×
login
പുതിയ പാര്‍ലമെന്റ്‍ മന്ദിര ഉദ്ഘാടനവും സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികവും; കേന്ദ്രസര്‍ക്കാര്‍ 75 രൂപാ നാണയം പുറത്തിറക്കുന്നു

35 ഗ്രാമുള്ള നാണയം വെള്ളി, ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവയുടെ കൂട്ടുകൊണ്ടാകും നിര്‍മ്മിക്കുക.

ന്യൂദല്‍ഹി:  പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തിന്റേയും സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷത്തിന്റേയും സ്മരണാര്‍ത്ഥം 75 രൂപാ നാണയം പുറത്തിറക്കുന്നു. രാജ്യത്തിനുള്ള ബഹുമാന സൂചകം കൂടെയാകും നാണയമെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. വൃത്തത്തില്‍ 44 മില്ലിമീറ്റര്‍ വ്യാസമുള്ളതാകും നാണയം. 35 ഗ്രാമുള്ള നാണയം വെള്ളി, ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവയുടെ കൂട്ടുകൊണ്ടാകും നിര്‍മ്മിക്കുക.  

ഒരുവശത്ത് അശോകസ്തംഭവും 'സത്യമേവ ജയതേ' എന്ന് രേഖപ്പെടുത്തിയതിന് താഴെയായി ദേവനാഗിരി ലിപിയില്‍ 'ഭാരത്' എന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിന് വലതു വശത്തായി ഇംഗ്ലീഷില്‍ ഇന്ത്യ എന്ന് രേഖപ്പെടുത്തും. നാണയത്തില്‍ റുപേ ചിഹ്നവും ഉണ്ടാകും. മറുവശത്ത് പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്യുക. ഇതിന് മുകളിലായി ദേവനാഗിരി ലിപിയില്‍ 'സന്‍സദ് സങ്കുല്‍' എന്നും താഴെയായി ഇംഗ്ലീഷില്‍ 'പാര്‍ലമെന്റ് മന്ദിരം' എന്നും രേഖപ്പെടുത്തും.

 

    comment

    LATEST NEWS


    അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


    കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കാന്‍ മഹാരാഷ്ട്ര ഷിന്‍ഡെ സര്‍ക്കാര്‍ തീരുമാനം; പ്രയോജനം ലഭിക്കുക ഒരുകോടിയോളം പേര്‍ക്ക്


    ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.