×
login
നവാബ് മാലിക്കിന്‍റെ മക്കള്‍ക്ക് 22 ഭൂസ്വത്തുക്കള്‍ വീതമുണ്ടെന്ന് ബിജെപി നേതാവ് മോഹിത് കാംബോജ്‍; മാലിക്കിന്‍റെ സ്വത്ത് 3,000 കോടിയെന്നും കാംബോജ്

നവാബ് മാലിക്കിന്‍റെ ഓരോ മക്കള്‍ക്കും 22 വീതം പ്രോപ്പര്‍ട്ടികള്‍ മുംബൈയിലുണ്ടെന്ന് ബിജെപി നേതാവ് മോഹിത് കാംബോജ്. മാലിക്കിന്‍റെ സ്വത്ത് തന്നെ 3,000 കോടിയോളം വരും.- മോഹിത് കാംബോജ് ആരോപിച്ചു.

മുംബൈ: നവാബ് മാലിക്കിന്‍റെ ഓരോ മക്കള്‍ക്കും 22 വീതം പ്രോപ്പര്‍ട്ടികള്‍ മുംബൈയിലുണ്ടെന്ന് ബിജെപി നേതാവ് മോഹിത് കാംബോജ്. മാലിക്കിന്‍റെ സ്വത്ത് തന്നെ 3,000 കോടിയോളം വരും.- മോഹിത് കാംബോജ് ആരോപിച്ചു.

ഞായറാഴ്ച മോഹിത് കാംബോജിനെതിരെ ആര്യന്‍ഖാനെ തട്ടിക്കൊണ്ടുപോകാന്‍ സമീര്‍ വാങ്കഡെയുമായി ചേര്‍ന്ന് പദ്ധതിയൊരുക്കിയെന്ന നവാബ് മാലിക്ക് ആരോപിച്ചിരുന്നു. ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ യുവമോര്‍ച്ച അധ്യക്ഷനും ബിജെപിയുടെ മുംബൈ ജനറല്‍ സെക്രട്ടറിയുമായ മോഹിത് കാംബോജ്.

നവാബ് മാലിക്കിന് കുര്‍ളയിലും ജൂഹുവിലും വിവിധ ബിസിനസുകളും ബിസിനസ് പദ്ധതികളും ഉണ്ട്. മഹാരാഷ്ട്രയിലെ കൃഷിക്കാരുടെ ഭൂമി വാങ്ങാന്‍ സ്വയം കൃഷിക്കാരനായ വ്യക്തിയാണ് നവാബ് മാലിക്ക്- കാംബോജ് കുറ്റപ്പെടുത്തി.


എനിക്കൊന്നും മറച്ചുവെയ്ക്കാനില്ല. അഞ്ച് കോടി നികുതി നല്‍കുന്ന ബിസിനസ്സുകാരനാണ് ഞാന്‍.- മോഹിത് കാംബോജ് പറഞ്ഞു. എന്‍സിപി പ്രവര്‍ത്തകനായ സുനില്‍ പാട്ടിലുമായി നവാബ് മാലിക്ക് സംസാരിച്ചിട്ടുണ്ടെന്നും മോഹിത് കാംബോജ് ആരോപിച്ചിരുന്നു.

ആര്യന്‍ ഖാന്‍ കേസ് പണം തട്ടാന്‍ എന്‍സിപി പ്രവര്‍ത്തകന്‍ സുനില്‍ പാട്ടില്‍ ചില എന്‍സിപി നേതാക്കളുമായി ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്നും മോഹിത് കാംബോജ് ആരോപിച്ചു. എന്‍സിപി നേതാവ് നവാബ് മാലിക്ക് സുനില്‍ പാട്ടിലുമായുള്ള ബന്ധം വ്യക്തമാക്കണമെന്നും കാംബോജ് പറഞ്ഞു. ഒരു എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ അപകീര്‍ത്തിപ്പെടുത്തി ഡ്രഗ് മാഫിയയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് നവാബ് മാലിക്ക്. ഈ ഗൂഢാലോചനയിലൂടെ പണം പിടുങ്ങുകയായിരുന്നു നവാബ് മാലിക്കിന്‍റെയും കൂട്ടരുടെയും ലക്ഷ്യം.- കാംബോജ് ആരോപിച്ചു. സുനില്‍ പാട്ടീല്‍ മുന്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ മകന്‍ ഹൃഷികേശിന്റെ അടുത്ത സുഹൃത്താണ്. പൊലീസ് വകുപ്പിലെ നിയമനങ്ങളിലും മറ്റും സുനില്‍ പാട്ടീലിന് വന്‍ സ്വാധീനമുണ്ടെന്നും കാംബോജ് ആരോപിച്ചു.

മുംബൈ ഹൈക്കോടതിയില്‍ കാംബോജ് നവാബ് മാലിക്കിനെതിരെ 100 കോടിയുടെ നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. തനിക്കും തന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ വ്യാജ ആരോപണങ്ങളാണ് നവാബ് മാലിക്ക് ഉന്നയിച്ചിരിക്കുന്നത്. അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചതിന്‍റെ പേരില്‍ നവാബ് മാലിക്കിനെതിരെ ക്രിമിനല്‍ കേസും നല്‍കിയിരിക്കുകയാണ് കാംബോജ്.

  comment

  LATEST NEWS


  നാറ്റോയില്‍ ചേരാനൊരുങ്ങി സ്വീഡനും ഫിന്‍ലാന്‍ഡും


  ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.