×
login
മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി‍ ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ

എന്‍സിബി സോണല്‍ ഡയറക്ടര്‍ കൂടിയായ സമീര്‍ വാംഖഡെ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. ഒപ്പം കൂടുതല്‍ അന്വേഷണത്തിനായി അദേഹം എന്‍സിബി ഡയറക്ടര്‍ ജനറലിന് സത്യാവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തുവെന്ന് എന്‍സിബി ഓഫീസര്‍ മുത്താ അശോക് ജെയിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ന്യൂദല്‍ഹി: മയക്കു മരുന്ന് കേസില്‍ ആര്യന്‍ ഖാനെ മോചിപ്പിക്കാന്‍ ഷാരൂഖ് ഖാനോട് സ്വകാര്യ ഡിറ്റക്റ്റീവ് 25 കോടി രൂപ ആവശ്യപ്പെട്ടെന്ന ആരോപണം നിരസിച്ചുകെണ്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പ്രസ്താവനയിറക്കി.    ഗോസാവിയും ഒരു സാം ഡിസൂസയും തമ്മില്‍ 18 കോടി രൂപയുടെ ഇടപാടിനെ പറ്റി താന്‍ കേട്ടതായി ആര്യന്‍ ഖാന്‍ കേസിലെ സാക്ഷിയും പ്രൈവറ്റ് ഡിറ്റക്റ്റീവ് കെ പി ഗോസാവിയുടെ അംഗരക്ഷകനുമായ പ്രഭാകര്‍ സെയില്‍ എന്‍സിബിക്കു നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. ഇതില്‍ എട്ടു കോടി രൂപ സമീര്‍ വാംഖഡെയ്ക്ക് നല്‍കണം. ഗോസാവിക്ക് ഇതിനകം 50 ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്നും സെയില്‍ ആരോപിച്ചു.  

എന്‍സിബി സോണല്‍ ഡയറക്ടര്‍ കൂടിയായ സമീര്‍ വാംഖഡെ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. ഒപ്പം കൂടുതല്‍ അന്വേഷണത്തിനായി അദേഹം എന്‍സിബി ഡയറക്ടര്‍ ജനറലിന് സത്യാവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തുവെന്ന് എന്‍സിബി ഓഫീസര്‍ മുത്താ അശോക് ജെയിന്‍ പ്രസ്താവനയില്‍ പറഞ്ഞു.  

കെപി ഗോസാവി സാമുമായി ഫോണില്‍ സംസാരിച്ചു. 25 കോടിരൂപ ഷാരുഖ് ഖാനില്‍ നിന്ന് ആവശ്യപ്പെടണം. സമീര്‍ വാങ്കഡെയ്ക്ക് എട്ടു കോടി നല്‍കാനുള്ളതിനാല്‍ പിന്നീട് 18 കോടിയില്‍ തീര്‍പ്പാക്കണമെന്നും പ്രഭാകര്‍ സെയില്‍ എന്‍സിബിക്കു നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. അറസ്റ്റിനു ശേഷം ഗോസാമിയ്ക്കൊപ്പമുള്ള ആര്യന്‍ ഖാന്റെ സെല്‍ഫി വൈറലായിരുന്നു.  

പ്രഭാകറിന്റെ സത്യവാങ്മൂലത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നതിനായി എന്‍സിബിയുടെ വടക്കന്‍ മേഘലാ മേധാവി, എന്‍സിബി ഡയറക്ടര്‍ ജനറല്‍ എസ് എന്‍ പ്രധാന് കത്തയച്ചു. വടക്കന്‍ മേഘലയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും വിജിലന്‍സ് മേധാവി ജ്ഞ്യാനേശ്വര്‍ സിങ്ങും സാക്ഷികളുടെ ആരോപണങ്ങള്‍ പരിശോധിക്കാനിടയുണ്ട്.

 

 

  comment

  LATEST NEWS


  യുപിയില്‍ അധ്യാപകര്‍ക്കുള്ള യോഗ്യതാപരീക്ഷ റദ്ദാക്കി; പേപ്പര്‍ ചോര്‍ത്തിയവരുടെ മേല്‍ ദേശീയ സുരക്ഷാനിയമം ചാര്‍ത്തുമെന്ന് യോഗി; 26 പേര്‍ പിടിയില്‍


  ഉയിഗുര്‍ മുസ്ലിങ്ങള്‍ക്ക് നിസ്കരിക്കാനുള്ള കേന്ദ്രം തകര്‍ത്ത് ചൈന


  പരിശോധനാകേന്ദ്രത്തില്‍ നിർത്താതെ വാഹനം ഓടിച്ചുപോയി; യുവ ഡോക്ടറെ വെടിവെച്ച് കൊന്നു താലിബാന്‍റെ ക്രൂരത


  ഹലാല്‍ മുസ്ലീം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയ ഭക്ഷണം; വാരിയംകുന്നനും മറ്റും ഗാന്ധിജിക്കും മേലേ; വിവാദ പരാമര്‍ശവുമായി കാന്തപുരം


  ഭാഗ്യത്തിന്റെ സമനില; ചങ്കില്‍ തീകോരിയിട്ട് അവസാന അഞ്ച് മിനിറ്റ്; ബെംഗളൂരുവിനെതിരെ പിടിച്ചു നിന്ന് മഞ്ഞപ്പട


  ഇന്ത്യന്‍ ജയം ഒമ്പത് വിക്കറ്റ് അകലെ ; ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 280 റണ്‍സ് വേണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.