×
login
ഡിപ്ലോമാറ്റിക് അല്ല, സാധാരണ പാസ്‌പോര്‍ട്ടിന് എന്‍ഒസി വേണം; രാഹുല്‍ ഗാന്ധി‍ക്ക് മൂന്ന് വര്‍ഷത്തേയ്ക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ കോടതിയുടെ അനുമതി

പത്തുവര്‍ഷത്തേയ്ക്കുള്ള പാസ്‌പോര്‍ട്ടിനുള്ള അനുമതിയാണ് തേടിയതെങ്കിലും മൂന്ന് വര്‍ഷത്തേത് മാത്രമാണ് ലഭിച്ചത്.

ന്യൂദല്‍ഹി : ലോക്‌സഭാ അംഗത്വം ഇല്ലാതായതോടെ പുതിയ പാസ്‌പോര്‍ട്ടിനായുള്ള രാഹുല്‍ ഗാന്ധിയുടെ അപേക്ഷയില്‍ അനുമതി നല്‍കി കോടതി. ലോക്‌സഭാംഗത്വം നഷ്ടമായതോടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യേണ്ടതായി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സാധാരണ പാസ്‌പോര്‍ട്ടിനുള്ള എന്‍ഒസി തേടി രാഹുല്‍ കോടതിയെ സമീപിച്ചത്.  

പത്തുവര്‍ഷത്തേയ്ക്കുള്ള പാസ്‌പോര്‍ട്ടിനുള്ള അനുമതിയാണ് തേടിയതെങ്കിലും മൂന്ന് വര്‍ഷത്തേത് മാത്രമാണ് ലഭിച്ചത്. രാഹുലിനെതിരെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇത്. രാ്ഹുല്‍ വിദേശത്തേയ്ക്ക് പോകുന്നത് കേസ് നടപടിക്രമങ്ങളെ ബാധിക്കുമെന്ന് പരാതിക്കാരനായ സുബ്രഹ്‌മണ്യന്‍ സ്വാമി കോടതിയില്‍ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് മൂന്ന് വര്‍ഷത്തേയ്ക്കായി ചുരുങ്ങിയത്.  


പാസ്‌പോര്‍ട്ട് പുതുക്കണമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കണം. മോദി വിരുദ്ധ പരാമര്‍ശക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് രാഹുലിന് ലോക്‌സഭാംഗത്വം നഷ്ടമായത്. ഇതോടെ ഔേേദ്യാഗീക വസതി ഉള്‍പ്പടെ ലഭിച്ചിരുന്ന ആനുകൂല്യങ്ങളെല്ലാം ഇല്ലാതാവുകയായിരുന്നു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.