×
login
തമിഴ്‌നാട്ടില്‍ ആഞ്ജനേയ ക്ഷേത്രം‍ ‍തകര്‍ത്തു; ഇന്‍ഫാന്‍റ് ജീസസ് ‍പ്രതിമയ്ക്ക് സംരക്ഷണം

തമിഴ്‌നാട്ടില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നീരൊഴുക്ക് തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് നരസിംഹ ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി. അഡയാര്‍ നദിയുടെ നീരൊഴുക്ക് കയ്യേറ്റം ചെയ്തുവെന്നാരോപിച്ചാണ് ചെന്നൈയ്ക്കടുത്തുള്ള ആഞ്ജനേയ ക്ഷേത്രം അധികൃതര്‍ പൊളിച്ചുനീക്കിയത്.

ചെന്നൈ: തമിഴ്‌നാട്ടില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നീരൊഴുക്ക് തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് നരസിംഹ ആഞ്ജനേയ ക്ഷേത്രംപൊളിച്ചുനീക്കി. അഡയാര്‍ നദിയുടെ നീരൊഴുക്ക് കയ്യേറ്റം ചെയ്തുവെന്നാരോപിച്ചാണ് ചെന്നൈയ്ക്കടുത്തുള്ള ആഞ്ജനേയ ക്ഷേത്രം അധികൃതര്‍ പൊളിച്ചുനീക്കിയത്.  

അതേ സമയം മറ്റ് മതങ്ങളുടെ ആരാധനലായങ്ങള്‍ പൊളിക്കാതെ നിലനിര്‍ത്തുകയാണെന്ന് ഈ പ്രദേശത്തെ ഹിന്ദുക്കള്‍ ആരോപിക്കുന്നു. ചെന്നൈയിലെ വരദരാജപുരത്തിലാണ് ആഞ്ജനേയ ക്ഷേത്രം നിലനില്‍ക്കുന്നത്. ഈ ക്ഷേത്രം സര്‍ക്കാര്‍ സ്ഥലം കയ്യേറിയിരിക്കുകയാണെന്നും ഈ സ്ഥലത്ത് നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. ഉടനെ ഭക്തര്‍ ക്ഷേത്രത്തിനകത്ത് പ്രതിഷേധസമരം ആരംഭിച്ചു. അടുത്ത ദിവസം സര്‍ക്കാര്‍ അധികൃതര്‍ എത്തിയപ്പോള്‍ അവിടം വിട്ടുപോകാന്‍ തയ്യാറാകാതെ കുത്തിയിരിപ്പ് നടത്തി. ചിലര്‍ ക്ഷേത്ര ഗോപുരത്തിലേക്ക് കയറിയിരുന്ന് പ്രതിഷേധം തുടര്‍ന്നു. ക്ഷേത്രഭക്തരെ നിയന്ത്രിക്കാന്‍ മതിയായ പൊലീസ് ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ അന്ന് സ്ഥലം വിട്ടു. ക്ഷേത്രം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭക്തര്‍ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ക്ഷേത്രമാനേജ്‌മെന്‍റ് സമിതിയുടെ ഭാഗമായ ഒരു ഭക്ത കരഞ്ഞുകൊണ്ട് സ്ഥിതിവിശേഷം വിവരിക്കുന്ന വീഡിയോ വൈറലായി മാറി. കഴിഞ്ഞ 30 വര്‍ഷമായി അവിടെ നിലനില്‍ക്കുന്ന ക്ഷേത്രമാണെന്ന് അവര്‍ അവകാശപ്പെടുന്നു. 2015ല്‍ അമുദ ഐഎഎസ് ഈ പ്രദേശം പരിശോധിക്കുകയും നദിയുടെ നീരൊഴുക്കിനെ കയ്യേറിയിട്ടില്ലെന്നും കണ്ടെത്തി. എന്നാല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് ക്ഷേത്രം സര്‍ക്കാര്‍സ്ഥലം കയ്യേറിയാണ് നിലകൊള്ളുന്നത് എന്നാണ്.

