×
login
ഭാര്യയെയും മക്കളേയും വീട്ടില്‍ നിന്നും പുറത്താക്കി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി‍; വീഡിയോയുമായി ഭാര്യ ആലിയ സിദ്ദിഖി‍ എന്ന അഞ്ജന കിഷോര്‍ പാണ്ഡെ

അഞ്ജന കിഷോര്‍ പാണ്ഡെ എന്ന ഹിന്ദു പെണ്‍കുട്ടി നവാസുദ്ദീന്‍ സിദ്ദിഖി എന്ന നടനെ പ്രേമിച്ച് വിവാഹം ചെയ്തതാണ്.വിവാഹശേഷം അഞ്ജന കിഷോര്‍ പാണ്ഡെ പേര് മാറ്റി- ആലിയ സിദ്ദിഖി എന്നാക്കി.

മുംബൈ:അഞ്ജന കിഷോര്‍ പാണ്ഡെ എന്ന ഹിന്ദു പെണ്‍കുട്ടി നവാസുദ്ദീന്‍ സിദ്ദിഖി എന്ന നടനെ പ്രേമിച്ച് വിവാഹം ചെയ്തതാണ്.വിവാഹശേഷം അഞ്ജന കിഷോര്‍ പാണ്ഡെ  പേര് മാറ്റി- ആലിയ സിദ്ദിഖി എന്നാക്കി.  

ഇപ്പോള്‍ ഭാര്യ ആലിയ സിദ്ദിഖിയെ ക്രൂരമായിപീഢിപ്പിക്കുകയാണ് നവാസുദ്ദീന്‍ സിദ്ദിഖി എന്ന വാര്‍ത്ത പുറത്തുവരികയാണ്. ലൈംഗിമായ പീഢനത്തിന് തന്നെ വിധേയമാക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ കുടുംബത്തില്‍ നിന്നും  പല തരം ഉപദ്രവങ്ങള്‍ ഉണ്ടാകുന്നുവെന്നും ഭാര്യ പരാതിപ്പെടുന്നു.  


മുംബൈ ഇന്‍സ്റ്റഗ്രാമില്‍ ഭാര്യ ആലിയ സിദ്ദിഖി എന്ന അഞ്ജന കിഷോര്‍  പാണ്ഡെ  പോസ്റ്റ് ചെയ്ത വീഡിയോ:

ഇപ്പോള്‍  തന്നെയും  രണ്ട് മക്കളേയും  രാത്രിവീട്ടില്‍ നിന്നും പുറത്താക്കി എന്ന പരാതിയാണ് ഭാര്യ ആലിയ സിദ്ദിഖി എന്ന അഞ്ജന കിഷോര്‍  പാണ്ഡെ പറയുന്നത്. "ഇനി വീട്ടിലേക്ക് മടങ്ങിവരരുതെന്ന്  നവാസുദ്ദീന്‍ സിദ്ദിഖി പറഞ്‍ു. എന്‍റെ കയ്യില്‍ ആകെയുള്ളത്  81 രൂപ മാത്രമായിരുന്നു.  അതുകൊണ്ട് ഒരു ഹോട്ടലില്‍ പോയി തങ്ങാന്‍ കൂടി കഴിയില്ല.  മക്കളുമായി എങ്ങോട്ട് പോകണമെന്നോ ആരെ വിളിക്കണമെന്നോ അറിയില്ല. "- ആലിയ സിദ്ദിഖി പറയുന്നു.  

നവാസുദ്ദീന്‍  സിദ്ദിഖി ക്രൂരമായി ഭാര്യയെ പുറത്താക്കുന്നതിന്‍റെ വീഡിയോയും ഭാര്യ പുറത്തുവിട്ടിട്ടുണ്ട്. തന്‍റെ നിഷ്കളങ്കരായ മക്കളെ കൂടിവെറുതെ വിടാത്ത നവാസുദ്ദീന്‍ സിദ്ദിഖിയുടെ ശരിയായ മുഖമാണിതെന്നും ആലിയ സിദ്ദിഖി പറയുന്നു. ഞങ്ങള്‍ വീണ്ടും വീട്ടിലേക്ക് ചെല്ലാന്‍ ശ്രമിച്ചപ്പോള്‍ സിദ്ദിഖിയുടെ ഗുണ്ടകള്‍  ഞങ്ങള്‍ പ്രവേശിപ്പിച്ചില്ല.  അച്ഛന്‍ ഇങ്ങിനെ ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ്  മകള്‍ പറയുന്നതെന്ന് ആലിയ സിദ്ദിഖി പറയുന്നു. ഇപ്പോള്‍ ഭാര്യ വിവാഹമോചനത്തിന് ബോംബെ ഹൈക്കോടതിയില്‍  കേസ്  ഫയല്‍ ചെയ്തിരിക്കുകയാണ്.

  comment

  LATEST NEWS


  ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


  പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


  തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


  വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


  ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


  ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.