×
login
ഘര്‍ വാപസി: കര്‍ണ്ണാടക‍ത്തില്‍ ക്രിസ്​തുമതം സ്വീകരിച്ച 9​ പേര്‍ ഹിന്ദുമതത്തിലേക്ക്; മടങ്ങിയവരില്‍ ബിജെപി എംഎല്‍എ ഗൂലിഹട്ടി ശേഖറിന്‍റെ അമ്മയും

മുന്‍ കര്‍ണാടക മന്ത്രിയും ബിജെപി എംഎല്‍എയുമായ ഗൂലിഹട്ടി ശേഖറിന് ആശ്വാസമായി. കാരണം തന്‍റെ അമ്മ ഇതാ ജനിച്ച മതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ബിജെപി എംഎല്‍എ ഗൂലിഹട്ടി ശേഖറിന്‍റെ അമ്മയടക്കം ക്രിസ്​തുമതത്തിലേക്ക്​ മതം മാറിയ 9 ​ പേരാണ് ഹിന്ദുമതത്തിലേക്ക്​ തിരികെയെത്തിയത്.

ഗൂലിഹട്ടി ശേഖറും അമ്മയും

ചിത്രദുര്‍ഗ: മുന്‍ കര്‍ണാടക മന്ത്രിയും ബിജെപി എംഎല്‍എയുമായ ഗൂലിഹട്ടി ശേഖറിന് ആശ്വാസമായി. കാരണം തന്‍റെ അമ്മ ഇതാ ജനിച്ച മതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ബിജെപി എംഎല്‍എ ഗൂലിഹട്ടി ശേഖറിന്‍റെ അമ്മയടക്കം ക്രിസ്​തുമതത്തിലേക്ക്​ മതം മാറിയ 9 ​ പേരാണ് ഹിന്ദുമതത്തിലേക്ക്​ തിരികെയെത്തിയത്.  

കഴിഞ്ഞ ആഴ്ചയായിരുന്നു ഇവരുടെ ഘര്‍ വാപസി ചടങ്ങ്.  ഹാലുരാമേശ്വര ക്ഷേത്രത്തില്‍ നടന്ന പ്രത്യേക ചടങ്ങിലാണ്​ ഇവർ വീണ്ടും ഹിന്ദുമതം സ്വീകരിച്ചത്​​. ക്രിസ്​ത്യന്‍ മിഷണറിമാര്‍ തന്‍റെ അമ്മയടക്കമുള്ള 9 ​ പേരെ നാലുവര്‍ഷം ​മുമ്പ്​ കേരളത്തില്‍ വെച്ച് മതം മാറ്റിയതായി​ എംഎല്‍എ ശേഖർ ആരോപിച്ചിരുന്നു. തന്‍റെ അമ്മയെ മനം മാറ്റം നടത്തി ക്രിസ്​ത്യാനിയാക്കിയെന്നായിരുന്നു​ ഗൂലിഹട്ടി ശേഖറിന്‍റെ ആരോപണം.  

"ക്രിസ്​ത്യന്‍ മിഷണറിമാര്‍ ഹൊസദുര്‍ഗ നിയമസഭ മണ്ഡലത്തില്‍ വ്യാപകമായി മതം മാറ്റം നടത്തുകയാണ്​. അവര്‍ 18000 മുതല്‍ 20000 ഹിന്ദുക്കളെ വരെ ക്രിസ്​ത്യാനികളാക്കി. അവര്‍ തന്‍റെ അമ്മയെ വരെ മതം മാറ്റി. അവര്‍ ഇപ്പോള്‍ നെറ്റിയില്‍ കുങ്കുമം ചാര്‍ത്താന്‍ വിസമ്മതിക്കുകയാണ്​,"- ശേഖര്‍ മുന്‍പ് നടത്തിയ ആരോപണങ്ങളാണ് ഇത്.  

"എന്‍റെ അമ്മയുടെ മൊബൈല്‍ റിങ്​ടോണ്‍ വരെ ക്രിസ്​ത്യന്‍ പ്രാര്‍ഥന ഗീതമാക്കി. ഇപ്പോള്‍ വീട്ടില്‍ പൂജ നടത്താന്‍ വരെ പ്രയാസമാണെന്നും അമ്മയോടെന്തെങ്കിലും പറഞ്ഞാല്‍ അവര്‍ ജീവിതം അവസാനിപ്പിക്കുമെന്ന്​ പറയുകയാണ് ," - ശേഖറിന്‍റെ മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ ആരോപണമാണിത്. ഇപ്പോള്‍ ആരോപണങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് ഹിന്ദു മതത്തിലേക്ക് മടങ്ങുന്ന ഘര്‍വാപസി ചടങ്ങ് നടന്നത്. 

തന്‍റെ മണ്ഡലമായ ഹോസ്ദുര്‍ഗയില്‍ ഏകദേശം 20,0000 ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്ന് ഈ വര്‍ഷം സപ്തംബറില്‍ ഗുലിഹട്ടി ശേഖര്‍ ആരോപിച്ചിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെയാണ് മതം മാറ്റുന്നത്. അതേക്കുറിച്ച് പരാതി പറഞ്ഞാല്‍ ബലാത്സംഗക്കേസുകളില്‍ പെടുത്തുമെന്ന് ക്രിസ്ത്യന്‍ മിഷണറിമാര്‍ ഭീഷണിപ്പെടുത്തുകയാണെന്നും ഗുലിഹട്ടി ശേഖര്‍ ആരോപിച്ചിരുന്നു.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.