×
login
അപകീര്‍ത്തികരമായ തലക്കെട്ടുകള്‍ നല്‍കരുത്; വ്യാജ അവകാശ വാദങ്ങള്‍ ഒഴിവാക്കണം; ചാനലുകള്‍ പ്രകോപനമുണ്ടാക്കരുത്; നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

സമൂഹത്തിന് ചേരാത്ത, പ്രകോപനപരമായ ഭാഷയിലുള്ളതും വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങിയതുമായ ചര്‍ച്ചകളാണ് പല ചാനലുകളിലും. ഇത് പ്രേക്ഷകരില്‍ മോശമായ മാനസിക പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. ഇത് സമാധാനം തകര്‍ക്കാനും സമൂഹങ്ങള്‍ തമ്മില്‍ സ്പര്‍ധ ഉണ്ടാക്കാനും ഇടയാക്കാം. ഇതില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കടുത്ത ആശങ്കയുമുണ്ട്. കുറിപ്പില്‍ വ്യക്തമാക്കി.

ന്യൂദല്‍ഹി: വാര്‍ത്തകളും മറ്റും നല്കുമ്പോള്‍ അപകീര്‍ത്തികരമായ തലക്കെട്ടുകള്‍ നല്കുന്നതും വ്യാജ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നതും ഒഴിവാക്കാന്‍ സ്വകാര്യ ടിവി വാര്‍ത്ത ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉപദേശം. 95 ലെ കേബിള്‍ ടിവി നെറ്റ്‌വര്‍ക്ക് നിയമവും അതിന്‍ പ്രകാരമുള്ള പ്രോഗ്രാം ചട്ടങ്ങളും പാലിക്കാനും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

ചില ചാനലുകള്‍, ആധികാരികതയില്ലാത്ത, തെറ്റിദ്ധാരണാജനകവും സ്‌തോഭജനകവും സമൂഹത്തിന് സ്വീകാര്യമല്ലാത്ത ഭാഷയില്‍ അന്തസില്ലാത്ത പരാമര്‍ശങ്ങളും വര്‍ഗീയതയും നിറയുന്ന തരത്തിലാണ് പലപ്പോഴും സംഭവങ്ങളും ചടങ്ങുകളും അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രത്യേകിച്ച്, റഷ്യ-ഉക്രൈന്‍ യുദ്ധം, ദല്‍ഹിയിലെ സംഭവങ്ങള്‍ എന്നിവ സംബന്ധിച്ച  വാര്‍ത്തകളും ചര്‍ച്ചകളും പലപ്പോഴും പ്രോഗ്രാം ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ളതാണ്.  


യുദ്ധവുമായി ഒരു ബന്ധവുമില്ലാത്ത തലക്കെട്ടുകളാണ് ഉപയോഗിച്ചിരുന്നത്. പ്രേക്ഷകരെ ഇളക്കിവിടാന്‍, ഒരു തെളിവുമില്ലാതെ, കെട്ടിച്ചമച്ച വാര്‍ത്തകളാണ് നല്കിയത്. ദല്‍ഹിയിലെ അക്രമങ്ങള്‍ സംബന്ധിച്ച് ചില ചാനലുകള്‍ പ്രകോപനപരമായ തലക്കെട്ടുകളോടെയാണ് വാര്‍ത്തകള്‍ നല്കിയത്. സമൂഹങ്ങള്‍ തമ്മില്‍ വര്‍ഗീയ വെറിയുണ്ടാക്കുന്ന,  ശാന്തിയും സമാധാനവും തകര്‍ക്കുന്ന തരത്തില്‍ അക്രമങ്ങളുടെ വീഡിയോയും സംപ്രേഷണം ചെയ്തു, കേന്ദ്രനിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സമൂഹത്തിന് ചേരാത്ത, പ്രകോപനപരമായ ഭാഷയിലുള്ളതും വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങിയതുമായ ചര്‍ച്ചകളാണ് പല ചാനലുകളിലും. ഇത് പ്രേക്ഷകരില്‍ മോശമായ മാനസിക പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. ഇത് സമാധാനം തകര്‍ക്കാനും സമൂഹങ്ങള്‍ തമ്മില്‍ സ്പര്‍ധ ഉണ്ടാക്കാനും ഇടയാക്കാം. ഇതില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കടുത്ത ആശങ്കയുമുണ്ട്. കുറിപ്പില്‍ വ്യക്തമാക്കി.

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.