login
മുഴക്കിയ മുദ്രാവാക്യങ്ങള്‍ മമത മറന്നു; ബംഗാള്‍ ജനതയുടെ അഭിമാനത്തേയും പാരമ്പര്യത്തേയും പരിഹസിക്കരുത്; മമതയ്‌ക്കെതിരെ ആഞ്ഞടിച്ച് മോദി

ബിജെപിക്കു വോട്ടു ചെയ്യുന്നവരെ ഞങ്ങള്‍ പുറത്താക്കും എന്ന് മമതയുടെ പ്രധാന അടുപ്പക്കാര്‍ പറയുന്നു. ഈ ധാര്‍ഷ്ട്യം ജനങ്ങള്‍ അംഗീകരിക്കുമോ? ഇതാണോ ജനാധിപത്യം? മോദി ചോദിച്ചു. ദീദിക്ക് ദേഷ്യം തീര്‍ക്കണമെങ്കില്‍ ഞാന്‍ ഇവിടെയുണ്ട്.

വര്‍ധമാന്‍: ബംഗാളില്‍ അധികാരം നേടാന്‍ പത്തു വര്‍ഷം മുമ്പ് മമത ബാനര്‍ജി പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോള്‍ അവര്‍ മറന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മ, മാതൃരാജ്യം, ജനങ്ങള്‍ (മാ മതി മനുഷ്) എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മമത അധികാരത്തില്‍ വന്നത്. പത്തു വര്‍ഷം ഭരിച്ചു. ഇപ്പോള്‍ അതെക്കുറിച്ചൊന്നും പറയുന്നില്ല. തെരഞ്ഞെടുപ്പു യോഗങ്ങളിലെല്ലാം മോദി മോദി മോദി എന്നു മാത്രമാണ് പറയുന്നത്, വര്‍ധമാനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പു യോഗത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

ബിജെപിക്കു വോട്ടു ചെയ്യുന്നവരെ ഞങ്ങള്‍ പുറത്താക്കും എന്ന് മമതയുടെ പ്രധാന അടുപ്പക്കാര്‍ പറയുന്നു. ഈ ധാര്‍ഷ്ട്യം ജനങ്ങള്‍ അംഗീകരിക്കുമോ? ഇതാണോ ജനാധിപത്യം? മോദി ചോദിച്ചു. ദീദിക്ക് ദേഷ്യം തീര്‍ക്കണമെങ്കില്‍ ഞാന്‍ ഇവിടെയുണ്ട്. നിങ്ങള്‍ എന്തിനാണ് ജനങ്ങളോടെ കയര്‍ക്കുന്നത്? ബംഗാള്‍ ജനതയുടെ അഭിമാനത്തേയും പാരമ്പര്യത്തേയും പരിഹസിക്കരുത്. ജനങ്ങള്‍ ഇതൊന്നും അംഗീകരിക്കില്ല. നിങ്ങള്‍ പണം കൊണ്ടും അടുപ്പക്കാരുടെ കരുത്തുകൊണ്ടും ഭരണം പിടിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ബംഗാള്‍ ജനത സമ്പൂര്‍ണ പരിവര്‍ത്തനം ആഗ്രഹിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.  

ദീദിയുടെ കോപവും അസ്വസ്ഥതയും കൂടിവരുന്നുണ്ടെന്ന് മോദി പറഞ്ഞു. നാലു ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടതു കൊണ്ടാവാം അത്. മരുമകന് അധികാരം കൈമാറാനായിരുന്നു മമതയുടെ പദ്ധതി. ബംഗാള്‍ ജനത അത് തിരിച്ചറിഞ്ഞു. മമതയുടെ കൂടെ നില്‍ക്കുന്നവര്‍ ബംഗാളിലെ പിന്നാക്കക്കാരെ പിച്ചക്കാരെന്നാണ് വിളിച്ചത്. ഇത്തരം വാക്കുകളോട് ബാബാ സാഹെബ് അംബേദ്ക്കറിന്റെ ആത്മാവ് പൊറുക്കുമോ? രാജകീയ ബംഗാള്‍ കടുവ എന്നു സ്വയം വിശേഷിപ്പിക്കുന്ന ദീദിയുടെ അനുവാദമില്ലാതെ അടുപ്പക്കാര്‍ പിന്നാക്കക്കാരെ ഇങ്ങനെ അപമാനിക്കുമോ?  രണ്ടു ദിവസം മുമ്പ് ബംഗാളിലേക്ക് ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനായ അശ്വിനി കുമാറിനെ അടിച്ചു കൊന്നു. മകന്റെ മൃതദേഹം കണ്ട അശ്വിനിയുടെ അമ്മ ഹൃദയാഘാതത്താല്‍ മരിച്ചു. ആ അമ്മ നിങ്ങളുടേയും അമ്മയല്ലേ ദീദി? തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ശോഭ മജുംദാര്‍ എന്ന ഞങ്ങളുടെ പ്രവര്‍ത്തക കൊല്ലപ്പെട്ടു. തൃണമൂല്‍ അക്രമികള്‍ ശോഭയെ മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു. ഇതൊക്കെ ഞങ്ങള്‍ എങ്ങനെ മറക്കും? മോദി ചോദിച്ചു.

 

    comment

    LATEST NEWS


    പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


    മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


    ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


    ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


    ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


    പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു


    വി.എസ്. സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് കടുത്ത ചുമയെ തുടര്‍ന്ന്


    മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.