ന്യൂദല്‍ഹി: കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ നിരാശാജനകമായ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് വേണ്ടി വരുമെന്ന് സൂചിപ്പിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി. തിരിച്ചടികള്‍ പരിശോധിക്കുന്നതിനൊപ്പം നമ്മുടെ വീട് ക്രമീകരിക്കേണ്ടതുണ്ട് എന്നാണ് സോണിയ ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞത്.
പ്രതീക്ഷിച്ചതിനേക്കാള്‍ പ്രകടനം മോശമായത് എന്തുകൊണ്ടാണെന്ന് തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ നേതാക്കള്‍ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തോല്‍വിയുടെ കാരണങ്ങള്‍ പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുമെന്ന് സോണിയ പറഞ്ഞു. വളരെ വേഗം റിപ്പോര്‍ട്ട് നല്കാന് ഈ സമിതിയോട് ആവശ്യപ്പെടുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതടക്കമുള്ള സംഘടനാ തെരഞ്ഞെടുപ്പുകള്‍ താല്‍ക്കാലികമായി മാറ്റിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: