login
ഫാസ്റ്റ് ടാഗ് ടോള്‍‍ പിരിവിലുടെ പ്രതിദിന വരുമാനം 104 കോടി; ഇടപാടുകള്‍ 90 ശതമാനം ഉയര്‍ന്നു, കണക്കുകള്‍ പുറത്തുവിട്ട് ദേശീയ പാത അതോറിട്ടി

സ്‌കാനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ വാഹനങ്ങളെ സൗജന്യമായി കടത്തി വിടണമെന്നും ടോള്‍പ്ലാസകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ന്യൂദല്‍ഹി :  രാജ്യത്ത് ഫാസ്റ്റ് ടാഗ് ഏര്‍പ്പെടുത്തിയത് വഴി ടോള്‍ പിരിവ് ഇനത്തില്‍ പ്രതിദിനം 104 കോടിയോളം വരുമാനം ഉണ്ടാകുന്നതായി ദേശീയപാത അതോറിട്ടി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ). കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിദിനം 100 കോടിയോളം വരുമാനം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 25നാണ് ഏറ്റവും കുടുതല്‍ ടോള്‍ നികുതി ലഭിച്ചത്. 103.94 കോടിയാണ് ഈ ഇനത്തില്‍ ലഭിച്ചത്. പ്രതിദിനം 64.5 ലക്ഷം ട്രാന്‍സാക്ഷനുകളാണ് നടക്കുന്നതെന്നും എന്‍എച്ച്‌ഐ അറിയിച്ചു.  

രണ്ടാഴ്ചയ്ക്കുള്ളില്‍ 20 ലക്ഷം പുതിയ ഫാസ്റ്റ് ടാഗ് ഉപഭോക്താക്കള്‍ കൂടി ചേര്‍ന്നിട്ടുണ്ട്. മുമ്പത്തെ അപേക്ഷിച്ച് പുതിയ നിയമം നിലവില്‍ വന്ന ശേഷം ഫാസ്റ്റ് ടാഗ് വഴിയുള്ള ഇടപാടുകള്‍ 90 ശതമാനം ഉയര്‍ന്നെന്നും എന്‍എച്ച്എഐ റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പ് 60 മുതല്‍ 70 ശതമാനം ഇടപാടുകള്‍ മാത്രമേ ഫാസ്റ്റ്ടാഗ് വഴി നടന്നിരുന്നുള്ളൂ.  

ഫാസ്റ്റ് ടാഗുകള്‍ നടപ്പിലാക്കിയതോടെ ദേശീയ പാത ടോള്‍ ബൂത്തുകളിലെ തെരക്ക് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും എന്‍എച്ച്എഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിനിടെ പ്ലാസകളിലെ ഓട്ടോമാറ്റിക്ക് സ്‌കാനറുകള്‍ക്ക് കാറുകളിലെ ടാഗ് റീഡ് ചെയ്യാന്‍ സാധിക്കാതെ വരുന്നതു കൊണ്ടാണ് സമയം എടുക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സ്‌കാനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ വാഹനങ്ങളെ സൗജന്യമായി കടത്തി വിടണമെന്നും ടോള്‍പ്ലാസകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ദേശീയ പാത അതോറിറ്റി നാഷണല്‍ ഹൈവേകളില്‍ വ്യത്യസ്ഥ കളറുകളിലുള്ള ലൈനുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യത്യസ്ഥ നിറങ്ങളിലുള്ള ലൈനുകള്‍ വാഹനങ്ങള്‍ തിരക്കില്ലാതെ സഞ്ചരിക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു കാര്‍ ഈ ലൈന്‍ കടക്കുമ്പാള്‍ ടോള്‍ പ്ലാസക്കകത്തിരിക്കുന്ന ജീവനക്കാരന്‍ വാഹനങ്ങള്‍ക്ക് ഫ്രീയായി കടന്നു പോകാനുള്ള സാഹചര്യമൊരുക്കി ഗെയ്റ്റ് തുറക്കും. പ്ലാസകളില്‍ ക്യൂ രൂപപ്പെടുകയാണെങ്കില്‍ ഗേറ്റുകള്‍ എല്ലാവര്‍ക്കും ഓപ്പണായതുകൊണ്ട് ജാം രൂപപ്പെടുകയില്ല.

 

  comment

  LATEST NEWS


  സഞ്ചരിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ്; പ്രതിഷേധത്തിന് പിന്നാലെ വിചിത്ര ഉത്തരവിൽ മന്ത്രിയുടെ ഇടപെടൽ, പ്രസ്താവന തിരുത്തി കളക്ടർ


  ലുധിയാനയിലെ മണ്ഡിയില്‍ ഗോതമ്പ് തുറന്ന സ്ഥലത്ത്; ആശങ്ക തുടരുന്നു; കാലാവസ്ഥയുടെ കനിവിനായി കാത്ത് കര്‍ഷകര്‍


  വൈഗയുടെ മരണം: ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറയിൽ അവ്യക്തത, സനുമോഹന്റെ മൊഴിയിൽ ദുരൂഹത, കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ്


  ആറു വര്‍ഷമായി ഫീസ് നല്‍കാതെ പാര്‍ക്കിങ്: ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു


  ഹിന്ദുക്കളും ക്രിസ്ത്യാനികളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും'; ലൗ ജിഹാദില്‍ സര്‍ക്കാരും കോണ്‍ഗ്രസും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍


  ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.