×
login
തൊഴില്‍ മേളകള്‍ക്ക് രാജ്യവികസനത്തില്‍ വലിയ പങ്കുണ്ട്; 71,000 പേര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിയമനം ഉത്തരവ് നല്‍കും

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് യുവജനങ്ങള്‍ക്ക് കൈമാറുന്ന തൊഴില്‍ മേളകള്‍ക്ക് രാജ്യവികസനത്തില്‍ വലിയ പങ്കുണ്ടെന്നാണ് മോദി സര്‍ക്കാര്‍ വിലയിരുത്തല്‍.

ന്യൂദല്‍ഹി: യുവജനങ്ങള്‍ക്കു കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി ഇന്ന് 71,000 പേര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമന ഉത്തരവു നല്കും. തൊഴില്‍ മേളയുടെ ഭാഗമായി, രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉത്തവുകള്‍ കൈമാറുക. തുടര്‍ന്ന് പുതുതായി നിയമിച്ചവരെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം അവര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലന പരിപാടിയായ കര്‍മയോഗി പ്രാരംഭ് ഉദ്ഘാടനം ചെയ്യും. ഒക്ടോബറില്‍ പ്രധാനമന്ത്രി 75,000 പേര്‍ക്കു നിയമന ഉത്തരവുകള്‍ നല്കിയിരുന്നു.

ഇന്നു രാജ്യത്തെ 45 കേന്ദ്രങ്ങളില്‍ 71,000 പേര്‍ക്കും നിയമന ഉത്തരവുകള്‍ നേരിട്ടു കൈമാറും. ഒക്ടോബറില്‍ നികത്തിയ ഒഴിവുകള്‍ക്കു പുറമേ അധ്യാപകര്‍, ലക്ചറര്‍മാര്‍, നഴ്സുമാര്‍, നഴ്സിങ് ഓഫീസര്‍മാര്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, റേഡിയോഗ്രാഫര്‍മാര്‍, പാരാമെഡില്‍ ജീവനക്കാര്‍ തുടങ്ങിയ ഒഴിവുകളിലാണ് ഇന്നു നിയമന ഉത്തരവുകള്‍ നല്കുക. കേന്ദ്ര സായുധ പോലീസിലെ നിരവധി ഒഴിവുകളും ഇങ്ങനെ നികത്തുന്നു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പുതുതായി നിയമനം ലഭിച്ചവര്‍ക്ക് പെരുമാറ്റച്ചട്ടം, ജോലി സ്ഥലത്തെ പെരുമാറ്റം, സത്യസന്ധത, മനുഷ്യ വിഭവശേഷി നയങ്ങള്‍ തുടങ്ങിവ ഓണ്‍ലൈനായി പകര്‍ന്നു കൊടുക്കാനാണ് കര്‍മയോഗി പ്രാരംഭ് മൊഡ്യൂള്‍. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് യുവജനങ്ങള്‍ക്ക് കൈമാറുന്ന തൊഴില്‍ മേളകള്‍ക്ക് രാജ്യവികസനത്തില്‍ വലിയ പങ്കുണ്ടെന്നാണ് മോദി സര്‍ക്കാര്‍ വിലയിരുത്തല്‍.

  comment

  LATEST NEWS


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.