×
login
ആന്ധ്ര‍യില്‍ വലിയരീതിയില്‍ ക്രിസ്ത്യന്‍ മതപരിവര്‍ത്തനമെന്ന് ആരോപണം; പരാതിയുമായി സന്നദ്ധസംഘടന, ചീഫ് സെക്രട്ടറിക്ക് ദേശീയ പട്ടികജാതി ‍കമ്മിഷന്റെ നോട്ടിസ്

ദളിത് അവകാശങ്ങള്‍ക്കുവേണ്ടി നിയമമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ 'എസ്‌സി എസ്ടി അവകാശ ഫോറം' നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിഷയം എന്‍സിഎസ്‌സിയുടെ ശ്രദ്ധയില്‍ വരുന്നത്.

ന്യൂദല്‍ഹി: പട്ടികജാതി വിഭാഗത്തില്‍നിന്നുള്ളവരെ പ്രത്യേകമായി ലക്ഷ്യംവച്ചു സംസ്ഥാനത്ത് വലിയ രീതിയില്‍ ക്രിസ്ത്യന്‍ മതപരിവര്‍ത്തനം നടന്നുവെന്ന ആരോപണത്തില്‍ ദേശീയ പട്ടികജാതി കമ്മിഷന്‍(എന്‍സിഎസ്‌സി) ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറിക്ക് നോട്ടിസ് അയച്ചു. ദളിത് അവകാശങ്ങള്‍ക്കുവേണ്ടി നിയമമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ 'എസ്‌സി എസ്ടി അവകാശ ഫോറം' നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിഷയം എന്‍സിഎസ്‌സിയുടെ ശ്രദ്ധയില്‍ വരുന്നത്. 

'എസ്‌സി', 'ക്രിസ്ത്യന്‍'  പോലുള്ള പദങ്ങള്‍ പര്യായങ്ങളായി മാറിയ സംസ്ഥനത്തെ സാഹചര്യം സാമൂഹിക സ്പര്‍ധയ്ക്കും ക്രമസമാധാന പ്രശ്‌നങ്ങളിലേക്കും നയിക്കുന്നവെന്നും ഫോറം പരാതിയില്‍ പറയുന്നു. സംസ്ഥാനത്തെ എസ്‌സി ജനവിഭാഗത്തെ ക്രിസ്ത്യാനികളായാണ് കണക്കാക്കുന്നതെന്ന് 'ചന്ദ്രണ്ണ ക്രിസ്മസ് കനുക' എന്ന സര്‍ക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയതായി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

ക്രിസ്ത്യന്‍ സമൂഹത്തിന് വേണ്ടി മാത്രമുള്ളതാണ് മേല്‍പ്പറഞ്ഞ പദ്ധതിയെന്നും 'ദി കമ്മ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്തു. ക്രിസ്ത്യന്‍ മതം പിന്തുടരുന്നവര്‍ സംവരണ ആനുകൂല്യങ്ങള്‍ക്കായി ഹിന്ദു ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതായും എന്‍സിഎസ്‌സിക്കുള്ള പരാതിയില്‍ ഫോറം തുടര്‍ന്ന് പറയുന്നു. ക്രിസ്ത്യന്‍ സുവിശേഷകര്‍ തീവ്രമായ മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. 

ഭരണഘടനയ്ക്കും രാജ്യത്തിനു പുറത്തുമുള്ള മതമേലധ്യക്ഷന്‍മാരോട് കൂറുപുലര്‍ത്തുമെന്ന് മതംമാറിയവരെ പ്രതിജ്ഞ ചെയ്യിച്ചുകൊണ്ട് വിഘടനവാദത്തിന് വിത്തു പാകുകയാണെന്ന ആക്ഷേപവും പരാതിയിലുണ്ട്.  

 

    comment

    LATEST NEWS


    തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


    പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


    പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


    ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


    75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


    അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


    ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


    സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.