×
login
തമിഴ്‌നാട്ടില്‍ മതപരിവര്‍ത്തനത്തെ എതിര്‍ത്ത ഹിന്ദു പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നു

തമിഴ്‌നാട്ടിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ മതപരിവര്‍ത്തനത്തെ എതിര്‍ത്ത ഹിന്ദു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമുയരുന്നു.

ചെന്നൈ: തമിഴ്‌നാട്ടിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ മതപരിവര്‍ത്തനത്തെ എതിര്‍ത്ത ഹിന്ദു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമുയരുന്നു.

തഞ്ചാവൂരിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ 17 കാരി ലാവണ്യയാണ് പള്ളിസ്‌കൂള്‍ അധികൃതര്‍ മതംമാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. 10 ദിവസം ജീവന് വേണ്ടി പൊരുതിയ ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാവണ്യ മരണത്തിന് കീഴടങ്ങിയത്. വിഷം കഴിച്ചായിരുന്നു മരണം.

ലാവണ്യയുടെ വീഡിയോയും വൈറലായി പ്രചരിക്കുകയാണ്. 'അവര്‍ (പള്ളിസ്‌കൂള്‍ അധികൃതര്‍) എന്‍റെ സാന്നിധ്യത്തില്‍ അച്ഛനമ്മമാരോട് എന്നെ ക്രിസ്ത്യന്‍ മതത്തിലേക്ക് ചേരാന്‍ നിര്‍ബന്ധിച്ചു. അങ്ങിനെയെങ്കില്‍  ഉപരിപഠനത്തിന് സഹായിക്കാമെന്ന് പറഞ്ഞു. ഞാന്‍ സമ്മതിക്കാത്തതിനാല്‍ അവര്‍ എന്നെ പീഡിപ്പിച്ചുകൊണ്ടിരുന്നു,'- ഇതായിരുന്നു ലാവണ്യയുടെ വാക്കുകള്‍.

എന്നാല്‍ പള്ളിയേയോ സ്‌കൂളിനെയോ കുറ്റപ്പെടുത്താന്‍ തയ്യാറില്ലാതെ പലരും ഈ വീഡിയോയുടെ സത്യാവസ്ഥയെക്കുറിച്ചാണ് സംശയം ഉന്നയിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ലാവണ്യയ്ക്കനുകൂലമായ പ്രതികരണങ്ങള്‍ ഉയരുകയാണ്.  


'ഒരു ക്രിസ്ത്യന്‍ കുട്ടി കുഴല്‍ക്കിണറില്‍ വീണപ്പോള്‍ തമിഴ് മാധ്യമങ്ങള്‍ 24 മണിക്കൂറും ആ വാര്‍ത്തക്ക് കവറേജ് നല്‍കി. എന്നാല്‍ പാവം ഒരു ഹിന്ദു പെണ്‍കുട്ടി മിഷണറിമാരുടെ പീഢനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തപ്പോള്‍ മീഡിയയ്ക്ക് മിണ്ടാട്ടമില്ല,'- ട്വിറ്റര്‍ ഉപയോക്താവ് മഹേഷിന്‍റെ പ്രതികരണമാണിത്.

'മതപരിവര്‍ത്തനത്തിന്‍റെ പേരില്‍ ലാവണ്യ ആത്മഹത്യ ചെയ്തപ്പോള്‍ അവരുടെ മാതാപിതാക്കള്‍ക്ക് അതേപ്പറ്റി പറയാന്‍ പറ്റുന്നില്ല. നമ്മുടെ അന്തരീക്ഷം അതാണ്. ആ സംവിധാനം പെണ്‍കുട്ടിയെ ചോദ്യം ചെയ്യുന്നു, പ്രശ്‌നം ഒളിച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നു, ശ്രദ്ധ തിരിച്ചുവിടുന്നു,'- അഡ്വ. ശശാങ്ക ശേഖര്‍ ജാ കുറിച്ചു.

'പാവപ്പെട്ട ലാവണ്യയെപ്പോലുള്ള കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണവും സുരക്ഷയും നല്ല വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും ആരോഗ്യ പരിരക്ഷയും ലഭിക്കണം. അവര്‍ക്ക് മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള ക്ലാസ്സുകള്‍ ആവശ്യമില്ല,' എബിവിപി ദേശീയ പ്രസിഡന്‍റ് ഡോ. സുബ്ബയ്യ ഷണ്‍മുഖം പറയുന്നു.

മദ്രാസ് ഹൈക്കോടതിയും തമിഴ്‌നാട് പൊലീസിനെ ഈ കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ശാസിക്കുകയുണ്ടായി. പെണ്‍കുട്ടിയുടെ മരണമൊഴി വീഡിയോയുടെ സത്യാവസ്ഥ അന്വേഷിച്ച് സമയം മെനക്കെടുത്താതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണം. അല്ലാതെ പെണ്‍കുട്ടിയുടെ വീഡിയോ എടുത്ത ആളെക്കുറിച്ചല്ല അന്വേഷിക്കേണ്ടത്'.

പൊലീസിന്‍റെ എഫ് ഐആറില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ സഗായ മേരി പെണ്‍കുട്ടിയെ പിഢിപ്പിച്ചിരുന്നതായി പറയുന്നു. വാര്‍ഡന്റെ സ്വകാര്യജോലികള്‍ ലാവണ്യയെ ഏല്‍പ്പിച്ച് പീഡിപ്പിച്ചിരുന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിക്കുന്നു. തഞ്ചാവൂര്‍ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.

  comment

  LATEST NEWS


  പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി


  ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


  വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


  മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


  വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.