×
login
ശിവജി മഹാരാജാവ് അഫ്സല്‍ ഖാനെ വധിച്ചത് കാണിക്കുന്ന 'ഹര്‍ ഹര്‍ മഹാദേവ്'‍ സിനിമയുടെ പ്രദര്‍ശനം തടഞ്ഞ് എന്‍സിപി നേതാവ് ജിതേന്ദ്ര അവ്ഹാദിന്‍റെ ഗുണ്ടകള്‍

ഹര്‍ ഹര്‍ മഹാദേവ്' എന്ന മറാഠി സിനിമ ശിവജി മഹാരാജാവിന്‍റെ ജീവിതം വക്രീകരിച്ച് കാണിക്കുന്നു എന്ന് ആരോപിച്ച് ചിത്രം പ്രദര്‍ശിപ്പിക്കുന്ന മഹാരാഷ്ട്രയിലെ താനെയിലെ വിവിയാന മാളിലെ തിയറ്ററില്‍ ഗുണ്ടാ ആക്രമണം നടത്തി എന്‍സിപി ശിവജി മഹാരാജാവ് അഫ്സല്‍ ഖാനെ വധിക്കുന്നത് കാണിച്ചതാണ് എന്‍സിപി നേതാക്കളെ വിറളി പിടിപ്പിച്ചിരിക്കുന്നത്.

എന്‍സിപി നേതാവ് ജിതേന്ദ്ര അവ് ഹാദ് തന്‍റെ ഗുണ്ടകള്‍ തീയറ്ററില്‍ തല്ലിയ ആള്‍ക്ക് പണം നല്‍കുന്നു (ഇടത്ത്) പണം നിരസിക്കുന്ന ആളോട് മിണ്ടരുതെന്ന് പറയുന്ന ജിതേന്ദ്ര അവ്ഹാദ് (വലത്ത്)

പുനെ: 'ഹര്‍ ഹര്‍ മഹാദേവ്' എന്ന മറാഠി സിനിമശിവജി മഹാരാജാവിന്‍റെ ജീവിതം വക്രീകരിച്ച് കാണിക്കുന്നു എന്ന് ആരോപിച്ച് ചിത്രം പ്രദര്‍ശിപ്പിക്കുന്ന മഹാരാഷ്ട്രയിലെ താനെയിലെ വിവിയാന മാളിലെ  തിയറ്ററില്‍ ഗുണ്ടാ ആക്രമണം നടത്തി എന്‍സിപി മുന്‍മന്ത്രിയും നേതാവുമായ ജിതേന്ദ്ര അവ്ഹാദ്. ശിവജി മഹാരാജാവ് അഫ്സല്‍ ഖാനെ വധിക്കുന്നത് കാണിച്ചതാണ് എന്‍സിപി നേതാക്കളെ വിറളി പിടിപ്പിച്ചിരിക്കുന്നത്. എട്ട് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം സിനിമയെടുത്ത സംവിധായകന്‍ അഭിജിത് ദേശ് പാണ്ഡെ പറയുന്നത് അഫ്സല്‍ ഖാനെ വധിക്കുന്നത് ശിവജിയുടെ യഥാര്‍ത്ഥ ജീവിതകഥയുടെ ഭാഗമാണെന്നാണ്.  

ചിത്രത്തിന്‍റെ പ്രദര്‍ശനം തടയാന്‍ എത്തിയ ജിതേന്ദ്ര അവ്ഹാദിന്‍റെ ഗുണ്ടകളെ തടയാന്‍ ശ്രമിച്ച ഒരാളെ ഗുണ്ടകള്‍ പൊതിരെ തല്ലി. ഇതിന് പരിഹാരമായി തല്ലുകിട്ടിയ ആള്‍ക്ക് എന്‍സിപി നേതാവ് ജിതേന്ദ്ര അവ്ഹാദ് പണം നല്‍കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.  

ചിത്രത്തില്‍ ശിവജി മഹാരാജും അദ്ദേഹത്തിന്‍റെ അനുയായി ബാജി പ്രഭു ദേശ്പാണ്ഡെയും തമ്മിലുള്ള ഒരു സംഘട്ടനരംഗവും  എന്‍സിപി നേതാവിനെ ചൊടിപ്പിച്ചിട്ടുണ്ട്. ശിവജി മഹാരാജാവിന്‍റെ ജീവിതം വളച്ചൊടിച്ച് കാണിക്കുകയാണെന്നാണ് എന്‍സിപി നേതാവിന്‍റെ ആരോപണം. എന്നാല്‍ കെ.എ. കേലുസ്കാര്‍ ശിവജിയെക്കുറിച്ച് എഴുതിയ പുസ്തകം പഠിച്ചാണ് തിരക്കഥ എഴുതിയിരിക്കുന്നതെന്ന് സംവിധായകന്‍ അഭിജിത് ദേശ് പാണ്ഡെ പറഞ്ഞു. എട്ടുവര്‍ഷത്തെ ഗവേഷണഫലമാണ് ഹര്‍ ഹര്‍ മഹാദേവ് എന്നും  അഭിജിത് ദേശ് പാണ്ഡെ പറയുന്നു.  

എന്‍സിപി നേതാവിനെതിരെ ആഞ്ഞടിച്ച്  ബിജെപി  

തിയറ്ററില്‍ കയറി സിനിമ കാണാന്‍ വന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ച എന്‍സിപി നേതാവ് ജിതേന്ദ്ര അഹ് വാദിന്‍റെ നടപടിയെ ബിജെപി നേതാവ് രാം കാദം വിമര്‍ശിച്ചു. "തന്‍റെ ഗുണ്ടാ അനുയായികളുമായി ചെന്ന് മാളിലെ മുഴുവന്‍ കടകളും അടപ്പിച്ചു. സിനിമ കാണാന്‍ വന്നവരെ തല്ലി. ക്രമസമാധാനം കയ്യിലെടുക്കാന്‍ ആരാണ് എന്‍സിപി നേതാവിന് ലൈസന്‍സ് നല്‍കിയത്?"- രാം കാദം ചോദിച്ചു.  

"മഹാരാഷ്ട്ര ഭരിയ്ക്കുന്നത് ഇപ്പോള്‍ ഉദ്ധവ് താക്കറെ സര്‍ക്കാരല്ല. നിയമം കയ്യിലെടുക്കുന്നവരെ ശിക്ഷിക്കുക തന്നെ ചെയ്യും. സിനിമയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അതിനെ എതിര്‍ക്കാന്‍ ജനാധിപത്യമാര്‍ഗ്ഗങ്ങളുണ്ട്. "- ബിജെപി നേതാക്കള്‍ ആഞ്ഞടിച്ചു.  

"ഛത്രപതി ശിവാജി അഫ്സല്‍ ഖാനെ വധിക്കുന്ന ഭാഗം ഹര്‍ ഹര്‍ മഹാദേവില്‍ കാണിക്കുന്നുണ്ട്. എന്‍സിപിയോ ജിതേന്ദ്ര അവ് ഹാദോ യഥാര്‍ത്ഥ ചരിത്രം കാണാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹവും ഗുണ്ടകളും നിയമം കയ്യിലെടുത്തത്"- ബിജെപി നേതാവ് അതുല്‍ ഭട്ഖല്‍കര്‍ പറയുന്നു. 


 

 

 

 

 

 

 

    comment

    LATEST NEWS


    കുമരകത്തെ കായല്‍പരപ്പിന്റെ മനോഹാരിതയില്‍ ജി20 ഷെര്‍പ്പ യോഗം പുരോഗമിക്കുന്നു; അത്താഴ വിരുന്നിന് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തി


    നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച കെജരിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി


    രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.