ജയ് റേമുല്‍ക്കര്‍

10. വിശ്വനാഥ് ബോയര്‍

11. സന്ദീപന്റാവു ഭുംരെ

12. ശാന്താറാം മോര്‍

13. രമേഷ് ബോര്‍നാരെ


14. അനില്‍ ബാബര്‍

15. ചിമന്റാവു പാട്ടീല്‍

16. ശംഭുരാജ് ദേശായി

17. ഷഹാജിബാപ്പു പാട്ടീല്‍

18. മഹേന്ദ്ര ദാല്‍വി

19.പ്രദീപ് ജയ്‌സ്വാള്‍

20. മഹേന്ദ്ര തോര്‍വ്

21. കിഷോര്‍ പാട്ടീല്‍

22. ഭരത്‌ശേത് ഗോഗവാലെ

23. ഗ്യാന്‍രാജ് ചൗഗുലെ

24.ബാലാജി കിണിക്കാര്‍

25. സുഹാസ് കണ്ടെ

26. സഞ്ജയ് ഗെയ്ക്വാദ്

 

 

 

 

  comment

  LATEST NEWS


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം


  പിണറായി സര്‍ക്കാരില്‍ രാജിവെയക്കുന്ന രണ്ടാമത്തെ സിപിഎം മന്ത്രിയായി സജി ചെറിയാന്‍; കേരള ചരിത്രത്തില്‍ ഭരണഘടനയെ അവഹേളിച്ച പുറത്തു പോയ ആദ്യത്തെ ആളും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.