×
login
ഷാരൂഖിന്‍റെ മകന്‍ ആര്യന്‍ ഖാന് ബുധനാഴ്ചയും ജാമ്യമില്ല; 3 ദിവസത്തിനുള്ളില്‍ ജാമ്യമില്ലെങ്കില്‍ നവമ്പര്‍ 15 വരെ ആര്യന്‍ ഖാന്‍‍ ജയിലില്‍ കഴിയേണ്ടി വരും

മയക്കമരുന്ന് കേസില്‍ ഷാരൂഖിന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ചയും മുംബൈ ഹൈക്കോടതി വിധി പറഞ്ഞില്ല. കേസില്‍ ഇനി വ്യാഴാഴ്ച ഹൈക്കോടതി വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി എന്‍ ഡബ്ല്യു സംബ്രെ പറഞ്ഞു.

ന്യൂദല്‍ഹി: മയക്കമരുന്ന് കേസില്‍ ഷാരൂഖിന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ചയും മുംബൈ ഹൈക്കോടതി വിധി പറഞ്ഞില്ല. കേസില്‍ ഇനി വ്യാഴാഴ്ച ഹൈക്കോടതി വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി നിതിന്‍ ഡബ്ല്യു സംബ്രെ പറഞ്ഞു. ഇതോടെ ബുധനാഴ്ച രാത്രി കൂടി ആര്യന്‍ ഖാന്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയേണ്ടി വരും.  

അടുത്ത മൂന്ന് ദിവസങ്ങളില്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ പിന്നെ ദീപാവലി അവധി ആരംഭിക്കുകയാണ്. അവധിക്ക് ശേഷം പിന്നെ നവമ്പര്‍ പകുതിയോടെ മാത്രമേ കോടതികള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങൂ. അങ്ങിനെയെങ്കില്‍ നവമ്പര്‍ 15 വരെ ആര്യന്‍ ഖാന്‍ ജയിലില്‍ കഴിയേണ്ടതായി വരും. നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും സ്‌പെഷ്യല്‍ എന്‍ഡിപിഎസ് കോടതിയും ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ആര്യന്‍ ഖാന്‍റെ കൂടെ അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്‍റിന്‍റെ അഭിഭാഷകന്‍ അമിത് ദേശായിയുടെ വാദമാണ് ബുധനാഴ്ച കോടതി കേട്ടത്. ആര്യന്‍, അര്‍ബാസ്, മുന്‍മും എന്നിവരുടെ അറസ്റ്റ് അനധികൃതമാണെന്ന് അഭിഭാഷകന്‍ വാദിച്ചു. ഗൂഢാലോചന നടത്തിയതിന് യാതൊരു തെളിവുമില്ലെന്നും അവരെ ജയിലിലുടകയല്ല, കര്‍ശനമായ വ്യവസ്ഥകളോടെ സ്വതന്ത്രമാക്കേണ്ടതാണ് വേണ്ടതെന്നും അദ്ദേഹം വാദിച്ചു.

ബുധനാഴ്ചയും വാദം തുടര്‍ന്ന ആര്യന്‍ ഖാന്‍റെ അഭിഭാഷകന്‍ മുഗുള്‍ റോത്തഗി അറസ്റ്റിന് കാരണമായ സത്യസന്ധവും കൃത്യവുമായ സാഹചര്യങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് നിയമം അനുശാസിക്കുന്നതായി വാദിച്ചു. വാട്‌സാപ് ചാറ്റും ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്ന് അമിത് ദേശായി വാദിച്ചു.


പ്രമുഖ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ആര്യാന്‍ ഖാന്‍റെ ജാമ്യത്തിന് വേണ്ടി മുംബൈ ഹൈക്കോടതിയില്‍ വാദിച്ചത്. വളരെ ലളിതമായിരുന്ന റോത്തഗിയുടെ വാദം. എൻസിബി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ലെന്നും ഏതെങ്കിലും രാഷ്‌ട്രീ പാർട്ടികളുടെ വാദം ഏറ്റെടുത്ത് തന്‍റെ കക്ഷിയുടെ ജാമ്യാപേക്ഷയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചൊവ്വാഴ്ച കോടതിയെ അറിയിച്ചിരുന്നു. കാലിഫോർണിയയിൽ നിന്ന് ബിരുദം പൂർത്തിയാക്കി 2020 മാർച്ചിൽ ആണ് ആര്യൻഖാൻഇന്ത്യയിലേക്ക് മടങ്ങിയതെന്ന് സൂചിപ്പിച്ചാണ് മുഗുൾ റോത്തഗി ജാമ്യാപേക്ഷയിൽ  ആര്യന് വേണ്ടി വാദിക്കാൻ തുടങ്ങിയത്. ഉപഭോക്താവായിട്ടല്ല, വിഐപി അതിഥിയായാണ് ആര്യൻ ഖാൻ  ക്രൂയിസ് പാർട്ടിക്ക് പോയത്.  ഇവന്‍റ് മാനേജറായ പ്രതീക് ഗബയാണ് ആര്യൻ ഖാനെ ക്ഷണിച്ചത്.  