2017ലെ വെള്ളപ്പൊക്കത്തോടെയാണ് നദികളിലെ നീരൊഴുക്ക് തടസ്സപ്പെടുത്തി, സര്‍ക്കാര്‍ സ്ഥലങ്ങള്‍ കയ്യേറിയിരിക്കുന്നതായുള്ള പരാതി കൂടുതല്‍ ശക്തമായത്. എന്നാല്‍ പലയിടത്തും നിയമവിധേയമായുള്ള കയ്യേറ്റങ്ങള്‍ വ്യാപകമാണ്. ഇക്കണോമിക്‌സ് ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പരിസ്ഥിതി വാദിയായ പ്രൊഫസര്‍ പറയുന്നതിങ്ങിനെ: 'പോരൂര്‍ തടാകത്തിന്‍റെ ജലവിസ്തൃതി 800 ഏക്കറായിരുന്നു. എന്നാല്‍ ഇന്ന് ഇത് വെറും 100 ഏക്കറായി മാറി. ബാക്കി സ്ഥലം സ്വകാര്യപാര്‍ട്ടികള്‍ കയ്യേറി. അതുപോലെ പെരുങ്ങലത്തൂര്‍ തടാകത്തില്‍ 3,000 സെറ്റില്‍മെന്‍റുകള്‍ ഉണ്ടെങ്കിലും, ഒരു ഏക്കറില്‍ 10 വീടുകള്‍ വീതം ഉണ്ടെങ്കിലും റവന്യൂ രേഖകളില്‍ 100 സെറ്റില്‍മെന്‍റും ഒരേക്കറില്‍ ഒരു വീടുമാണ്. '

ഏത് പാര്‍ട്ടി ഭരിച്ചാലും തമിഴ്നാട്ടില്‍ നീരൊഴുക്ക് തടഞ്ഞും നീര്‍ത്തടങ്ങള്‍ കയ്യേറിയും നിരവധി പേര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറുന്നുണ്ട്. പക്ഷെ ഇക്കൂട്ടത്തില്‍ ക്ഷേത്രങ്ങള്‍ മാത്രം നീക്കം ചെയ്യപ്പെടുകയാണ്. നിയമപരമായ കയ്യേറ്റങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ തുടരുന്നു. ഡിഎംകെ ഇക്കുറി അധികാരത്തില്‍ എത്തിയ ശേഷം 150 ക്ഷേത്രങ്ങളെങ്കിലും തകര്‍ത്തിട്ടുണ്ട്. ഭൂമികയ്യേറ്റം തടയുക എന്ന വ്യാജേനയാണ് ക്ഷേത്രങ്ങള്‍ പൊളിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങള്‍ പൊളിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.

എന്നാല്‍ കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതി ഒരു പാസ്റ്ററുടെ ഭൂമി കയ്യേറി നിര്‍മ്മിച്ച ആരാധനാലയം പൊളിക്കാത്തതിന്‍റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കഠിനമായി വിമര്‍ശിച്ചിരുന്നു. നീരൊഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ടാണ് ഈ നിര്‍മ്മാണമെങ്കിലും അധികൃതര്‍ അത് പൊളിക്കാന്‍ തയ്യാറല്ലായിരുന്നു. തഹസില്‍ദാരും പള്ളിക്കനുകൂലമായി രംഗത്തെത്തി. പൊതുജനത്തില്‍ നിന്നും പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പള്ളി പൊളിക്കേണ്ടതില്ലെന്നതാണ് തഹസില്‍ദാര്‍ കോടതിയെ അറിയിച്ചത്.

മറ്റൊരു സംഭവം ചെന്നൈയില്‍ ബസ് സ്റ്റാന്‍റിന്‍റെ കവാടത്തില്‍ ഉയര്‍ത്തിയിരിക്കുന്ന ഇന്‍ഫാന്‍റ് ജീസസിന്‍റെയും മേരിയുടെയും പ്രതിമകള്‍ ഉണ്ട്. ഈ പ്രതിമകള്‍ നില്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണ്. ഭൂമി കയ്യേറിയാണ് പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നത്. ബസ് സ്റ്റാന്‍റ് ഇപ്പോഴും നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രതിമകള്‍ ഇവിടേക്കുള്ള പ്രവേശനത്തിന് മാര്‍ഗ്ഗതടസ്സമാണ്. ഉദ്യോഗസ്ഥര്‍ ഈ പ്രതിമകള്‍ നീക്കാന്‍ എത്തിയപ്പോള്‍ വന്‍ ജനപ്രതിഷേധമുണ്ടായി. പ്രതിഷേധക്കാരെ പറഞ്ഞുമനസ്സിലാക്കി ആ പ്രതിമകള്‍ അവിടെ നിന്നും നീക്കം ചെയ്ത് തഹസില്‍ദാരുടെ ഓഫീസില്‍ കൊണ്ടുവെച്ചു. ഈ പ്രതിമകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തന്നെ സ്ഥലം കണ്ടെത്തിക്കൊടുക്കാമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.