×
login
ബീഹാറില്‍ നിതീഷ്കുമാര്‍ മുഖ്യമന്ത്രിയായും തേജസ്വിയാദവ് ഉപമുഖ്യമന്ത്രിയായും ബുധനാഴ്ച രണ്ട് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ബീഹാറില്‍ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജെഡി(യു)വും തേജസ്വി യാദവിന്‍റെ നേതൃത്വത്തിലുള്ള ആര്ജെഡിയും ചേര്‍ന്നുള്ള മഹാസഖ്യം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അധികാരമേല്‍ക്കും. മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ യാദവും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും മാത്രമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യും.

പറ്റ്ന: ബീഹാറില്‍ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജെഡി(യു)വും തേജസ്വി യാദവിന്‍റെ നേതൃത്വത്തിലുള്ള ആര്ജെഡിയും ചേര്‍ന്നുള്ള മഹാസഖ്യം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അധികാരമേല്‍ക്കും. മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ യാദവും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും മാത്രമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യും.  കോണ്‍ഗ്രസും ഈ മന്ത്രിസഭയില്‍ ചേരും. 2015ല്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച മഹാഘട്ബന്ധന്‍ എന്ന മഹാസഖ്യമാണ് വീണ്ടും തിരിച്ചുവരികയാണ്. 

ജനങ്ങളുടെ വിധിയെ അപമാനിക്കുകയാണ് നിതീഷ് കുമാര്‍ ചെയ്തതെന്ന് ബിജെപി കുറ്റപ്പെടുത്തി. നേരത്തെ ബീഹാറില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് എല്‍ജെപി (രാംവിലാസ് പസ്വാന്‍) നേതാവ് ചിരാഗ് പസ്വാന്‍ ബീഹാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.  

ബിജെപിയുമായുള്ള സഖ്യം വേര്‍പ്പെടുത്തി ചൊവ്വാഴ്ച നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് അദ്ദേഹം ലാലു പ്രസാദ് യാദവിന്‍റെ വീട്ടില്‍ പോയി റബ്രി ദേവിയും മകന്‍ തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഗവര്‍ണര്‍ ഫാഗു ചൗഹാനെ കണ്ട് പുതിയ സഖ്യം രൂപീകരിച്ചുവെന്നും മന്ത്രിസഭ രൂപീകരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.  


ഇതിന് ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീണ്ടും നിതീഷ് കുമാറും തേജസ്വി യാദവും ചേര്‍ന്നുള്ള മഹാസഖ്യം വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നത്.  

 

 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.