×
login
ജനകപുരിയില്‍ നിന്ന് ത്രയംബകം, ഗണ്ഡകിനദിയിലെ ശിലകള്‍; കല്ലും വില്ലുമായി നേപ്പാളി സംഘം അയോധ്യ‍യിലേക്ക്; അതിര്‍ത്തിക്കപ്പുറത്തും ഉയര്‍ന്ന് രാമനാമം

ഹിമാലയന്‍ ശിലകളുടെ കൈമാറ്റം നേപ്പാളും ഇന്ത്യയും തമ്മിലുള്ള ആത്മീയ ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് നേപ്പാള്‍ മുന്‍ ഉപപ്രധാനമന്ത്രി ബിമലേന്ദ്ര നിധി പറഞ്ഞു. ശ്രീരാമക്ഷേത്രത്തിലേക്ക് ജനകപുരിയിലെ ജനങ്ങള്‍ നല്‍കുന്നത് അഷ്ടലോഹങ്ങളാല്‍ തീര്‍ക്കുന്ന ശിവധനുസ്സും.

ന്യൂദല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണം പുരോഗമിക്കുന്നതോടെ അതിര്‍ത്തിക്കപ്പുറത്തും രാമതരംഗം. രാമ, സീതാ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നതിനായി നാരായണി എന്ന് അറിയപ്പെടുന്ന കാളിഗണ്ഡകി നദിയുടെ തീരത്ത് നിന്ന് കൂറ്റന്‍ ശിലകള്‍ അയോധ്യയിലെത്തിക്കാനുള്ള നീക്കത്തിലാണ് നേപ്പാള്‍.

ഹിമാലയന്‍ ശിലകളുടെ കൈമാറ്റം നേപ്പാളും ഇന്ത്യയും തമ്മിലുള്ള ആത്മീയ ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് നേപ്പാള്‍ മുന്‍ ഉപപ്രധാനമന്ത്രി ബിമലേന്ദ്ര നിധി പറഞ്ഞു. ശ്രീരാമക്ഷേത്രത്തിലേക്ക് ജനകപുരിയിലെ ജനങ്ങള്‍ നല്‍കുന്നത് അഷ്ടലോഹങ്ങളാല്‍ തീര്‍ക്കുന്ന ശിവധനുസ്സും. നേപ്പാളിലെ മിഥിലാപുരിയിലാണ് സീതാദേവിയെ വിവാഹം ചെയ്യുന്നതിനായി ശ്രീരാമന്‍ ശിവധനുസ്സുയര്‍ത്തിയതെന്നാണ് രാമായണ ചരിത്രം. എല്ലാ വര്‍ഷവും ജനകപുരിയില്‍ ശ്രീരാമനവമിയും സീതാപരിണയ വാര്‍ഷികവും കൊണ്ടാടാറുണ്ടെന്നും ബിമലേന്ദ്രനിധി ചൂണ്ടിക്കാട്ടി.


ഇതിന്റെ ഓര്‍മ്മകളുമായാണ് ശിവധനുസും കൂറ്റന്‍ ശിലകളും അയോധ്യയിലേക്ക് കൊണ്ടുപോകുന്നത്. പതിനെട്ടും പന്ത്രണ്ടും ടണ്‍ ഭാരമുള്ള രണ്ട് ശിലകളാണ് കൈമാറുന്നത്. മകരസംക്രമ ദിവസം ജനകപുരിയില്‍ ഈ ശിലകള്‍ പൂജിച്ചു. ഫെബ്രുവരി ഒന്നിന് അയോധ്യയിലെത്തിക്കും, നേപ്പാളി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ ബിമലേന്ദ്രനിധി പറഞ്ഞു.

2020-ല്‍ ജനക്പൂരില്‍ സീതാപരിണയ ആഘോഷവേളയിലാണ് അന്നത്തെ ഇന്ത്യന്‍ അംബാസഡര്‍ മഞ്ജീവ് പുരിയുമായി ഈ ആശയങ്ങള്‍ പങ്കുവച്ചത്. രാമജന്മഭൂമി ട്രസ്റ്റിന്റെ ചുമതലയുള്ള ചമ്പത് റായിയെയും ക്ഷേത്ര ട്രസ്റ്റിന്റെ നിര്‍വാണ സമിതി ചുമതലയുള്ള നൃപേന്ദ്ര മിശ്രയെയും ബിമലേന്ദ്രനിധി ഈ ആവശ്യവുമായി കണ്ടിരുന്നു. 2022 ഡിസംബറിലാണ് രണ്ട് ശിലകളും ഒരു വില്ലും ഇന്ത്യയിലേക്ക് അയയ്ക്കാന്‍ നേപ്പാള്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചത്.

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.