×
login
2024ല്‍ 'ഒരു കുടുംബത്തിന് ഒരു സ്ഥാനാര്‍ത്ഥി ടിക്കറ്റ്':‍‍ കോണ്‍ഗ്രസ് നടപ്പാക്കും; പക്ഷെ ഗാന്ധികുടുംബത്തിനെ പഴുതുണ്ടാകുമെന്ന് എന്‍ഡിടിവി

2024ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ ഒരു കുടുംബത്തിന് ഒരു സ്ഥാനാര്‍ത്ഥി ടിക്കറ്റ് എന്ന നിയമം നടപ്പാക്കാന്‍ വെള്ളിയാഴ്ച രാജസ്ഥാനില്‍ ആരംഭിച്ച കോണ്‍ഗ്രസിന്‍റെ ആത്മപരിശോധന നടത്തുന്ന സമ്മേളനമായ ചിന്തന്‍ ശിവിറില്‍ തീരുമാനമായി. പക്ഷെ ഈ നിയമം ഗാന്ധി കുടുംബത്തിന് മാത്രം ബാധകമാകില്ലെന്ന് എന്‍‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ന്യൂദല്‍ഹി: 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ ഒരു കുടുംബത്തിന് ഒരു സ്ഥാനാര്‍ത്ഥി ടിക്കറ്റ് എന്ന നിയമം നടപ്പാക്കാന്‍ വെള്ളിയാഴ്ച രാജസ്ഥാനില്‍ ആരംഭിച്ച കോണ്‍ഗ്രസിന്‍റെ ആത്മപരിശോധന നടത്തുന്ന സമ്മേളനമായ ചിന്തന്‍ ശിവിറില്‍ തീരുമാനമായി. പക്ഷെ ഈ നിയമം ഗാന്ധി കുടുംബത്തിന് മാത്രം ബാധകമാകില്ലെന്ന് എന്‍‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.  

ഗാന്ധി കുടുംബത്തിന് പ്രത്യേക പഴുതു നല്‍കിയായിരിക്കും ഈ തീരുമാനം നടപ്പാക്കുക എന്ന് എന്‍ഡിടിവി പറയുന്നു. പക്ഷെ ഗാന്ധി കുടുംബത്തിലെ എല്ലാവര്‍ക്കും മത്സരിക്കാന്‍ സാധ്യമാകുന്ന തരത്തില്‍ പഴുതുകള്‍ ഇട്ടായിരിക്കും ഈ നിയമം നടപ്പിലാക്കുക. സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്ക് ഈ നിയമം ബാധകമായിരിക്കില്ലെന്നും എന്‍‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഇതേക്കുറിച്ച് ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായ അജയ് മാക്കനോട് ചോദിച്ചപ്പോള്‍ ഈ നിയമം എല്ലാവരും ഐക്യകണ്ഠേനെയാണ് പാസാക്കിയതെങ്കിലും 2018 മുതലേ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഇത് ബാധകമാകില്ലെന്ന് അജയ് മാക്കന്‍ പറഞ്ഞു. "2018 മുതല്‍ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്"- ഗാന്ധി കുടുംബത്തെ നിയമത്തില്‍ ഒഴിവുക്കുന്നതിനുള്ള ന്യായീകരണമായി അജയ് മാക്കന്‍ ചൂണ്ടിക്കാട്ടുന്നു.  

എന്നാല്‍ ഇത്തരം രീതിയില്‍ ഈ വാര‍്ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ഡിടിവിയെ പിന്നീട് കോണ്‍ഗ്രസ് വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ശ്രീനിവാസ് പറഞ്ഞത് എന്‍ഡിടിവി ദുഷ്ടലാക്കോടെയാണ് ഈ നിയമത്തെ വ്യഖ്യാനിച്ചത് എന്നായിരുന്നു.  


 

 

 

 

    comment

    LATEST NEWS


    കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍


    അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)


    പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


    ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


    മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


    നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.