×
login
അഞ്ചു ലക്ഷം വിലയിട്ട തുഫൈലിനെ എന്‍ഐഎ പിടികൂടി; പ്രവീണ്‍ നെട്ടാരു വധത്തില്‍ ഒരു പ്രധാനപ്രതികൂടി അറസ്റ്റില്‍

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ ദക്ഷിണ കന്നടയിലെ ബെല്ലാരിയിലെ പുട്ടൂരി്ല്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ലക്ഷം വിലയിട്ട കൊലയാളി സംഘത്തിലെ തുഫൈലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് തുഫൈല്‍.

ബെംഗളൂരു: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ ദക്ഷിണ കന്നടയിലെ ബെല്ലാരിയിലെ പുട്ടൂരി്ല്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ലക്ഷം വിലയിട്ട കൊലയാളി സംഘത്തിലെ തുഫൈലിനെ എന്‍ഐഎ  അറസ്റ്റ് ചെയ്തു.  നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് തുഫൈല്‍.  

ബെംഗളൂരുവിലെ ദാസറഹള്ളിയില്‍ നിന്നാണ് തുഫൈലിനെ പിടികൂടിയത്. വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു. ഇനിയും  മൂന്ന് പ്രധാന പ്രതികളെ പിടികൂടാനുണ്ട്. മുഹമ്മദ് മുസ്തഫ എന്ന മുസ്തഫ പൈചാര്‍, ഉമ്മര്‍ ഫറൂഖ് എന്ന ഉമ്മര്‍, അബുബക്കര്‍ സിദ്ദിഖ് എന്ന പനിടെഡ് സിദ്ദിഖ് എന്നിവരാണ് ഇനി പിടിയിലാകാന്‍ ഉള്ളത്.  ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ സമ്മാനത്തുക നല്‍കും.  

നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രവര്‍ത്തകരാണ് ഈ മൂന്ന് പേരും. നേരത്തെ  ജനവരിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 20 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പ്രതികളാക്കിയിട്ടുണ്ട്. സമൂഹത്തില്‍ ഭയവും  ഭീതിയും വിതയ്ക്കുകയാണ് കൊലയുടെ ലക്ഷ്യമെന്ന്  എന്‍ഐഎ പറയുന്നു.  

  comment

  LATEST NEWS


  പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


  തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


  വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


  ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


  ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു


  എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.