ഐതിഹാസികമായ ചോള രാജവംശത്തിന്റെ 'ചെങ്കോല്‍' എന്ന അധികാര ചിഹ്നം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുമെന്ന് ഷാ പ്രഖ്യാപിച്ചു. പുതിയ ചെങ്കോല്‍ അടയാളം സ്വാതന്ത്ര്യത്തിന്റെയും നിഷ്പക്ഷ ഭരണത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂദല്‍ഹി: രാജ്യത്തെ പുതിയ പാര്ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി ആകും ഉദ്ഘാടനം ചെയ്യുക. മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാര്ലമെന്റ് മന്ദിരം ഇന്ത്യക്ക് വേണ്ടിയുള്ള ദീര്‍ഘവീക്ഷണത്തിന്റെ തെളിവാണെന്നും മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ചുകൊണ്ട് ഷാ പറഞ്ഞു,
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ പ്രധാനമന്ത്രി മോദി നിശ്ചയിച്ച ലക്ഷ്യങ്ങളില്‍ ഒന്നാണ് ചരിത്ര പാരമ്പര്യങ്ങളെ ബഹുമാനിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നത്. ഐതിഹാസികമായ ചോള രാജവംശത്തിന്റെ 'ചെങ്കോല്‍' എന്ന അധികാര ചിഹ്നം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുമെന്ന് ഷാ പ്രഖ്യാപിച്ചു. പുതിയ ചെങ്കോല്‍ അടയാളം സ്വാതന്ത്ര്യത്തിന്റെയും നിഷ്പക്ഷ ഭരണത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കും. 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് സംബന്ധിച്ച് സംയുക്ത പ്രസ്താവന ഇറക്കി. കോണ്‍ഗ്രസ്, ഡിഎംകെ, ആംആദ്മി പാര്‍ട്ടി,ശിവസേനഉദ്ധവ്,താക്കറെ വിഭാഗം,സമാജ് വാദി പാര്‍ട്ടി,ഇടതുപക്ഷ പാര്‍ട്ടികള്‍,ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കേരള കോണ്‍ഗ്രസ് എം, വിസികെ പാര്‍ട്ടി,ആര്‍ജെഡി,തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി,ജനതാദള്‍ യുണൈറ്റഡ്,രാഷ്ട്രീയ ജനതാദള്‍,മുസ്ലീം ലീഗ്,ആര്‍എസ്പി,എംഡിഎംകെ, എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.ബിആര്‍എസ്, ബിജു ജനതാദള്‍,വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഇത് വരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
പാര്‍ലമെന്റിന്റെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിശദീകരണം.
അഴിമതി മറയില്ലാതെ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനല്‍ നാളെ
ആകാശപ്പാത നിര്‍മ്മാണം: തുറവൂര്‍ - അരൂര്‍ ദേശീയപാതയില്‍ അപകടങ്ങള്‍ പതിവ്
പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം: നിരാഹാര സമരവുമായി ബന്ധുക്കള്‍
ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു; എന്താണ് കാരണം?
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി