പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ദേശഭക്തിഗാനം പാടിക്കൊടുക്കുന്ന ആണ്‍കുട്ടിയുടെ വീഡിയോയില്‍ മാറ്റം വരുത്തി രാഷ്ട്രീയപ്രചാരണത്തിനുപയോഗിച്ച് സ്റ്റാന്റപ് കൊമേഡിയന്‍ കുനാര്‍ കമ്ര. ഈ വീഡിയോ ഉപയോഗിച്ചുകൊണ്ടുള്ള കുനാല്‍ കമ്രയുടെ ട്വീറ്റ് ഉടന്‍ എടുത്തുമാറ്റാന്‍ ദേശീയ ബാലാവകാശകമ്മീഷന് ട്വിറ്ററിനോട് ആവശ്യപ്പെട്ടു.
ന്യൂദല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ദേശഭക്തിഗാനം പാടിക്കൊടുക്കുന്ന ആണ്‍കുട്ടിയുടെ വീഡിയോയില്‍ മാറ്റം വരുത്തി രാഷ്ട്രീയപ്രചാരണത്തിനുപയോഗിച്ച് സ്റ്റാന്റപ് കൊമേഡിയന്‍ കുനാര്‍ കമ്ര. ഈ വീഡിയോ ഉപയോഗിച്ചുകൊണ്ടുള്ള കുനാല്‍ കമ്രയുടെ ട്വീറ്റ് ഉടന്‍ എടുത്തുമാറ്റാന്‍ ദേശീയ ബാലാവകാശകമ്മീഷന് ട്വിറ്ററിനോട് ആവശ്യപ്പെട്ടു.
കുനാല്‍ കമ്രയുടെ വിവാദട്വീറ്റ്:
Twitter tweet: https://twitter.com/kunalkamra88/status/1521393980294197253
പ്രധാനമന്ത്രിയുടെ ജര്‍മ്മന്‍ യാത്രയ്ക്കിടെയാണ് വിദ്യാര്‍ത്ഥി ഭാരതീയ ദേശഭക്തിഗാനം ആലപിച്ചത്. ഈ വീഡിയോയിലെ ശബ്ദത്തില്‍ മാറ്റം വരുത്തിയാണ് രാഷ്ട്രീയ പരിഹാസത്തിനായി കുനാല്‍ കമ്ര മാറ്റങ്ങള്‍ വരുത്തി അവതരിപ്പിച്ചത്. രഹസ്യ രാഷ്ട്രീയ അജണ്ടയോടെയാണ് കുനാല്‍ കമ്ര ഈ വീഡിയോ എഡിറ്റ് ചെയ്ത് മാറ്റങ്ങള്‍ വരുത്തിയതെന്നും ദേശീയ ബാലാവകാശകമ്മീഷന് ട്വിറ്ററിനോട് പറഞ്ഞു. രാഷ്ട്രീയ പ്രചരണത്തിനായി കുട്ടികളെ ഉപയോഗിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നിയമവിരുദ്ധമാണെന്നും ദേശീയ ബാലാവകാശകമ്മീഷന് പറയുന്നു. ഐടി നിയമവും ഇത് നിയമവിരുദ്ധനടപടിയാണെന്ന് വാദിക്കുന്നു.
ദേശീയ ബാലാവകാശകമ്മീഷന് നോട്ടീസ്:
Twitter tweet: https://twitter.com/EarshotPodcasts/status/1522210507641733120
ഈ വിവാദട്വീറ്റ് നീക്കം ചെയ്യാനും കുനാല്‍ കമ്രയ്ക്കെതിരെ ഉചിതമായ നടപടികള്‍ കൈക്കൊള്ളാനും ദേശീയ ബാലവകാശകമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ എന്തൊക്കെ നടപടികള്‍ കൈക്കൊണ്ടു എന്നതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും ദേശീയ ബാലാവകാശകമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശഭക്തിഗാനം പാടിയ കുട്ടിയുടെ അച്ഛനും കുനാല്‍ കമ്രയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. രാഷ്ട്രീയ പ്രചാരണത്തിനായി തന്റെ കുട്ടിയെ ഉപയോഗിച്ചത് ഗുരുതരമായ തെറ്റായിപ്പോയെന്ന് അച്ഛന് ഗണേഷ് പൊല് ആരോപിച്ചു. ഇതിലെ അനുചിതത്വവും ഗണേഷ് പൊല് ചൂണ്ടിക്കാണിച്ചു. ഏഴാം ക്ലാസുകാരനായ തന്റെ മകന് ഭാതത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് ഈ ഗാനം ആലപിച്ചതെന്നും ഒരു പക്ഷെ കമ്രയെക്കാള് കൂടുതലായി തന്റെ മകന് ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും അച്ഛന് ഗണേഷ് പൊല് പറഞ്ഞു.
സംഗതി പ്രശ്നമാകുമെന്ന് മണത്തതോടെ വിവാദ് ട്വീറ്റ് കുനാര്‍ കമ്ര പിന്‍വലിച്ചിരുന്നു. പകരം സമാനമായ മറ്റൊരു വിവാദട്വീറ്റ് ഇപ്പോഴും ഇയാളുടെ പേജില്‍ ഉണ്ട്. കുട്ടി "ഹെ ജന്മഭൂമി ഭാരത് ഹെ കര്‍മ്മ ഭൂമി ഭാരത്" എന്ന ദേശഭക്തി ഗാനമാണ് പാടുന്നത്.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു