×
login
പഞ്ചാബില്‍ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ നീക്കം; ഖാലിസ്ഥാന്‍വാദി ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനിയ്‌ക്കെതിരെ കേസെടുത്ത് എന്‍ ഐഎ

സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന സിഖ് തീവ്രവാദസംഘടനയുടെ നേതാവ് ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനിയ്‌ക്കെതിരെ കേസെടുത്ത് എന്‍ ഐഎ. ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് കേസെടുത്തത്.

ലുധിയാന കോടതി സമുച്ചയത്തില്‍ നടന്ന സ്ഫോടനം (ഇടത്ത്) ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനി

ന്യൂദല്‍ഹി: സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന സിഖ് തീവ്രവാദസംഘടനയുടെ നേതാവ് ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനിയ്‌ക്കെതിരെ കേസെടുത്ത് എന്‍ ഐഎ. ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് കേസെടുത്തത്.

പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐ എസ് ഐയുമായി ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പഞ്ചാബില്‍ വന്‍തോതില്‍ അക്രമങ്ങള്‍ നടത്താന്‍ ഖാലിസ്ഥാനി തീവ്രവാദികള്‍ക്ക് പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ ഐഎയുടെ നീക്കം.

ലുധിയാനയില്‍ ഡിസംബര്‍ 23ന് നടന്ന സ്‌ഫോടനത്തിന് പിന്നില്‍ എസ്എഫ്‌ജെ നേതാവ് ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനിയുണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ലുധിയാനയിലെ കോടതിസമുച്ചയത്തിലാണ് ബോംബ് സ്‌ഫോടനം നടന്നത്. രണ്ട് പേര്‍ മരിയ്ക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുള്‍ട്ടാനിയെ ജര്‍മ്മനിയില്‍ പൊലീസ് ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്തിരുന്നു.  കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശമനുസരിച്ചാണ് ജര്‍മ്മന്‍ പൊലീസ് മുള്‍ട്ടാനിയെ അറസ്റ്റ് ചെയ്തത്. ജര്‍മ്മനിയില്‍ എര്‍ഫര്‍ട്ടിലാണ് ഇദ്ദേഹം താമസിച്ചുകൊണ്ടിരുന്നത്.


പാകിസ്ഥാനിലും ജര്‍മ്മനിയിലും താമസിച്ച രണ്ട് ഖാലിസ്ഥാന്‍ തീവ്രവാദികളുടെ പേരുകള്‍ അമ്പേഷണത്തില്‍ തെളിഞ്ഞുവന്നിരുന്നു. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന ഇന്ത്യയിലെ തീവ്രവാദ സംഘടനയാണ്.

രഹസ്യപ്പൊലീസ് ഏജന്‍സികള്‍ ബബ്ബര്‍ ഖല്‍സ തീവ്രവാദിയായ പാകിസ്ഥാനില്‍ കഴിയുന്ന ഹര്‍വിന്ദര്‍ സിങ് സന്ധുവിന്‍റെയും എസ്എഫ്‌ജെ നേതാവായ ജര്‍മ്മനിയില്‍ കഴിയുന്ന ഗുര്‍പട്വന്ത് സിങ് പന്നുവിന്‍റെ അനുയായി മുള്‍ട്ടാനിയുടെയും പേരുകളാണ് പുറത്ത് വിട്ടത്.

പഞ്ചാബ് അതിര്‍ത്തിക്ക് കുറുകെ ഗ്രനേഡുകളും സ്‌ഫോടകവസ്തുക്കളും കൊടുത്തയ്ക്കാന്‍ ശ്രമിച്ച കേസിലും മുള്‍ട്ടാനിയുടെ പേരുണ്ട്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരും ആയുധ കള്ളക്കടത്തുകാരും വഴിയാണ് ഈ ആയുധങ്ങള്‍ ഇന്ത്യയിലെക്ക് കടത്തിയത്.

ഖാലിസ്ഥാന്‍ നേതാക്കളായ ഹര്‍ദീപ് സിങ് നിജ്ജര്‍, പരംജിത് സിങ് പമ്മ, സബി സിങ്, ഖുല്‍വന്ത് സിങ് മൊതാഡ എന്നിവരുമായി മുള്‍ട്ടാനിയ്ക്ക് അടുത്ത ബന്ധമുണ്ട്.

  comment

  LATEST NEWS


  ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.