×
login
മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷാ‍യെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു

ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്കുള്ള യാത്രാവിലക്ക് നീങ്ങുന്നു. യുഎഇ അംഗീകരിച്ച വാക്സിന്‍ രണ്ട് ഡോസുമെടുത്ത, യുഎഇയില്‍ സ്ഥിരതാമസ വിസയുള്ള ഇന്ത്യക്കാര്‍ക്ക് ആഗസ്ത് അഞ്ച് മുതല്‍ മടങ്ങാം.

ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി രണ്ടാഴ്ച പിന്നിടുമ്പോള്‍ ചൊവ്വാഴ്ച  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ശരത് പവാര്‍ കൂടിക്കാഴ്ച നടത്തി. യോഗത്തിൽ ദേശീയ ദുരന്തനിവാരണം, പഞ്ചസാരമേഖലയിലെ സഹകരണ പ്രസ്ഥാനം എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  

രാജ്യത്തെ പഞ്ചസാര വിപണിയിൽ വരുത്തേണ്ട വ്യത്യാസങ്ങളും ദേശീയ ദുരന്ത നിരവാരണ സംഘത്തിന്‍റെ വിപുലികരണവും യോഗത്തിൽ ചർച്ചയായി. ഷുഗർ ഫെഡറേഷനിലെ രണ്ട് അംഗങ്ങൾ പവാറിനോടൊപ്പം ഉണ്ടായിരുന്നു എന്നാണ് വിവരം. പഞ്ചസാരയുടെ വില വർദ്ധിപ്പിക്കുകയും എത്തനോൾ മിക്‌സിന്‍റെ വിൽപ്പന പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ശരദ് പവാർ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സഹകരണ പഞ്ചസാര ഫാക്ടറി ലി. ദേശീയ ഫെഡറേഷന്‍ പ്രസിഡന്‍റ് ജയ്പ്രകാശ് ദണ്ഡെഗാവോങ്കര്‍ എഴുതിയ കത്ത് ശരത് പവാര്‍ നേരത്തെ അമിത് ഷായ്ക്ക് കൈമാറിയിരുന്നു. ദേശീയ ദുരന്തനിവാരണ സംഘത്തിന്‍റെ ഒരു ആസ്ഥാനം കൊങ്കനിൽ ആരംഭിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കവും, ഉരുൾപ്പൊട്ടലും നിരന്തരമായി ഉണ്ടാകുന്ന പ്രദേശമാണ് കൊങ്കൺ. രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മുൻകരുതലായി ഇവിടെ ദേശീയ ദുരന്ത നിവാരണ സംഘത്തിന്റെ ആസ്ഥാനം വേണമെന്നാണ് ആവശ്യം.

കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കാരിയുമായും ശരദ് പവാർ കൂടിക്കാഴ്ച നടത്തി എന്നും റിപ്പോര്‍ട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര സഹകരണ മന്ത്രാലയം രൂപീകരിക്കുകയും അതിന്‍റെ ചുമതല അമിത് ഷായ്ക്ക് ലഭിക്കുകയും ചെയ്തശേഷം മഹാരാഷ്ട്രയിലെ പഞ്ചസാര കമ്പനികളുമായി ബന്ധപ്പെട്ട സഹകരണപ്രസ്ഥാനങ്ങള്‍ ആശങ്കയിലാണ്. ഏറ്റവും വലിയ അഴിമതി നടക്കുന്ന മേഖലയാണിത്. ഇതും കൂടിക്കാഴ്ചക്ക് പിന്നില്‍ ചര്‍ച്ചയായോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈയിടെ ശരത്പവാറിന്‍റെ മരുമകനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്‍റെ ഉടമസ്ഥതയിലുള്ള ഒരു പഞ്ചസാരമില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ട് കെട്ടിയിരുന്നു. 

  comment

  LATEST NEWS


  ഇറ്റലിയിലെ പരിപാടിയില്‍ നിന്നും മമതയെ വിലക്കി വിദേശകാര്യമന്ത്രാലയം; ഇന്ത്യയിലെ മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്നതല്ല പരിപാടിയെന്ന് വിശദീകരണം


  പാര്‍ട്ടിയുടെ തൊഴിലാളി ഗുണ്ടകളെ തള്ളി മുഖ്യമന്ത്രി; നോക്കുകൂലി അനുവദിക്കില്ല; നടന്നത് സാമൂഹിക വിരുദ്ധ നീക്കം; ശക്തമായ നടപടിയെന്ന് പിണറായി


  ശിവഗംഗയില്‍ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം പങ്കെടുത്ത കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല്


  ആദ്യം സംരക്ഷിക്കാന്‍ നോക്കി; മാധ്യമങ്ങളില്‍ സ്ഥിതി വഷളായപ്പോള്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍


  ബാറുകളില്‍ ഇരുന്ന് കുടിക്കാം; സര്‍ട്ടിഫിക്കറ്റില്ലാതെ പുറത്തിറങ്ങാം; ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും നീന്തല്‍ കുളങ്ങളും തുറക്കാം; കേരളം തുറക്കുന്നു


  അഫ്ഗാന്‍ ഭീകരരുടെ മണ്ണാക്കി മാറ്റാനാവില്ല; സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണം; ഭീകരവാദം തടയുന്നതില്‍ യുഎന്നിന് വീഴ്ച പറ്റി; ആഞ്ഞടിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.