ലഹരിമരുന്ന് കേസിൽ വീണ്ടും ആര്യന്‍ഖാനെ ദല്‍ഹിയില്‍ നിന്നുള്ള എന്‍സിബിയുടെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം ആര്യന്ഖാന് നോട്ടീസ് നൽകി.
മുംബൈ : ലഹരിമരുന്ന് കേസിൽ വീണ്ടും ആര്യന്‍ഖാനെ ദല്‍ഹിയില്‍ നിന്നുള്ള എന്‍സിബിയുടെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം ആര്യന്ഖാന് നോട്ടീസ് നൽകി.
ആര്യന് പുറമേ മറ്റ് പ്രതികളായ അർബാസ് മെർച്ചന്റ്, അജിത് കുമാർ എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഇരുപതോളം പേരെ ചോദ്യം ചെയ്യുമെന്നാണറിയുന്നത്. ഇവർക്ക് പുറമേ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ആര്യന് ഖാനെ ഞായറാഴ്ച രാത്രി തന്നെ ചോദ്യം ചെയ്തേക്കുമെന്നറിയുന്നു. അർബാസ് മെർച്ചന്റ്, അജിത് കുമാർ എന്നിവരും എന്‍സിബി ഓഫീസില്‍ എത്തിയിട്ടുള്ളതായി അറിയുന്നു. കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ രൂക്ഷമായതോടെയാണ് മുംബൈയിലെ എന്‍സിബിയില്‍ നിന്നും കേസ് ദല്‍ഹിയിലെ കേന്ദ്ര എന്‍സിബി സംഘം കേസന്വേഷണച്ചുമതല ഏറ്റെടുത്തത്. ഈ കേസ് കുറെക്കൂടി വിശാലമായി അന്വേഷിക്കാനാണ് നീക്കം.
നിലവിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് ആര്യനെതിരായ ലഹരിമരുന്ന് കേസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളുടെ കൂടി അന്വേഷണ ചുമതല പ്രത്യേക സംഘത്തിനാണ്. മുതിർന്ന ഉദ്യോഗസ്ഥൻ സജ്ഞയ് കുമാർ സിംഗാണ് അന്വേഷണസംഘത്തിന്റെ തലവന്‍. മഹാരാഷ്ട്ര മുഖ്യമന്ത്രി നവാബ് മാലിക്ക് എന്‍സിബി ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെ, ബിജെപി നേതാവ് മോഹിത് കാംബോജ് എന്നിവര്‍ക്കെതിരെയും സമീര്‍ വാങ്കഡെയുടെ കുടുംബത്തിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഷാരൂഖ് ഖാന്റെ കയ്യില്‍ നിന്നും പണം തട്ടാന്‍ സമീര്‍ വാങ്കഡെയും കൂട്ടാളിയായ മോഹിത് കാംബോജ് ചേര്‍ന്നാണ് ആഡംബരക്കപ്പലിലെ പാര്‍ട്ടിയും അറസ്റ്റും ആസൂത്രണം ചെയ്തതെന്നാണ് നവാബ് മാലിക്കിന്റെ ആരോപണം. എന്നാല്‍ എന്‍സിപി പ്രവര്‍ത്തകനായ സുനില്‍ പാട്ടീലും സംഘവും ചേര്‍ന്നാണ് പണം തട്ടാന്‍ ആര്യന്‍ഖാനെ ഉള്‍പ്പെടുത്തി മയക്കമരുന്ന് കേസുണ്ടാക്കിയതെന്നും മറുആരോപണവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് വീണ്ടും ആര്യന്‍ഖാനെയും കേസിലെ മറ്റ് പ്രതികളെയും ചോദ്യം ചെയ്യുന്നത്.
കേസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ അന്വേഷണ ചുമതലയുണ്ടായിരുന്ന എൻസിബി മുംബൈ സോണൽ ഓഫീസർ സമീർ വാങ്കഡെയ്ക്കെതിരെ കോഴ ആരോപണം ഉയർന്നിരുന്നു. ഈ ആരോപണം ശക്തമായതിനിടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. കേസ് കൈമാറിയതിന് പിന്നാലെ സമീർ വാങ്കഡെയെ അന്വേഷണത്തിൽ നിന്നും നീക്കിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അന്വേഷണ സംഘത്തിൽ സമീർ വാങ്കഡെയും ഉണ്ടെന്നാണ് എൻസിബി അറിയിക്കുന്നത്.
ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം
ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്റ്
നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം
ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്