×
login
അഗ്‌നിപഥ് പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്; അഗ്നിവീര്‍ ആകാന്‍ തയ്യാറെടുത്ത് യുവ തലമുറ; ആദ്യ ബാച്ച് പരിശീലനം ഉടന്‍

അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യമാകമാനം നടത്തിയ കുപ്രചാരണങ്ങളും പ്രതിഷേധങ്ങളും അക്രമങ്ങളും യുവാക്കള്‍ തള്ളിക്കളഞ്ഞതായി ഇത് വ്യക്തമാക്കുന്നു. രജിസ്ട്രേഷന്‍ ആരംഭിച്ച് നാലു ദിവസത്തിനുള്ളിലാണ് ഈ സംഖ്യ. ജൂലൈ അഞ്ചു വരെ രജിസ്ട്രേഷന്‍ നടത്താന്‍ സമയമുള്ളതിനാല്‍ സാധാരണ റിക്രൂട്ട്മെന്റുകള്‍ക്ക് ലഭിക്കുന്നതില്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിക്കാനാണ് സാധ്യതയെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ന്യൂദല്‍ഹി: അഗ്‌നിപഥ് പദ്ധതിയിലൂടെ വ്യോമസേനയില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്. വെള്ളിയാഴ്ച രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ച് നാല് ദിവസത്തിനുള്ളില്‍ അഗ്‌നിപഥ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 94,281 ആയി. തിങ്കളാഴ്ച രാവിലെ 10.30വരെ വ്യോമസേനയിലേക്ക് 94,281 അഗ്നിവീര്‍ വായു ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തതായി പ്രതിരോധ മന്ത്രാലയ വക്താവ് ഭരത് ഭൂഷണ്‍ ബാബു ട്വീറ്റ് ചെയ്തു. രജിസ്ട്രേഷന്‍ ജൂലൈ അഞ്ചിന് അവസാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച വരെ 56,960 അപേക്ഷകളാണ് ലഭിച്ചതെന്നും വ്യോമസേനാ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യമാകമാനം നടത്തിയ കുപ്രചാരണങ്ങളും പ്രതിഷേധങ്ങളും അക്രമങ്ങളും യുവാക്കള്‍ തള്ളിക്കളഞ്ഞതായി ഇത് വ്യക്തമാക്കുന്നു. രജിസ്ട്രേഷന്‍ ആരംഭിച്ച് നാലു ദിവസത്തിനുള്ളിലാണ് ഈ സംഖ്യ. ജൂലൈ അഞ്ചു വരെ രജിസ്ട്രേഷന്‍ നടത്താന്‍ സമയമുള്ളതിനാല്‍ സാധാരണ റിക്രൂട്ട്മെന്റുകള്‍ക്ക് ലഭിക്കുന്നതില്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിക്കാനാണ് സാധ്യതയെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ജൂണ്‍ 24നാണ് വ്യോമസേനാ റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചത്. ജൂലൈയില്‍ തന്നെ റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിക്കുമെന്നാണ് വ്യോമസേനാ അറിയിച്ചിരിക്കുന്നത്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ അഗ്‌നിപഥ് പദ്ധതിപ്രകാരമുള്ള ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിക്കുമെന്ന് കരവ്യോമ നാവിക സേന വിഭാഗങ്ങള്‍  വ്യക്തമാക്കിയിട്ടുണ്ട്.

 

  comment

  LATEST NEWS


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


  'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം


  ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍; ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ദിലീപ്, ജയിലില്‍ അവരുടെ കൈയ്യകലത്തില്‍ തന്നെ കിട്ടാനായിരുന്നു നീക്കം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.