എൻസിബി ടീം നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നുവെന്നും  മുകുൾ റോത്തഗി ഹൈക്കോടതിയിൽ വാദിച്ചു.  പാർട്ടിയെ സംബന്ധിച്ച്   അവർക്ക് ചില വിവരങ്ങൾ ലഭിച്ചിരുന്നു.   ക്രൂയിസിൽ കയറുന്നതിന് മുമ്പ് തന്നെ ആര്യൻ ഖാനെ അവർ കസ്റ്റഡിയിൽ  എടുത്തു.  ആര്യൻ ഖാനിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ല. ആര്യൻ ഖാൻ  മയക്കുമരുന്ന് ഉപയോഗിച്ചിട്ടുമില്ല.  ഒക്‌ടോബർ മൂന്നിനാണ് ആര്യൻഖാനെ അറസ്റ്റ് ചെയ്തത്.  അതേ ദിവസം തന്നെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അതിനുശേഷം, ആര്യൻ ഖാന്‍റെ മെഡിക്കൽ പരിശോധനകളൊന്നും നടത്തിയിട്ടില്ല. അതിനാൽ തന്നെ  മയക്കുമരുന്ന് ഉപയോഗിച്ചോ ഇല്ലയോ എന്ന് അന്വേഷണ സംഘത്തിന് തെളിയിക്കാനാവില്ലെന്നും മുഗുൾ റോത്തഗി കോടതിയിൽ വാദിച്ചു.

അർബാസിനെയും പരിപാടിക്ക്  ക്ഷണിച്ചത് ഇവന്‍റ് മാനേജ് മെന്‍റ് ടീമാണ്.    അർബാസിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്  ആര്യൻഖാൻ  അറിഞ്ഞിരുന്നില്ല.   ആര്യൻ ഖാന് മയക്കുമരുന്നിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ആര്യന്‍റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വാട്‌സ്ആപ്പ് ചാറ്റിന്  ക്രൂയിസ് പാർട്ടിയുമായി യാതൊരു ബന്ധമില്ലെന്നും റോത്തഗി വ്യക്തമാക്കി. അത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ന

ടത്തിയ ചാറ്റുകളാണ്. അതേ സമയം  എൻസിബി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ലെന്നും മുകുൾ റോത്തഗി  കോടതിയെ അറിയിച്ചു.  'ഈ കേസ് മാധ്യമശ്രദ്ധ നേടിയിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ മകനായതുകൊണ്ടാണ് ഇത്. അതല്ലെങ്കില്‍ എത്രയോ കേസുകള്‍ ഇതുപോലെ ദിനംപ്രതി നടക്കുന്നു. നമ്മള്‍ ആരും ശ്രദ്ധിക്കാറില്ല,'- ആ്‌ര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നതിനുള്ള വാദത്തില്‍ മുഗുള്‍ റോത്തഗി പറഞ്ഞു.ആര്യന്‍ഖാനെ പുനരധിവാസ കേന്ദ്രത്തിലാണ് ആക്കേണ്ടതെന്നും അതല്ലാതെ കോടതിവിചാരണയ്ക്ക് വിധേയനാക്കരുതെന്നും റോത്തഗി വാദിച്ചു. ആര്യന്‍ ഖാനും കേസില്‍ അറസ്റ്റിലായ മറ്റു 19 പേരും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും മുഗുള്‍ റോത്തഗി വാദിച്ചു.

നേരത്തെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വേണ്ടി ആര്യന്‍ ഖാന് ജാമ്യമനുവദിക്കുന്നതിനെതിരെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) അനില്‍ സിംഗ് വാദിച്ചു. ആര്യന്‍ ഖാന്‍ മയക്കമരുന്ന് ഉപയോഗിച്ചു എന്ന് മാത്രമല്ല, അനധികൃത മയക്കമരുന്ന് കടത്തില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്നുമാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വേണ്ടി വാദിച്ച എഎസ്ജി അനില്‍ സിംഗ് പറഞ്ഞത്. കേസന്വേഷണം അട്ടിമറിക്കാന്‍ ആര്യന്‍ഖാനും ഷാരൂഖ് ഖാനും  മാനേജരായ വനിത പൂജ ഡഡ്‌ലാനിയും തെളിവുകളേയും സാക്ഷികളേയും തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ ശ്രമിച്ചുവെന്നും അനില്‍ സിംഗ് വാദിച്ചു. ജാമ്യം അനുവദിച്ചാല്‍ പ്രതി വീണ്ടും തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും അനില്‍ സിംഗ് വാദിച്ചു. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.