ആകാശത്തുവച്ച് നിയന്ത്രണം നഷ്ടപ്പെട്ടവിമാനം വലിയ ശബ്ദത്തോടെ താഴേക്കു പതിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികത ഉറപ്പായിട്ടില്ല.
കാഠ്മണ്ഡു: നേപ്പാളില്‍ അപകടത്തില്‍പ്പെട്ട യാത്രാ വിമാനത്തില്‍ അഞ്ച് ഇന്ത്യാക്കാര്‍ ഉണ്ടായിരുന്നതായി ഇന്ത്യന്‍ എംബസി. ഞായറാഴ്ച രാവിലെ ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് നിയന്ത്രണം വിട്ട് വിമാനം തകര്‍ന്നുവീഴുകയായിരുന്നു. നാല് ജീവനക്കാര്‍ ഉള്‍പ്പടെ 72 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 64 പേരുടെ മൃതദേഹം കണ്ടെടുത്തു. രണ്ടുപേരെ ഗുരുതര പരിക്കുകളോടെയും കണ്ടെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളര്ക്കായി തെരച്ചില്‍ നടന്നു വരികയാണ്.
ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 10.33നാണ് യതി എയര്‍ലൈന്‍സിന്റെ 9എന്‍ എഎന്‍സി എടിആര്‍72 വിമാനം കാഠ്മണ്ഡു വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നത്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനു 10 സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കെയാണ് ദുരന്തമുണ്ടായത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് അനുമതി നല്‍കിയിരുന്നതാണെന്നും എയര്‍ ട്രാഫിക് കണ്ട്രോള് അധികൃതര്‍ പറഞ്ഞു.
ആകാശത്തുവച്ച് നിയന്ത്രണം നഷ്ടപ്പെട്ടവിമാനം വലിയ ശബ്ദത്തോടെ താഴേക്കു പതിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികത ഉറപ്പായിട്ടില്ല. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായിരുന്നില്ല, സാങ്കേതിക തകരാറ് മൂലമാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക വിവരം. അകാശത്തുവച്ചുതന്നെ വിമാനത്തിന് തീപിടിച്ചതായി വിവരമുണ്ട്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി വരികയാണെന്നും എയര്‍ ട്രാഫിക് കണ്ട്രോള് അധികൃതര്‍ പറഞ്ഞു.
പൊഖാറ വിമാനത്താവളത്തില്‍ കിഴക്ക്- പടിഞ്ഞാറ് ദിശയിലാണ് റണ്‍വേ നിര്‍മിച്ചിരിക്കുന്നത്. ആദ്യം പൈലറ്റ് കിഴക്ക് ദിശയില്‍ ലാന്‍ഡിങ് ആവശ്യപ്പെടുകയും അനുമതി നല്‍കുകയും ചെയ്തു. പിന്നീട് പടിഞ്ഞാറന്‍ ദിശയില്‍ ഇറങ്ങാന്‍ അനുമതി ചോദിച്ചതോടെ വീണ്ടും അനുമതി നല്കി. എന്നാല്‍ ലാന്‍ഡിങ്ങിന് പത്തു സെക്കന്‍ഡ് മുന്‍പ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. കെ.സി.കമല്‍, അഞ്ജു ഖതിവാഡ എന്നീ മുതിര്‍ന്ന പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ഈ മാസം ഒന്നിനാണ് പൊഖാറയിലെ പുതിയ രാജ്യാന്തര വിമാനത്താവളം തുറന്നത്. ചൈനയുടെ സഹായത്തോടെയാണ് വിമാനത്താവളം നിര്‍മിച്ചത്.
പൊഖാറയിലെ പഴയ ആഭ്യന്തര വിമാനത്താവളത്തിനും പുതിയ രാജ്യാന്തര വിമാനത്താവളത്തിനും ഇടയിലായി സേതി നദിക്കു സമീപമുള്ള മലയിടുക്കിലേക്കാണ് വിമാനം തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വിമാനത്താവളം താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വിമാനത്തിലെ 68 യാത്രക്കാരില്‍ മൂന്ന് പേര് നവജാത ശിശുക്കളാണ്. 15 വിദേശ യാത്രക്കാരാണ് ഉണ്ടായിരുന്നത്.റഷ്യ4, അയര്‍ലന്‍ഡ്- 1, ദക്ഷിണ കൊറിയ- 2, ഓസ്ട്രേലിയ- 1, ഫ്രാന്‍സ്- 1, അര്‍ജന്റീന- 1 എന്നിങ്ങനെയാണ് മറ്റു വിദേശയാത്രക്കാരുടെ കണക്ക്.
നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹലും ആഭ്യന്തര മന്ത്രി റാബി ലാമിച്ചനെയും കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തില്‍ പ്രധാനമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര മന്ത്രിസഭാ യോഗവും അദ്ദേഹം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയമിച്ചിട്ടുണ്ട്.
മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ
നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍
സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി
എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു