×
login
ഒരേ സമയം 20 ഇടങ്ങളില്‍; അധോലോക കുറ്റവാളി ദാവൂദ്‍ ഇബ്രാഹിമിന്റെ കൂട്ടാളികളെ ലക്ഷ്യമിട്ട് എന്‍.ഐ.എ റെയ്ഡ്; പ്രധാനി സലീം ഖുറേഷി അറസ്റ്റില്‍

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനും ഡി കമ്പനിക്കും എതിരെ എന്‍ഐഎ സമീപകാലത്ത് നടത്തുന്ന വലിയ നീക്കമാണിത്. ഷാര്‍പ്പ് ഷൂട്ടര്‍മാര്‍, ഹവാല ഇടപാടുകാര്‍, റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ ഏങ്ങനെ ദാവൂദുമായി ബന്ധമുണ്ടായിരുന്ന പലരെയും ലക്ഷ്യമിട്ടായിരുന്നു റെയ്ഡ്. റെയ്ഡിനിടെ ദാവൂദിന്റെ കൂട്ടാളികളിലൊരാളായ സലീം ഫ്രൂട്ടിനെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിട്ടണ്ട്.

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളുടെ വസതികളിലും ഓഫീസുകളിലും വ്യാപക റെയ്ഡ് നടത്തി എന്‍.ഐ.എ.ബാന്ദ്രാ, ഗൊരേഗാവ്, നാഗ്പാട, ബോറിവലി അങ്ങനെ മുംബൈയിലെ 20 ഇടങ്ങളിലാണ് എന്‍.ഐ.എ ഒരേസമയം റെയ്ഡ് നടത്തിയത്.

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനും ഡി കമ്പനിക്കും എതിരെ എന്‍ഐഎ സമീപകാലത്ത് നടത്തുന്ന വലിയ നീക്കമാണിത്. ഷാര്‍പ്പ് ഷൂട്ടര്‍മാര്‍, ഹവാല ഇടപാടുകാര്‍, റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ ഏങ്ങനെ ദാവൂദുമായി ബന്ധമുണ്ടായിരുന്ന പലരെയും ലക്ഷ്യമിട്ടായിരുന്നു റെയ്ഡ്. റെയ്ഡിനിടെ ദാവൂദിന്റെ കൂട്ടാളികളിലൊരാളായ സലീം ഫ്രൂട്ടിനെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിട്ടണ്ട്.

ഛോട്ടാഷക്കീലിന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവായ സലീം ഖുറേഷിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ദാവൂദുമായി ബന്ധപ്പെട്ട കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ ഇയാളെ പലവട്ടം ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്ന് ചില രേഖകളും പിടിച്ചെടുത്തു. ദാവൂദിനെതിരെ ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ എന്‍.ഐ.എ നീക്കങ്ങള്‍. വിദേശത്ത് ഒളിവിലാണെങ്കിലും ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലടക്കം ദാവൂദിനും ഛോട്ടാഷക്കീലിനും ബന്ധമുണ്ടെന്നതിന് തെളിവുകള്‍ അന്വേഷണ ഏജന്‍സിയുടെ പക്കലുണ്ട്. ദാവൂദുമായി ബന്ധപ്പെട്ട ഒരു ഭൂമി ഇടപാട് നടത്തിയെന്ന ആരോപണത്തിലാണ് മഹാരാഷ്ട്രയിലെ മന്ത്രി നവാബ് മാലിക്കിനെ ഫെബ്രുവരി 23 ന് ഇഡി അറസ്റ്റ് ചെയ്തത്.

  comment

  LATEST NEWS


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ


  പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന


  പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്


  'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.