×
login
രാജ്യത്തേയും ജനങ്ങളേയും കബളിപ്പിക്കുന്നവര്‍ക്ക് ഇവിടെ സുരക്ഷിതരായി നിലനില്‍ക്കാനാകില്ലെന്ന് ഉറപ്പാക്കും: നരേന്ദ്രമോദി

സിവിസിയും സിബിഐയും പോലുള്ള അഴിമതി വിരുദ്ധ സ്ഥാപനങ്ങള്‍ പുതിയ ഇന്ത്യയുടെ ഭാഗമായി അത്തരം മോശം പ്രവണതകളെ ഇല്ലായ്മ ചെയ്യണം

ന്യൂദല്‍ഹി:രാജ്യത്തെ എല്ലാ മേഖലകളില്‍ നിന്നും അഴിമതി തുടച്ചു നീക്കുന്നതിന് സിബിഐ-സിവിസി ഉദ്യോഗസ്ഥരോട് സ്വയം സജ്ജരാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. അഴിമതി ജനങ്ങളുടെ അവകാശങ്ങളെ നിഷേധിക്കുകയും എല്ലാവര്‍ക്കും അര്‍ഹമായ നീതി തടയുകയും രാജ്യത്തിന്റെ പുരോഗതിയേയും അധികാരത്തേയും ബാധിക്കുകയും ചെയ്യുന്നു.സിവിസി-സിബിഐ സംയുക്ത യോഗത്തെ വീഡിയോ കോണ്‍ഫറന്‍സ് മുഖേന അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.

അഴിമതിക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ ഉദ്യോസ്ഥരോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി രാജ്യത്തേയും രാജ്യത്തെ ജനങ്ങളേയും കബളിപ്പിക്കുന്ന ആര്‍ക്കും ഇവിടം സുരക്ഷിതമായിരിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും പാവപ്പെട്ടവരുടെ മനിസില്‍ നിന്ന് പോലും ഇവിടുത്തെ സംവിധാനങ്ങളേക്കുറിച്ചുള്ള ഭയം ഇല്ലാതാക്കണം. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടാനും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുമുള്ള നടപടികള്‍ ഉണ്ടാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

''അഴിമതിയോട് ഒരു ശതമാനം പോലും സന്ധിയില്ലാത്ത പുതിയ ഇന്ത്യയാണ് നമുക്കാവശ്യം. പാവപ്പെട്ടവര്‍ സംവിധാനങ്ങളോട് അടുക്കുകയും അഴിമതിക്കാര്‍ അകലുകയും ചെയ്യുന്ന നിയമങ്ങളാണ് നടപ്പിലാക്കേണ്ടത്'' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 6-7 വര്‍ഷങ്ങള്‍ കൊണ്ട് അഴിമതി തടയാന്‍ കഴിയുമെന്ന വിശ്വാസം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇടനിലക്കാരും കൈക്കൂലിയുമില്ലാതെ ജനങ്ങള്‍ക്ക് ഗവണ്‍മെന്റില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നേടാനാകുമെന്ന വിശ്വാസമുണ്ട്. വമ്പന്‍മാരായാലും അഴിമതി നടത്തിയാല്‍ രക്ഷപെടില്ലെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. ''മുന്‍ ഗവണ്‍മെന്റുകള്‍ക്ക് രാഷ്ട്രീയപരവും അധികാരപരവുമായ ഇച്ഛാശക്തി ഇല്ലായിരുന്നു. ഇന്ന് അഴിമതിയെ തുടച്ചുനീക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുണ്ട്.  ഭരണനിര്‍വഹണ തലത്തില്‍ അത് തുടര്‍ച്ചയായി നടപ്പിലാക്കുന്നുമുണ്ട്'' അദ്ദേഹം പറഞ്ഞു

നിയമങ്ങളും നടപടിക്രമങ്ങളും ലളിതമാക്കണമെന്ന സ്വാതന്ത്ര്യ ദിനത്തിലെ തന്റെ പ്രസംഗം ഉദ്ധരിച്ച പ്രധാനമന്ത്രി പുതിയ ഇന്ത്യയില്‍ അക്കാര്യങ്ങളില്‍ നടപടി സ്വീകരിക്കുന്നതിന് സിവിസി, സിബിഐ പോലുള്ള അഴിമതി വിരുദ്ധ സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു. ''അഴിമതിയോട് ഒരു ശതമാനം പോലും സന്ധിയില്ലാത്ത പുതിയ ഇന്ത്യയാണ് നമുക്കാവശ്യം. പാവപ്പെട്ടവര്‍ സംവിധാനങ്ങളോട് അടുക്കുകയും അഴിമതിക്കാര്‍ അകലുകയും ചെയ്യുന്ന നിയമങ്ങളാണ് നടപ്പിലാക്കേണ്ടത്'' അദ്ദേഹം പറഞ്ഞു.

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.