×
login
ഖലിസ്ഥാന്‍ അനുകൂല എസ്എഫ്‌ജെ‍ തീവ്രവാദി ജസ്വിന്ദര്‍ സിങ്ങ് മുള്‍ട്ടാനിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം സമ്മാനം പ്രഖ്യാപിച്ച് എന്‍ ഐഎ

സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ്‌ജെ) എന്ന ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ തീവ്രവാദി ജസ്വിന്ദര്‍ സിങ്ങ് മുള്‍ട്ടാനിയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം സമ്മാനം പ്രഖ്യാപിച്ച് എന്‍ ഐഎ.

ന്യൂദല്‍ഹി: സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ്‌ജെ) എന്ന ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ തീവ്രവാദി ജസ്വിന്ദര്‍ സിങ്ങ് മുള്‍ട്ടാനിയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം സമ്മാനം പ്രഖ്യാപിച്ച് എന്‍ ഐഎ.

എന്‍ ഐഎയുടെ ചണ്ഡീഗഢ് ശാഖയാണ് മുള്‍ട്ടാനിയെക്കുറിച്ച് വിവിര നല്‍കുന്നവര്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ചത്. ഇദ്ദേഹത്തിനെതിരെ കേസും ചാര്‍ജ്ജ് ചെയ്തു. പാകിസ്ഥാന്‍റെ ഇന്‍റര്‍ സര്‍വ്വീസസ് ഇന്‍റലിജന്‍സുമായി (ഐഎസ് ഐ) ചേര്‍ന്ന് ഇന്ത്യാരാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയതായും എന്‍ ഐഎ കണ്ടെത്തി.


പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ മന്‍സൂര്‍പുര്‍ ഗ്രാമത്തിലെ സ്വദേശിയായ അജിത് സിങ്ങിന്‍റെ മകനാണ് ജസ്വിന്ദര്‍ സിങ്ങ് മുള്‍ട്ടാനി എന്ന മുള്‍ട്ടാനി. ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരം 011-24368800 എന്ന നമ്പറില്‍ വിളിച്ചറിയിക്കാനും എന്‍ ഐഎ പറയുന്നു. ഇത് എന്‍ ഐഎയുടെ ന്യൂദല്‍ഹിയിലുള്ള ആസ്ഥാനത്തിന്‍റെ നമ്പറാണ്. എന്‍ ഐഎയുടെ ചണ്ഡീഗഢ് ശാഖയുടെ നമ്പറും നല്‍കിയിട്ടുണ്ട്- 0172-2682901 അതല്ലെങ്കില്‍ 0172- 2682900. ഇദ്ദേഹത്തിന്റെ ഒടുവിലത്തെ താവളം ജര്‍മ്മനിയിലെ എര്‍ഫുര്‍ട്ട് ആയിരുന്നു.

മുള്‍ട്ടാനി ഉള്‍പ്പെടെ ഒട്ടേറെ ഖലിസ്ഥാന്‍ അനൂകൂല തീവ്രവാദികള്‍ പഞ്ചാബിലെ ചെറുപ്പക്കാരെ തീവ്രവാദചിന്തകളിലേക്ക് മാറ്റിയെടുക്കാന്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് ശ്രമം നടത്തിവരുന്നുണ്ട്. പഞ്ചാബിനെ ഖലിസ്ഥാന്‍ എന്ന മറ്റൊരു രാജ്യമാക്കി ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എസ് എഫ് ജെ.

  comment

  LATEST NEWS


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി


  'ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയില്‍'; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടന്‍ മാധവന്‍ (വീഡിയോ)

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.