കഴിഞ്ഞ ദിവസം 13 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇതിനിടെ, രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അകാരണമായി നീട്ടുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. രാഹുല്‍ ഗാന്ധി തിരിച്ച് ഇഡി ഓഫീസിലെത്തി ഇപ്പോള്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ന്യൂദല്‍ഹി: നാഷനല്‍ ഹെറള്‍ഡ് ദിനപ്പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുല്‍ ഗാന്ധിയെ ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതിന് പിന്നാലെ ഉടന്‍ തരിച്ച് ഓഫീസിലെത്താന്‍ നിര്‍ദേശിച്ച് ഇഡി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ന് അഞ്ചാം വട്ട ചോദ്യം ചെയ്യലിനാണ് ഹാജരായത്. ഇതുവരെ 43 മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്.
കഴിഞ്ഞ ദിവസം 13 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇതിനിടെ, രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അകാരണമായി നീട്ടുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. രാഹുല്‍ ഗാന്ധി തിരിച്ച് ഇഡി ഓഫീസിലെത്തി ഇപ്പോള്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഒരോ ദിവസത്തെയും മൊഴികളില്‍ വൈരുധ്യമുണ്ടായതോടെയാണ് രാഹുലിനെ വീണ്ടും തിരിച്ച് വിളിച്ച് ചോദ്യം ചെയ്യല്‍ തുടരുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
അതേസമയം, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുലിനെ ഇ ഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ദല്‍ഹിയില്‍ നടത്താനുദ്ദേശിച്ച സമരം പാളി. മുഴുവന്‍ എംപിമാരെയും ദല്‍ഹിയുടെ സമീപ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെയും ദല്‍ഹിയില്‍ എത്തിച്ച് പ്രതിഷേധം നടത്താനായിരുന്നു കോണ്‍ഗ്രസ് പദ്ധതിയിട്ടത്. എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ പ്രവര്‍ത്തകര്‍ എത്താഞ്ഞതോടെ ജന്തര്‍മന്തറില്‍ സത്യഗ്രഹം നടത്തുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
എഐസിസി ഓഫീസില്‍ നിന്ന് രാഹുലിനൊപ്പം ഇ ഡി ഓഫിസിലേക്ക് നടന്നു പോകാനായിരുന്നു തീരുമാനിച്ചതെങ്കിലും അതു നടന്നില്ല. പ്രതിഷേധത്തിന് പോലീസ് അനുമതി നല്‍കിയില്ലെങ്കില്‍ എംപിമാരുടെ വീടുകള്‍ കേന്ദ്രീകരിച്ച് സമരം നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ അതും നടന്നില്ല. എഐസിസി ഓഫീസില്‍ എത്താതെ രാഹുല്‍ നേരെ ഇ ഡി ഓഫീസിലേക്ക് പോയി.കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ഇ ഡിക്ക് മുന്നില്‍ ഹാജരായപ്പോള്‍ പ്രതിഷേധവും അക്രവും അഴിച്ചുവിട്ടതിനാല്‍ കനത്ത സുരക്ഷയാണ് ദല്‍ഹിയില്‍ പോലീസ് ഒരുക്കിയത്. എഐസിസി ആസ്ഥാനത്തേക്കുള്ള റോഡ് പ്രതിഷേധം മുന്നില്‍ക്കണ്ട് പോലീസ് നേരത്തെ അടച്ചിരുന്നു. പ്രവര്‍ത്തകരെയും നേതാക്കളെയും അവിടേക്ക് കടത്തിവിട്ടില്ല. പ്രതീക്ഷിച്ച രീതിയില്‍ പ്രവര്‍ത്തകര്‍ എത്താത്തതും വിനയായി.
രാഹുലിനെതിരായ ഇ ഡി നടപടി, അഗ്നിപഥ് എന്നി വിഷയങ്ങള്‍ ഉന്നയിച്ച് ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കണ്ട് പരാതി നല്കി. കോണ്‍ഗ്രസിന്റെ ഏഴംഗ പ്രതിനിധിസംഘമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടത്.ദല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. വീട്ടില്‍ വിശ്രമം തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 23ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇ ഡി സോണിയയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും കൊവിഡ് ബാധിച്ച അവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തമിഴ് നാടിനെ പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിച്ച ഡിഎംകെ എംപി എ.രാജ ചെയ്തത് രാജ്യദ്രോഹക്കുറ്റമെന്ന് അണ്ണാമലൈ
വാജ്പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്കാന് ഉമാഭാരതിയും ക്ഷണിച്ചു
ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി
ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ
പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി
മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു