×
login
നേതാജി‍ സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാര്‍ഷികദിനമായ ജനവരി 23ഉം ഇനി റിപ്പബ്ലിക്ക് ദിനാഘോഷത്തിന്‍റെ ഭാഗമാക്കും; ഇനി ആഘോഷം 23 മുതല്‍ തുടങ്ങും

നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാര്‍ഷികദിനമായ ജനവരി 23ഉം ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമാകുന്നു. ഇനി മുതല്‍ ജനവരി 24ന് പകരം ജനവരി 23 മുതല്‍ റിപ്പബ്ലിക് ദിനാഘോഷം ആരംഭിക്കും.

ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാര്‍ഷികദിനമായ ജനവരി 23ഉം ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമാകുന്നു. ഇനി മുതല്‍ ജനവരി 24ന് പകരം ജനവരി 23 മുതല്‍ റിപ്പബ്ലിക് ദിനാഘോഷം ആരംഭിക്കും.

കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാര്‍ഷികദിനം "പരാക്രം" ദിവസമായി റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി ഉള്‍പ്പെടുത്താനാണ് 23 മുതല്‍ തന്നെ ആഘോഷം ആരംഭിക്കാന്‍ തീരുമാനിച്ചത്.

കേന്ദ്രസര്‍ക്കാരിന്‍റെ ഈ തീരുമാനത്തെ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ചെറുമരുമകനും ബിജെപി നേതാവുമായ ചന്ദ്രകുമാര്‍ ബോസ് സ്വാഗതം ചെയ്തു. നേതാജിയുടെ ജന്മദിനം അര്‍ഹമായ രീതിയില്‍ ആഘോഷിക്കാന്‍ ആവശ്യമുയര്‍ന്നു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ബ്രിട്ടീഷ് ഭരണത്തിനെതിരെ അന്തിമപോരാട്ടത്തിനൊരുങ്ങിയ നേതാജിയെ ഇന്ത്യയുടെ വിമോചകന്‍ ആയാണ് ലോകം കാണുന്നത്. എന്നാല്‍ ഇതിന് മുന്‍പ് വന്ന കേന്ദ്ര സര്‍ക്കാരുകള്‍ ഒന്നും തന്നെ നേതാജിക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ല.

നേതാജിയെയും അദ്ദേഹത്തിന്‍റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെയും ആദരിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രകുമാര്‍ ബോസ് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. 'ഇന്ത്യ വിട്ടുപോകാം എന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് തോന്നിപ്പിച്ചതിന് പിന്നില്‍   സുഭാഷ് ചന്ദ്രബോസിനും അദ്ദേഹത്തിന്‍റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിക്കും നിര്‍ണ്ണായകമായ പങ്കുണ്ട്,' - ചന്ദ്രകുമാര്‍ ബോസ് പറയുന്നു.

നരേന്ദ്രമോദി സര്‍ക്കാരിന് മാത്രമേ നേതാജിക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ കഴിയൂ എന്നും ജനവരി 23 മുതല്‍ ആഘോഷി്ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.

  comment

  LATEST NEWS


  നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു; നേരിയ പനി മാത്രമെന്നും പൂര്‍ണ ആരോഗ്യവാനെന്നും താരം


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.